കോഴിക്കോട് ഒളിച്ചോടിയ വീട്ടമ്മയും യുവാവും ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ

കോഴിക്കോട് ഒളിച്ചോടിയ വീട്ടമ്മയും യുവാവും ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ
Oct 13, 2021 11:14 PM | By Vyshnavy Rajan

കോഴിക്കോട് : കോഴിക്കോട് നേരത്തെ ഒളിച്ചോടിയായ കമിതാക്കളെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊയിലാണ്ടിയിൽ നിന്ന് മുൻപ് കാണാതായിരുന്ന ഭർത്തൃമതിയായ കുറുവങ്ങാട് സ്വദേശിനി റിൻസി (29), മലപ്പുറം പുളിക്കൽ പരുത്തിക്കോട് പിണങ്ങോട്ട് മുഹമ്മദലിയുടെ മകൻ മുഹമ്മദ് നിസാർ (29 ) എന്നിവരെയാണ് എലത്തൂരിലെ സ്വകാര്യ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ സെപ്റ്റംബർ 24-നാണ് കുറുവങ്ങാട്ടെ ഇൻഡസ്ട്രീയൽ വർക്കറായ പ്രസാദിൻ്റെ ഭാര്യ റിൻസിയെയും നാല് വയസ്സുള്ള കുട്ടിയെയും കാണാതായത്. പെരിന്തൽമണ്ണ പൊലീസ് കഴിഞ്ഞ 10-ന് റിൻസിയെയും മുഹമ്മദ് നിസാറിനെയും അസ്വാഭാവികമായ സാഹചര്യത്തിൽ കണ്ടെത്തുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

അങ്ങനെയാണ് കൊയിലാണ്ടി പൊലീസ് ചാർജ് ചെയ്ത മിസ്സിങ്ങ് കേസിലെ റിൻസിയാണിതെന്ന് വ്യക്തമാകുന്നത്. തുടർന്ന് കൊയിലാണ്ടി എസ്ഐ കെടി രഘുവും വനിതാ പൊലീസ് അനഘയും ചേർന്ന് ഇവരെ കസ്റ്റഡിയിലെടുത്ത് 11 ന് കൊയിലാണ്ടി കോടതിയിൽ ഹാജരാക്കി.

കോടതിയിൽ നിന്നും കാമുകൻ മുഹമ്മദ് നിസാറിനൊപ്പം പോകാനും ജീവിക്കാനും തീരുമാനിക്കുകയായിരുന്നു റിൻസി. ചൈൽഡ് ലൈനിലാക്കി കുട്ടിയെ ഭർത്താവ് പ്രസാദ് വീട്ടിലേക്ക് കൊണ്ടു പോകുകയും ചെയ്തിരുന്നു. ഇന്നാണ് റിൻസിയെയും നിസാറിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

നാല് വർഷമായി വിവാഹിതനായ നിസാറും ഭർത്തൃമതിയായ റിൻസിയും പ്രണയത്തിലായിരുന്നെന്ന് പൊലീസ്. ഇതര മതക്കാരിയെ പ്രണയിച്ച് വിവാഹം ചെയ്ത റിയാസിനെതിരെ പാലക്കാട് കഞ്ചാവ് കേസും നിലവിലുണ്ടെന്നും പൊലീസ് പറയുന്നു.

A housewife and a young man who escaped from Kozhikode were found hanging in a lodge

Next TV

Related Stories
രണ്ടുമാസം പ്രായമായ പെണ്‍കുഞ്ഞുമായി കിണറ്റില്‍ ചാടിയ അമ്മയും കുഞ്ഞും മരിച്ചു

Oct 18, 2021 12:33 PM

രണ്ടുമാസം പ്രായമായ പെണ്‍കുഞ്ഞുമായി കിണറ്റില്‍ ചാടിയ അമ്മയും കുഞ്ഞും മരിച്ചു

രണ്ടുമാസം പ്രായമായ പെണ്‍കുഞ്ഞുമായി കിണറ്റില്‍ ചാടിയ അമ്മയും കുഞ്ഞും...

Read More >>
 കോഴിക്കോട് ജില്ലയില്‍ മഴയുടെ ശക്തി കുറഞ്ഞു; ജാഗ്രത തുടരണമെന്ന് ജില്ലാകലക്ടര്‍

Oct 18, 2021 12:25 PM

കോഴിക്കോട് ജില്ലയില്‍ മഴയുടെ ശക്തി കുറഞ്ഞു; ജാഗ്രത തുടരണമെന്ന് ജില്ലാകലക്ടര്‍

കോഴിക്കോട് ജില്ലയില്‍ മഴയുടെ ശക്തി കുറഞ്ഞു; ജാഗ്രത തുടരണമെന്ന് ജില്ലാകലക്ടര്‍...

Read More >>
കൊല്ലത്ത് പശുവിനെ കെട്ടിയിട്ട് പീഡിപ്പിച്ചു കൊന്നതായി പരാതി

Oct 18, 2021 12:10 PM

കൊല്ലത്ത് പശുവിനെ കെട്ടിയിട്ട് പീഡിപ്പിച്ചു കൊന്നതായി പരാതി

കൊല്ലത്ത് പശുവിനെ കെട്ടിയിട്ട് പീഡിപ്പിച്ചു കൊന്നതായി...

Read More >>
കൊക്കയാറില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ മൂന്നര വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി.

Oct 18, 2021 12:01 PM

കൊക്കയാറില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ മൂന്നര വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി.

കൊക്കയാറില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ മൂന്നര വയസുകാരന്‍റെ മൃതദേഹം...

Read More >>
കടല്‍ക്ഷോഭ സമയത്ത് കടലില്‍ ധ്യാനമിരിക്കാന്‍ പോയി; യുവാവിനെ ബലമായി കരയില്‍ എത്തിച്ചു

Oct 18, 2021 11:39 AM

കടല്‍ക്ഷോഭ സമയത്ത് കടലില്‍ ധ്യാനമിരിക്കാന്‍ പോയി; യുവാവിനെ ബലമായി കരയില്‍ എത്തിച്ചു

കടല്‍ക്ഷോഭ സമയത്ത് കടലില്‍ ധ്യാനമിരിക്കാന്‍ പോയി; യുവാവിനെ ബലമായി കരയില്‍...

Read More >>
ക്ഷേത്ര മുറ്റം വെള്ളത്തിൽ മുങ്ങി; ചെമ്പിൽ കയറി എത്തി താലിക്കെട്ടി മടങ്ങി

Oct 18, 2021 11:14 AM

ക്ഷേത്ര മുറ്റം വെള്ളത്തിൽ മുങ്ങി; ചെമ്പിൽ കയറി എത്തി താലിക്കെട്ടി മടങ്ങി

ക്ഷേത്ര മുറ്റം വെള്ളത്തിൽ മുങ്ങി; ചെമ്പിൽ കയറി എത്തി താലിക്കെട്ടി മടങ്ങി...

Read More >>
Top Stories