കോഴിക്കോട് : പുറമേരി പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് ടാബുകൾ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം നിലമേൽ സ്വദേശി സജി ഭവനിൽ സാബു 28വിനെ യാണ് നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
മാസങ്ങൾക്ക് മുമ്പാണ് കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് രണ്ടു ടാബുകൾ മോഷണം പോയത്. കെട്ടിടത്തിന്റെ നവീകരണ പ്രവർത്തി നടക്കുമ്പോൾ ഇയാൾ അവിടെ ജോലി ചെയ്തിരുന്നു.
മോഷണത്തെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെ ഇയാൾ ടാബ് വില്പന നടത്തിയ ഷോപ്പിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്നാണ് പ്രതി പിടിയിലായത്. കഴിഞ്ഞ ദിവസം നാദാപുരം എസ് ഐ; ഇ പ്രശാന്ത്, എ എസ് ഐ; മനോജ് രാമത്ത്, സി പി ഒ ; ലതീഷ് എന്നിവർ തിരുവനന്തപുരത്ത് എത്തിയാണ് പ്രതിയെ പിടികൂടിയത്.
മോഷ്ടിച്ച ടാബുകളിൽ ഒരെണ്ണം വില്പന നടത്തിയ കടയിൽ നിന്നും മറ്റൊന്ന് ഇയാളുടെ വീട്ടിൽ നിന്നും കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
പടം; പ്രതി സാബു
Theft at family health center; Kollam resident arrested