മൂന്ന് മണിക്കൂറോളം കാറിനുള്ളില്‍ ഇരുന്നു; അഞ്ചു വയസ്സുകാരന്‍ ചൂടേറ്റ് മരിച്ചു

 മൂന്ന് മണിക്കൂറോളം കാറിനുള്ളില്‍ ഇരുന്നു; അഞ്ചു വയസ്സുകാരന്‍ ചൂടേറ്റ് മരിച്ചു
Jun 22, 2022 08:29 PM | By Vyshnavy Rajan

ഹൂസ്റ്റണ്‍ : മൂന്ന് മണിക്കൂറോളം കാറിനുള്ളില്‍ ഇരുന്ന അഞ്ചു വയസ്സുകാരന്‍ ചൂടേറ്റ് മരിച്ചു. അമേരിക്കയിലെ ഹൂസ്റ്റണിലുള്ള ഹാരിസ് കൗണ്ടിയിലാണ് സംഭവം. ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് കുട്ടി കാറിനുള്ളില്‍ ഇരുന്നത്.

കുട്ടിയുടെ അമ്മയും എട്ടു വയസ്സുള്ള സഹോദരിയും ജന്മദിനാഘോഷങ്ങള്‍ക്കുള്ള സാധനങ്ങള്‍ വാങ്ങുന്നതിനായാണ് കടയില്‍ പോയത്. സാധനങ്ങള്‍ വാങ്ങി വീട്ടില്‍ എത്തിയ അമ്മ മുന്‍സീറ്റിലുണ്ടായിരുന്ന മകളെയും കൂട്ടി കാറില്‍ നിന്ന് പുറത്തിറങ്ങി.

പിറകിലുള്ള അഞ്ചു വയസ്സുകാരന്‍ സീറ്റ് ബെല്‍റ്റ് ഊരി പുറത്തുവരുമെന്നാണ് കുട്ടിയുടെ അമ്മ വിചാരിച്ചതെന്ന് പൊലീസ് പറയുന്നു. സാധാരണ രീതിയില്‍ അങ്ങനെയാണ് ചെയ്യാറുള്ളതെന്നാണ് കുട്ടിയുടെ അമ്മ പറയുന്നത്.

എന്നാല്‍ വാടകയ്ക്ക് എടുത്ത കാറിന്റെ ഡോര്‍ ശരിയല്ലായിരുന്നെന്ന് കുട്ടിയുടെ അമ്മയ്ക്ക് അറിയില്ലായിരുന്നു. മൂന്നു മണിക്കൂറോളം കഴിഞ്ഞിട്ടും മകനെ കാണാതിരുന്നതോടെ അന്വേഷിച്ചിറങ്ങിയപ്പോഴാണ് മകന്‍ ചൂടേറ്റ് മരിച്ചത് കണ്ടത്.

Sat in the car for about three hours; A five-year-old boy died of heatstroke

Next TV

Related Stories
#israelisoldiers |​ഗാസയിലെ വീടുകളിൽ സ്ത്രീകളുടെ അടിവസ്ത്രം ദുരുപയോ​ഗം ചെയ്യുന്ന ഇസ്രയേൽ സൈനിക‍ർ; വീ‍ഡിയോ പുറത്ത്, വിമർശനം

Mar 29, 2024 01:45 PM

#israelisoldiers |​ഗാസയിലെ വീടുകളിൽ സ്ത്രീകളുടെ അടിവസ്ത്രം ദുരുപയോ​ഗം ചെയ്യുന്ന ഇസ്രയേൽ സൈനിക‍ർ; വീ‍ഡിയോ പുറത്ത്, വിമർശനം

ഇസ്രായേൽ സൈനികരുടെ ചിത്രങ്ങളും വീഡിയോകളും പലസ്തീൻ സ്ത്രീകളെയും എല്ലാ സ്ത്രീകളെയും അപമാനിക്കുന്നതാണെന്ന് യുഎൻ മനുഷ്യാവകാശ ഓഫീസ് വക്താവ് രവിന...

Read More >>
#prisonescaped | സ്ത്രീവേഷം കെട്ടി പട്ടാപ്പകൽ ജയിലിൽ നിന്നും രക്ഷപ്പെട്ട് തടവുകാരൻ, എല്ലാത്തിനും സഹായിച്ചത് കാമുകി

Mar 29, 2024 12:33 PM

#prisonescaped | സ്ത്രീവേഷം കെട്ടി പട്ടാപ്പകൽ ജയിലിൽ നിന്നും രക്ഷപ്പെട്ട് തടവുകാരൻ, എല്ലാത്തിനും സഹായിച്ചത് കാമുകി

പ്രാദേശിക പത്രമായ എൽ കാരബോബെനോ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ്...

Read More >>
#accident | ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് തീപിടിച്ച് 45 പേര്‍ വെന്തുമരിച്ചു

Mar 29, 2024 06:33 AM

#accident | ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് തീപിടിച്ച് 45 പേര്‍ വെന്തുമരിച്ചു

പാലത്തിന്‍റെ കൈവരിയിൽ ഇടിച്ച് താഴേക്ക് പതിച്ച ബസ് നിലം തൊട്ടതോടെയാണ് തീ പടർന്നത്....

Read More >>
#court |ഭാര്യയെ 'സെക്കൻഡ് ഹാൻഡ്' എന്ന് വിളിച്ചു, ഉപദ്രവിച്ചു, 3 കോടി നഷ്ടപരിഹാരം നൽകാൻ കോടതി

Mar 28, 2024 06:54 PM

#court |ഭാര്യയെ 'സെക്കൻഡ് ഹാൻഡ്' എന്ന് വിളിച്ചു, ഉപദ്രവിച്ചു, 3 കോടി നഷ്ടപരിഹാരം നൽകാൻ കോടതി

ഹാർഹിക പീഡന നിരോധന നിയമ പ്രകാരമാണ് കോടതിയുടെ വിധി....

Read More >>
#accident|ബാൾട്ടിമോറിൽ പാലം അപകടം :രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി

Mar 28, 2024 09:03 AM

#accident|ബാൾട്ടിമോറിൽ പാലം അപകടം :രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി

അമേരിക്കയിലെ ബാൾട്ടിമോറിൽ ചരക്കുകപ്പൽ ഇടിച്ച്‌ പാലം തകർന്നതിനെ തുടർന്ന്‌ കാണാതായ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. വെള്ളത്തിൽ വീണ പിക്കപ്പ്...

Read More >>
Top Stories