മലപ്പുറം : ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത കെ.എന്‍.എ ഖാദറിന് പരോക്ഷ വിമര്‍ശനവുമായി സാദിഖലി ശിഹാബ് തങ്ങള്‍. എങ്ങോടെങ്കിലും പോകുമ്പോഴോ വരുമ്പോഴോ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ അങ്ങോട് പോകാന്‍ പറ്റുമോ എന്ന് ആദ്യം ചിന്തിക്കണം. ആരെങ്കിലും വിളിച്ചാല്‍ അപ്പോള്‍ തന്നെ പോകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിന് സാമുദായികമായ പ്രത്യേകതകള്‍ നോക്കേണ്ടി വരും. രാജ്യസ്നേഹപരമായ പ്രത്യേകതകള്‍ നോക്കേണ്ടി വരും. സാമൂഹ്യപരമായ മാറ്റങ്ങള്‍ നോക്കേണ്ടി വരും. അല്ലാതെ ആരെങ്കിലും വിരുന്നിന് വിളിച്ചാല്‍ അപ്പോള്‍ തന്നെ പോകേണ്ട കാര്യം മുസ്ലിം ലീഗുകാരെ സംബന്ധിച്ചില്ലെന്നും സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.
പാര്‍ട്ടിക്ക് പാര്ട്ടിയിടേതായ തീരുമാനങ്ങളുണ്ട് അതാണ് നടപ്പാക്കേണ്ടത്. പാര്‍ട്ടിക്ക് പുറത്തുള്ളവര്‍ പാര്‍ട്ടിയെകുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ അത് പാര്‍ട്ടി തീരുമാനമാണെന്ന് തെറ്റിദ്ധരിക്കരുത്. പാര്‍ട്ടിയുടെ തീരുമാനം പാര്‍ട്ടി പ്രഖ്യാപിക്കുന്നതാണ്. അതല്ലാതെ ചില വ്യാഖ്യാതാക്കളുണ്ട്. അവരുടെ തീരുമാനം പാര്‍ട്ടി തീരുമാനമായി തെറ്റിദ്ധരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
Sadiqali Shihab Thangal indirectly criticizes KNA Khader