തൃശ്ശൂർ : ദേശീയ പാതയിൽ കാർ തടഞ്ഞ് പണം തട്ടിയ കേസിൽ ഒരാൾ പിടിയിൽ. തൃശ്ശൂർ ചാലക്കുടി ആളൂർ സ്വദേശി ബാബുവാണ് പാലക്കാട് കസബ പൊലീസിന്റെ പിടിയിലായത്.
ഡിസംബർ 15 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ദേശീയ പാതയിൽ പുതുശ്ശേരി ഫ്ലൈ ഓവറിൽ ടിപ്പർ ഉപയോഗിച്ച് കാർ തടഞ്ഞ് നിർത്തി പണം തട്ടിയെന്നാണ് കേസ്. കേസിൽ ഇതുവരെ 15 പേരെ അറസ്റ്റുചെയ്തിട്ടുണ്ട്.
Another arrested for blocking car on national highway