കോഴിക്കോട് : ഇനി തിരയേണ്ട... കുറ്റ്യാടിയിൽ കാണാതായ പത്താം ക്ലാസുകാരനെ കണ്ടെത്തി. സ്കൂളിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ പത്താം ക്ലാസുകാരനെ ഒടുവിൽ കണ്ടെത്തി. വട്ടോളി സംസ്കൃതം സ്കൂളിലെ വിദ്യാർത്ഥി കണ്ടോത്ത് കുനിയിലെ കല്ലിക്കുനി ഗഫൂറിൻ്റെ മകൻ അഫീഫ് (15) നെയാണ് ഇന്ന് രാവിലെ മുതൽ കാണാതായത്.
ബന്ധുക്കൾ കുറ്റ്യാടി പൊലീസിൽ പരാതി നൽകിയതനുസരിച്ച് അന്വേഷണം തുടങ്ങിയിരുന്നു. അല്പസമയം മുമ്പാണ് കക്കട്ട് ടൗണിൽ വെച്ച് കുട്ടിയെ കണ്ടുകിട്ടിയത്. ഡ്രൈവറായ ഉപ്പ ഗഫൂർ ഹൈദ്രബാദിലായിരുന്നു. മകനെ കാണാതായതോടെ അദ്ദേഹം നാട്ടിലേക്ക് തിരിച്ചിരുന്നു. മകനെ കണ്ടെത്താൻ സഹായിച്ച എല്ലാവർക്കും ഗഫൂർ നന്ദി പറഞ്ഞു.
Missing 10th class student found in Kuttadi