കുരങ്ങുകൾ വീടാക്രമിച്ച് പിഞ്ചുകുഞ്ഞിനെ തട്ടിയെടുത്തു; കുരങ്ങുകളുടെ കയ്യിൽ പെട്ട കുഞ്ഞിന് ദാരുണന്ത്യം

 കുരങ്ങുകൾ വീടാക്രമിച്ച് പിഞ്ചുകുഞ്ഞിനെ തട്ടിയെടുത്തു; കുരങ്ങുകളുടെ കയ്യിൽ പെട്ട കുഞ്ഞിന് ദാരുണന്ത്യം
Jun 22, 2022 12:15 PM | By Vyshnavy Rajan

ടാൻസാനിയ : ടാൻസാനിയ യിൽ ഒരുകൂട്ടം കുരങ്ങുകൾ വീടാക്രമിച്ച്, വീട്ടിനകത്ത് മുലകുടിച്ചുകൊണ്ടിരുന്ന ഒരു മാസം പ്രായമുള്ള കുഞ്ഞിനെ അമ്മയിൽ നിന്ന് തട്ടിയെടുത്തു. രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ കുരങ്ങുകളുടെ കയ്യിൽ പെട്ട കുഞ്ഞ് മരിച്ചു.

ടാൻസാനിയയിലെ ഗോംബെ നാഷണൽ പാർക്കിന് സമീപമുള്ള പടിഞ്ഞാറൻ ഗ്രാമമായ മ്വാംഗോംഗോയിൽ വെച്ചാണ് ഈ ദാരുണമായ സംഭവം ഉണ്ടായത്. അമ്മ വീടിനകത്ത് ഇരുന്ന് തന്റെ കുഞ്ഞിനെ മുലയൂട്ടുകയായിരുന്നു. കുഞ്ഞിന് വെറും ഒന്നര മാസമായിരുന്നു പ്രായം. പെട്ടെന്നാണ് ഒരു കൂട്ടം കുരങ്ങുകൾ വീട്ടിനകത്ത് അതിക്രമിച്ച് കയറിയത്.

കൂട്ടത്തിലുള്ള ഒരു കുരങ്ങ് മുലകുടിച്ചു കൊണ്ടിരുന്ന കൈക്കുഞ്ഞിനെ അമ്മയുടെ കൈയിൽ നിന്ന് തട്ടിപ്പറിച്ചു. കുഞ്ഞിനെ കുരങ്ങുകൾ കൊണ്ട് പോകുന്നത് കണ്ട് അമ്മ ഉറക്കെ നിലവിളിച്ചു. അതിനിടയിൽ അവ അമ്മയുടെ നേരെയും തിരിഞ്ഞു.

അവളുടെ ഉറക്കെയുള്ള നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയെങ്കിലും, കുരങ്ങുകളുടെ കൈയിൽ നിന്ന് കുഞ്ഞിനെ രക്ഷിക്കാൻ സാധിച്ചില്ല. ഗ്രാമവാസികൾ കുഞ്ഞിനെ കുരങ്ങുകളുടെ കൈയിൽ നിന്ന് തട്ടിയെടുക്കാൻ വിഫലശ്രമം നടത്തി കൊണ്ടിരുന്നു.

ഇതോടെ കുരങ്ങുകൾ കൂടുതൽ ആക്രമണാത്മകമായി ആളുകളോട് പ്രതികരിക്കാൻ തുടങ്ങി. മനുഷ്യരും കുരങ്ങുകളും തമ്മിലുള്ള ആ സംഘടനത്തിൽ ഒടുവിൽ കുഞ്ഞ് മരിക്കുകയായിരുന്നു. ആക്രമണത്തിൽ കുഞ്ഞിന് തലയ്ക്കും കഴുത്തിനും പരിക്കേറ്റു. അടിയന്തര ചികിത്സ നൽകുന്നതിനിടയിൽ കുട്ടി മരിക്കുകയായിരുന്നു.


“അമ്മ സഹായത്തിനായി നിലവിളിച്ചു. ഗ്രാമവാസികൾ അവളെ സഹായിക്കാൻ അവളുടെ വീട്ടിലേക്ക് ഓടിയെത്തി. കുരങ്ങുകളുടെ കൈയിൽ നിന്ന് അവളുടെ കുട്ടിയെ തിരികെ എടുക്കാൻ അവർ പരിശ്രമിച്ചു. എന്നാൽ ബലപ്രയോഗത്തിലൂടെ തിരികെ എടുക്കാൻ ശ്രമിച്ചപ്പോൾ കുഞ്ഞിന്റെ തലയ്ക്കും കഴുത്തിനും പരിക്കേറ്റു"

പ്രാദേശിക കമാൻഡർ ജെയിംസ് മാന്യമ പറഞ്ഞു. എന്നാൽ മൂന്ന് വർഷക്കാലം ഇവിടെ ജോലി ചെയ്തിട്ടും, ഇങ്ങനെയൊരു സംഭവം ഇതിന് മുൻപ് നടന്നതായി താൻ ഇതുവരെ കേട്ടിട്ടില്ലെന്ന് മന്യമ ബിബിസിയോട് പറഞ്ഞു. ദേശീയ ഉദ്യാനത്തിൽ നിന്ന് കുരങ്ങുകൾ ഗ്രാമത്തിലേക്ക് കടക്കുന്നുവെന്നും, ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും പൗരന്മാരോട് പൊലീസ് അഭ്യർത്ഥിച്ചു.

