വീട്ടുമുറ്റത്ത് ദുരന്തം; മുഹമ്മദ് ഹനാനാൻ്റെ ഖബറടക്കം ഇന്ന്

വീട്ടുമുറ്റത്ത് ദുരന്തം; മുഹമ്മദ് ഹനാനാൻ്റെ ഖബറടക്കം ഇന്ന്
Oct 14, 2021 07:05 AM | By Vyshnavy Rajan

ആലപ്പുഴ: വീട്ടുമുറ്റത്ത് നിർത്തിയിട്ട പെട്ടിഓട്ടോയുടെ വാതിലിന്റെ ചില്ലിൽ തലകുടുങ്ങി മരിച്ച നാലുവയസ്സുകാരൻ മുഹമ്മദ് ഹനാനാൻ്റെ ഖബറടക്കം ഇന്ന്. ആലപ്പുഴ പുന്നപ്ര കുറവൻതോട് മണ്ണാൻപറമ്പിൽ ഉമറുൽ അത്താബിന്റെ മകൻ മുഹമ്മദ് ഹനാനാണു ഇന്നലെ മരിച്ചത്.

വീട്ടിൽ നിർത്തിയിട്ടിരുന്ന പെട്ടി ഓട്ടോയുടെ മുൻചക്രത്തിൽക്കയറിയ ഹനാൻ, വാതിലിന്റെ പകുതിയടഞ്ഞ ചില്ലിനുമുകളിലൂടെ അകത്തേക്കു തലയിട്ടപ്പോൾ കാൽവഴുതിപ്പോവുകയായിരുന്നു. ആക്രിക്കട നടത്തുന്ന അത്താബ്, ഊണുകഴിക്കാൻ ഈ വാഹനത്തിൽ വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം.

ഹനാന് അപകടം പറ്റിയ സമയത്ത് അത്താബും ഭാര്യയും വീട്ടിനുള്ളിലായിരുന്നു. കുട്ടിയെക്കാണാതെ ഇവർ പുറത്തിറങ്ങിയപ്പോൾ വണ്ടിയുടെ ചില്ലിനുമുകളിൽ തലകുടുങ്ങിയനിലയിൽ കണ്ടെത്തി.

ഉടൻ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴുത്തിലെ ഞരമ്പുമുറിഞ്ഞാണു ഹനാന്റെ മരണം സംഭവിച്ചത്. മൃതദേഹം മോർച്ചറിയിലേക്കു മാറ്റി. പുന്നപ്ര പോലീസ് തുടർ നടപടി സ്വീകരിച്ചു. മാതാവ്: അൻസില. സഹോദരൻ: മുഹമ്മദ് അമീൻ.

Backyard tragedy; Today, including the tomb of Muhammad Hanan

Next TV

Related Stories
കൊക്കയാറില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ മൂന്നര വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി.

Oct 18, 2021 12:01 PM

കൊക്കയാറില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ മൂന്നര വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി.

കൊക്കയാറില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ മൂന്നര വയസുകാരന്‍റെ മൃതദേഹം...

Read More >>
കടല്‍ക്ഷോഭ സമയത്ത് കടലില്‍ ധ്യാനമിരിക്കാന്‍ പോയി; യുവാവിനെ ബലമായി കരയില്‍ എത്തിച്ചു

Oct 18, 2021 11:39 AM

കടല്‍ക്ഷോഭ സമയത്ത് കടലില്‍ ധ്യാനമിരിക്കാന്‍ പോയി; യുവാവിനെ ബലമായി കരയില്‍ എത്തിച്ചു

കടല്‍ക്ഷോഭ സമയത്ത് കടലില്‍ ധ്യാനമിരിക്കാന്‍ പോയി; യുവാവിനെ ബലമായി കരയില്‍...

Read More >>
ക്ഷേത്ര മുറ്റം വെള്ളത്തിൽ മുങ്ങി; ചെമ്പിൽ കയറി എത്തി താലിക്കെട്ടി മടങ്ങി

Oct 18, 2021 11:14 AM

ക്ഷേത്ര മുറ്റം വെള്ളത്തിൽ മുങ്ങി; ചെമ്പിൽ കയറി എത്തി താലിക്കെട്ടി മടങ്ങി

ക്ഷേത്ര മുറ്റം വെള്ളത്തിൽ മുങ്ങി; ചെമ്പിൽ കയറി എത്തി താലിക്കെട്ടി മടങ്ങി...

Read More >>
എവറസ്റ്റ് കീഴടക്കുന്നതിനിടെ മലയാളി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

Oct 18, 2021 11:05 AM

എവറസ്റ്റ് കീഴടക്കുന്നതിനിടെ മലയാളി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

എവറസ്റ്റ് കീഴടക്കുന്നതിനിടെ മലയാളി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം...

Read More >>
സംസ്ഥാനത്ത് സ്വര്‍ണവില കൂടി

Oct 18, 2021 10:12 AM

സംസ്ഥാനത്ത് സ്വര്‍ണവില കൂടി

സംസ്ഥാനത്ത് സ്വര്‍ണവില...

Read More >>
സംസ്ഥാനത്ത് അണക്കെട്ടുകൾ തുറക്കുന്നു

Oct 18, 2021 09:19 AM

സംസ്ഥാനത്ത് അണക്കെട്ടുകൾ തുറക്കുന്നു

തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രതപാലിക്കണമെന്നും താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നിർദ്ദേശ പ്രകാരം...

Read More >>
Top Stories