പെരിന്തല്‍മണ്ണ : തൊണ്ടയില്‍ കുടുങ്ങിയ വെപ്പുപല്ല് സെറ്റ് എന്‍ഡോസ്കോപ്പി സംവിധാനം വഴി പുറത്തെടുത്തു. ഉറക്കത്തില്‍ അബദ്ധവശാല്‍ വെപ്പുപല്ല് തൊണ്ടയിലേക്ക് പോവുകയായിരുന്നു.
മണ്ണാര്‍ക്കാട് തെങ്കര സ്വദേശി 39കാരന്റെ തൊണ്ടയില്‍ കുടുങ്ങിയ വെപ്പുപല്ലാണ് എന്‍ഡോസ്കോപ്പി സംവിധാനത്തിലൂടെ പുറത്തെടുത്തത്.
അന്നനാളത്തില്‍ കുടുങ്ങിയ അവസ്ഥയില്‍ മൗലാന ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ഇയാളുടെ തൊണ്ടയില്‍ നിന്നും മൗലാന ആശുപത്രി ഗാസ്ട്രോ എന്ററോളജി വിഭാഗം യൂണിറ്റ് മേധാവി ഡോ. ടോണി ജോസഫാണ് പുറത്തെടുത്തത്.
സമാനരീതിയില്‍ മലപ്പുറം ഏപ്പിക്കാട് സ്വദേശിയായ മുപ്പതുകാരന്റെ അന്നനാളത്തില്‍ കുടുങ്ങിയ ചക്കക്കുരുവും ഡോ. ടോണി ജോസഫ് എന്‍ഡോസ്കോപ്പിക് സംവിധാനത്തിലൂടെ പുറത്തെടുത്തിരുന്നു.
Neem set stuck in throat; Extracted by endoscopy