ഉത്തർപ്രദേശിലെ സഹരൻപൂരിൽ പശുവിനെ കശാപ്പ് ചെയ്ത 6 പേർ അറസ്റ്റിൽ. രഹസ്യ വിവരത്തിൻമേൽ മൊഹല്ല അബുൽമാലിയിലെ ഒരു വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
കന്നുകാലി ഇറച്ചി, കശാപ്പ് ഉപകരണങ്ങൾ, ഒരു നാടൻ പിസ്റ്റൾ, വെടിയുണ്ടകൾ എന്നിവയും ഇവരിൽ നിന്നും കണ്ടെടുത്തു. പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെ പ്രതികൾ വെടിയുതിർത്തു. പൊലീസും തിരിച്ചടിച്ചതോടെ സ്ഥലത്ത് ഏറ്റുമുട്ടൽ ഉണ്ടായി.
ഒടുവിൽ അതിസാഹസികമായി പ്രതികളെ പൊലീസ് കീഴ്പ്പെടുത്തി. അക്രം, സെഹ്സാദ്, ഇമ്രാൻ, അഖ്ബർ, ഇസ്രാർ, അർഷാദ് എന്നിവരാണ് പിടിയിലായത്. ഇതിനിടെ 2 പേർ ഓടിരക്ഷപ്പെട്ടു. ഇവർക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
Six arrested for slaughtering cows in Uttar Pradesh