ഗ്രാമങ്ങളിലെ ആളുകളെ വന്യജീവികൾ ആക്രമിക്കുന്ന സംഭവങ്ങൾ അസാധാരണമല്ല. പ്രത്യേകിച്ച് മ്വാംഗോംഗോ ഗ്രാമത്തിൽ. കാരണം അത് ഗോംബെ ദേശീയ ഉദ്യാനവുമായി അതിർത്തി പങ്കിടുന്നു. ഉദ്യാനത്തിൽ നിന്ന് വന്യമൃഗങ്ങൾ അതിർത്തി കടന്ന് ഗ്രാമത്തിൽ എത്തിച്ചേരാനുള്ള സാധ്യത ഇത് കൂട്ടുന്നു.

കുരങ്ങുകൾ മാത്രമല്ല, ഗ്രാമത്തിലെത്തുന്ന അപകടകാരികളായ മറ്റ് മൃഗങ്ങൾക്കതിരെയും ജാഗ്രത പാലിക്കണമെന്ന് പൊലീസ് നാട്ടുകാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഏത് തരം കുരങ്ങാണ് ആക്രമണം നടത്തിയെതെന്നോ, അതിന് എത്ര വലുപ്പമുണ്ടായിരുന്നുന്നെന്നോ കൃത്യമായി അറിയാൻ സാധിച്ചിട്ടില്ല. സംഭവത്തിൽ കുട്ടിയുടെ കുടുംബം ഇതുവരെ പ്രതികരിച്ചിട്ടില്ല.

Monkeys raid house and kidnap uncle; The baby in the hands of the monkeys had a terrible end

Next TV

Related Stories
#court |ഭാര്യയെ 'സെക്കൻഡ് ഹാൻഡ്' എന്ന് വിളിച്ചു, ഉപദ്രവിച്ചു, 3 കോടി നഷ്ടപരിഹാരം നൽകാൻ കോടതി

Mar 28, 2024 06:54 PM

#court |ഭാര്യയെ 'സെക്കൻഡ് ഹാൻഡ്' എന്ന് വിളിച്ചു, ഉപദ്രവിച്ചു, 3 കോടി നഷ്ടപരിഹാരം നൽകാൻ കോടതി

ഹാർഹിക പീഡന നിരോധന നിയമ പ്രകാരമാണ് കോടതിയുടെ വിധി....

Read More >>
#accident|ബാൾട്ടിമോറിൽ പാലം അപകടം :രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി

Mar 28, 2024 09:03 AM

#accident|ബാൾട്ടിമോറിൽ പാലം അപകടം :രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി

അമേരിക്കയിലെ ബാൾട്ടിമോറിൽ ചരക്കുകപ്പൽ ഇടിച്ച്‌ പാലം തകർന്നതിനെ തുടർന്ന്‌ കാണാതായ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. വെള്ളത്തിൽ വീണ പിക്കപ്പ്...

Read More >>
#arrest | വിചിത്രമായ പരാതിയുമായി പൊലീസില്‍ വിളിച്ചത് 19 തവണ, ഒടുവില്‍ പരാതിക്കാരന്‍ തന്നെ അറസ്റ്റില്‍

Mar 27, 2024 03:56 PM

#arrest | വിചിത്രമായ പരാതിയുമായി പൊലീസില്‍ വിളിച്ചത് 19 തവണ, ഒടുവില്‍ പരാതിക്കാരന്‍ തന്നെ അറസ്റ്റില്‍

തുടർന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ, തനിക്കെതിരായ ആരോപണങ്ങൾ സൈസ്മോർ നിഷേധിക്കുകയും അവയിൽ പലതും ശരിയല്ലെന്ന്...

Read More >>
#search | കപ്പലിടിച്ച് പാലം തകര്‍ന്ന സംഭവം ; വെള്ളത്തില്‍ വീണ ആറ് പേര്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചു

Mar 27, 2024 07:26 AM

#search | കപ്പലിടിച്ച് പാലം തകര്‍ന്ന സംഭവം ; വെള്ളത്തില്‍ വീണ ആറ് പേര്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചു

അതേസമയം ഇടിച്ച കപ്പലിലെ 22 ഇന്ത്യക്കാരും സുരക്ഷിതരാണെന്ന വിവരം ലഭിച്ചു. എന്നാല്‍ ഇവരെ കുറിച്ചുള്ള വിശദാംശങ്ങളൊന്നും നിലവില്‍...

Read More >>
#baltimorebridge |കപ്പലിടിച്ചു; ബാൾട്ടിമോർ പാലം തകർന്നുവീണു, വീഡിയോ

Mar 26, 2024 02:28 PM

#baltimorebridge |കപ്പലിടിച്ചു; ബാൾട്ടിമോർ പാലം തകർന്നുവീണു, വീഡിയോ

ചൊവ്വാഴ്ച പ്രാദേശിക സമയം പുലർച്ചെ 1.30ഓടെയായിരുന്നു അപകടം....

Read More >>
#accident | ഞെട്ടിക്കുന്ന അപകടം; റേസിംഗ് ചാമ്പ്യന്‍ഷിപ്പിനിടെ കാര്‍ കാണികളുടെ ഇടയിലേക്ക് പാഞ്ഞു കയറി, നാല് മരണം

Mar 26, 2024 12:44 PM

#accident | ഞെട്ടിക്കുന്ന അപകടം; റേസിംഗ് ചാമ്പ്യന്‍ഷിപ്പിനിടെ കാര്‍ കാണികളുടെ ഇടയിലേക്ക് പാഞ്ഞു കയറി, നാല് മരണം

റേസിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത കാര്‍ നിയന്ത്രണം വിട്ട് ട്രാക്കിലൂടെ സ്കിഡ് ചെയ്ത് വശങ്ങളില്‍ മത്സരം വീക്ഷിച്ചു കൊണ്ട്...

Read More >>
Top Stories