മുണ്ടക്കയം: കോട്ടയം മുണ്ടക്കയത്ത് പന്ത്രണ്ടു വയസുകാരിക്ക് മുൻപിൽ നഗ്നത പ്രദർശനം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. കൊടികുത്തി സ്വദേശി സുനീഷ് സുരേന്ദ്രനെയാണ് മുണ്ടക്കയം പൊലീസ് ഷൈൻ കുമാർ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് വേലനിലം ജംഗ്ഷനു സമീപം തൊമ്മൻ റോഡിലായിരുന്നു സംഭവം.
സ്വകാര്യ മൊബൈൽ കമ്പനിയുടെ ടെക്നീഷ്യനായ സുനീഷ് സമീപത്തെ ടവറിനടുത്ത് പോയ ശേഷം തിരികെ മടങ്ങുന്നതിനിടയിലാണ് പെൺകുട്ടിയുടെ മുന്നിൽ മോശം പെരുമാറ്റം നടത്തിയത്. കടയിൽ പോയി മടങ്ങുകയായിരുന്ന പെൺകുട്ടിയെ കണ്ടതോടെ ബൈക്കിൽ എത്തിയ ഇയാൾ ബൈക്കിൽ നിന്നിറങ്ങി നഗ്നത പ്രദർശിപ്പിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
പെൺകുട്ടി ബഹളം വച്ച് ഓടി. നിലവിളി കേട്ട് പിതൃസഹോദരൻ ഓടിയെത്തിയപ്പോഴേക്കും യുവാവ് ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു.തുടർന്ന് വാഹന നമ്പർ സഹിതം മുണ്ടക്കയം പൊലീസിൽ പരാതി നൽകി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
Nudity displayed in front of a 12-year-old girl; Youth arrested