കണ്ണൂരിൽ സ്വകാര്യ ബസിടിച്ച് ഗുരുതരമായി പരിക്കേറ്റ വ്യാപാരി മരിച്ചു

കണ്ണൂരിൽ സ്വകാര്യ ബസിടിച്ച് ഗുരുതരമായി പരിക്കേറ്റ വ്യാപാരി മരിച്ചു
Advertisement
Jun 22, 2022 01:16 PM | By Vyshnavy Rajan

കണ്ണൂർ : കണ്ണൂർ പരിയാരത്ത് സ്വകാര്യ ബസിടിച്ച് ഗുരുതരമായി പരിക്കേറ്റ വ്യാപാരി മരിച്ചു.കാങ്കോൽ കുണ്ടയം കൊവ്വൽ ടൗണിലെ വിപിഎസ് സ്റ്റോർ ഉടമ വി.പി.സുലൈമാൻ ഹാജി (75) യാണ് മരണപ്പെട്ടത്.

വൃക്കരോഗിയായ സുലൈമാൻ ഹാജി ഡയാലിസിസ് ചെയ്യുന്നതിനായി പതിവുപോലെ ഇന്നലെ രാവിലെ 7 മണിക്ക് പരിയാരത്ത് എത്തിയതായിരുന്നു. ബസ് സ്റ്റോപ്പിന് സമീപത്തെ കടയിൽ നിന്ന് മരുന്നും മറ്റും വാങ്ങി റോഡ് മുറിച്ചുകടക്കവെ തളിപ്പറമ്പ് ഭാഗത്ത് നിന്നും പയ്യന്നൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിടിച്ചാണ് അപകടം.

മഴ കാരണം കുടയുമായി പോകുന്നതിനിടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തലയിടിച്ച് വീണ സുലൈമാൻ ഹാജിയെ നാട്ടുകാരും ബസ് യാത്രക്കാരുമാണ് ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. തീവ്രപരിചരണ ഭാഗത്തിൽ ചികിത്സക്കിടെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.

ഭാര്യ: ഷെരീഫ ഹജ്ജുമ്മ. മക്കൾ: മുജീബ് റഹ്മാൻ (റൈസ് മിൽകുണ്ടയംകൊവ്വൽ), അഷറഫ് (വ്യാപാരി കുണ്ടയം കൊവ്വൽ ), പരേതയായ സൗദ. മരുമക്കൾ: സലീജ, നസീറ .സഹോദരങ്ങൾ: അബ്ദുൾ അസീസ് (പോത്താംങ്കണ്ടം) ,പരേതരായ അബ്ദുള്ള, സൈനബ. പരിയാരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

A trader died after being seriously injured in a private bus accident in Kannur

Next TV

Related Stories
സ്വർണവും ഡോളറും തിരികെ വേണം; സ്വപ്നയുടെ ഹർജി ഇന്ന് എൻഐഎ കോടതിയിൽ

Jul 2, 2022 06:52 AM

സ്വർണവും ഡോളറും തിരികെ വേണം; സ്വപ്നയുടെ ഹർജി ഇന്ന് എൻഐഎ കോടതിയിൽ

പിടിച്ചെടുത്ത സ്വർണവും ഡോളറും തിരികെ വേണം; സ്വപ്നയുടെ ഹർജി ഇന്ന് എൻഐഎ...

Read More >>
മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസ്; പി സി ജോർജിനെ ഇന്ന് ചോദ്യം ചെയ്യും

Jul 2, 2022 06:35 AM

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസ്; പി സി ജോർജിനെ ഇന്ന് ചോദ്യം ചെയ്യും

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസ്; പി സി ജോർജിനെ ഇന്ന് ചോദ്യം...

Read More >>
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്കും കടലാക്രമണത്തിനും സാധ്യത

Jul 2, 2022 06:27 AM

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്കും കടലാക്രമണത്തിനും സാധ്യത

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്കും കടലാക്രമണത്തിനും...

Read More >>
എകെജി സെന്റർ ആക്രമണം; പ്രതിയെ കുറിച്ച് ഒരു തുമ്പും കിട്ടാതെ അന്വേഷണ സംഘം

Jul 2, 2022 06:18 AM

എകെജി സെന്റർ ആക്രമണം; പ്രതിയെ കുറിച്ച് ഒരു തുമ്പും കിട്ടാതെ അന്വേഷണ സംഘം

എകെജി സെന്റർ ആക്രമണം; പ്രതിയെ കുറിച്ച് ഒരു തുമ്പും കിട്ടാതെ അന്വേഷണ...

Read More >>
ഒന്നരവയസ്സുകാരിയുടെ കാലിൽ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളലേൽപ്പിച്ചു; പിതാവ് പിടിയിൽ

Jul 1, 2022 10:14 PM

ഒന്നരവയസ്സുകാരിയുടെ കാലിൽ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളലേൽപ്പിച്ചു; പിതാവ് പിടിയിൽ

ഒന്നരവയസ്സുകാരിയുടെ കാലിൽ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളലേൽപ്പിച്ചു; പിതാവ്...

Read More >>
കടലാക്രമണത്തിന് സാധ്യത; സംസ്ഥാനത്ത് തീര മേഖലയിൽ ജാഗ്രതാ നിർദേശം

Jul 1, 2022 10:05 PM

കടലാക്രമണത്തിന് സാധ്യത; സംസ്ഥാനത്ത് തീര മേഖലയിൽ ജാഗ്രതാ നിർദേശം

കടലാക്രമണത്തിന് സാധ്യത; സംസ്ഥാനത്ത് തീര മേഖലയിൽ ജാഗ്രതാ...

Read More >>
Top Stories