കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ പാറക്കടവിൽ പഴകിയ സ്റ്റീൽ ബോംബുകൾ വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ബോംബുകൾ പൊലീസ് നിർവ്വീര്യമാക്കി. ചെക്യാട് വില്ലേജ് ഓഫീസ് പരിസരത്തുനിന്നാണ് ഇന്നലെ രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെടുത്തത്.
സ്റ്റീൽ കണ്ടെയ്നർ പഴക്കംകൊണ്ട് ദ്രവിച്ചനിലയിലായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 12-ഓടെയാണ് സംഭവം. വില്ലേജ് ഓഫീസിന് പിറകുവശത്തെ ഇടവഴിയിലാണ് ബോംബ് കണ്ടത്.
ചെറിയ പ്ലാസ്റ്റിക് ബക്കറ്റിലാക്കി ഇടവഴിയിലെ കയ്യാലപ്പൊത്തിൽ ഒളിപ്പിച്ച ബോംബ് വഴിയിലേക്ക് വീണ നിലയിലായായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം പോലീസിൽ അറിയിച്ചതിനെ തുടർന്ന് വളയം പോലീസ് സ്ഥലത്ത് പരിശോധന നടത്തി ബോംബ് നീക്കം ചെയ്യുകയായിരുന്നു.
ബോംബ് സ്ക്വാഡ് ബോംബ് ചേലക്കാട് ക്വാറിയിൽ കൊണ്ടുപോയി നിർവീര്യമാക്കിയെങ്കിലും ഏറെ പഴക്കംചെന്ന ബോംബായതിനാൽ പൊട്ടിയിരുന്നില്ല.
As old steel bombs were abandoned on the way to the cliff