കോഴിക്കോട് : സ്കൂളിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ പത്താം ക്ലാസുകാരനെ കാണാതായി. ഉമ്മയുടെ ഫോണും സ്കൂട്ടറും കൊണ്ടുപോയതായി വീട്ടുകാർ. കണ്ടോത്ത് കുനിയിലെ കല്ലിക്കുനി ഗഫൂറിൻ്റെ മകൻ അഫീഫ് (15) നെയാണ് കണാതായത്.
ഇന്ന് രാവിലെ 8 മണിക്ക് വീട്ടിൽ നിന്ന് ഇറങ്ങിയതാണ്. ബന്ധുക്കൾ കുറ്റ്യാടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട് .8.30 ന് പ്രദേശത്തെ ഒരു പമ്പിൽ നിന്ന് സ്കൂട്ടറിൽ അഫീഖ് പെട്രോൾ നിറക്കുന്ന സി സി ടി വി ദൃശ്യം കിട്ടിയിട്ടുണ്ട്.
വീട്ടിൽ യാതൊരു പ്രശ്നവും ഇല്ലെന്നും പഠിക്കാതതിനാൽ ഉമ്മ പറയാറുണ്ടെന്നും ഉപ്പ ഗഫൂർ പറഞ്ഞു. കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവർ7025753421 എന്ന നമ്പറിലോ പൊലീസിലോ വിവരം അറിയിക്കുക.
A 10th class student went missing in Kozhikode Kuttyadi