പ്ലസ് ടു പരീക്ഷയിൽ പരാജയപ്പെട്ടു; ആലപ്പുഴയിൽ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

പ്ലസ് ടു പരീക്ഷയിൽ പരാജയപ്പെട്ടു; ആലപ്പുഴയിൽ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു
Jun 21, 2022 07:44 PM | By Vyshnavy Rajan

ആലപ്പുഴ : പ്ലസ് ടു പരീക്ഷയിൽ പരാജയപ്പെട്ടതിൽ മനംനൊന്ത് ആലപ്പുഴയിൽ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ആലപ്പുഴയിൽ പുറക്കാട് നാഗപ്പറമ്പ് സ്വദേശി രതീഷിൻ്ഖെ മകൾ ആരതിയാണ് തൂങ്ങിമരിച്ചത്.

പുറക്കാട് എസ്.എൻ.എം ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു. രാവിലെ പരീക്ഷാഫലം വന്നപ്പോൾ ആരതി പരാജയപ്പെട്ടിരുന്നു.

സമാന സംഭവം തൃശ്ശൂരിലും നടന്നിരുന്നു. തൃശ്ശൂർ ഇരിങ്ങാലക്കുടയിൽ പ്ലസ്ടു വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പട്ടേപ്പാടം കുന്നുമല്‍ക്കാട് പൊട്ടത്ത്പറമ്പില്‍ മുജീബിന്‍റെ മകള്‍ ദിലിഷയെ (17) യാണ് തൂങ്ങിമരിച്ച മരിച്ച നിലയിൽ കണ്ടെത്തിയത്.

ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. കല്‍പറമ്പ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായിരുന്നു ദിലിഷ. ഇന്ന് പ്ലസ് ടു ഫലം വന്നപ്പോള്‍ മൂന്ന് വിഷയങ്ങളില്‍ പരാജയപ്പെട്ടിരുന്നു. മൃതദേഹം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

(ശ്രദ്ധിക്കുക... ആത്മഹത്യ ഒന്നിനും പരിഹാരമല്ല. പ്രതിസന്ധികളെ സധൈര്യം നേരിടുക, അതിജീവിക്കാൻ ശ്രമിക്കുക. ആശയക്കുഴപ്പം പരിഹരിക്കാൻ മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം ഇതിനായി 1056 എന്ന നമ്പറിൽ വിളിക്കുക)

Failed the Plus Two exam; Student commits suicide in Alappuzha

Next TV

Related Stories
#keralalottery |  ഇന്നത്തെ ലക്ഷാധിപതി ആര് ? നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു

Mar 29, 2024 03:46 PM

#keralalottery | ഇന്നത്തെ ലക്ഷാധിപതി ആര് ? നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില...

Read More >>
#ChainSnatching | ബൈക്കിലെത്തിയ മോഷ്ടാവ് വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നു; കേസെടുത്ത് പൊലീസ്

Mar 29, 2024 03:43 PM

#ChainSnatching | ബൈക്കിലെത്തിയ മോഷ്ടാവ് വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നു; കേസെടുത്ത് പൊലീസ്

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു ബൈക്ക് കണ്ടെത്താനുള്ള ശ്രമത്തിലാണ്...

Read More >>
#thunderstorm |ആലപ്പുഴയിൽ ഇടിമിന്നലിൽ വീടിന്‍റെ വയറിങ് പൂർണമായി കത്തിനശിച്ചു

Mar 29, 2024 03:39 PM

#thunderstorm |ആലപ്പുഴയിൽ ഇടിമിന്നലിൽ വീടിന്‍റെ വയറിങ് പൂർണമായി കത്തിനശിച്ചു

സ്വിച്ച് ബോർഡുകളും ഫ്യൂസും പൊട്ടിത്തെറിച്ചു. വീട്ടിലുണ്ടായിരുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾക്കും...

Read More >>
#accident | ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം, പോസ്റ്റൊടിഞ്ഞ് ഓട്ടോയുടെ മുകളിലേക്ക് വീണു; ഡ്രൈവർക്ക് ദാരുണാന്ത്യം

Mar 29, 2024 03:21 PM

#accident | ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം, പോസ്റ്റൊടിഞ്ഞ് ഓട്ടോയുടെ മുകളിലേക്ക് വീണു; ഡ്രൈവർക്ക് ദാരുണാന്ത്യം

കാറും ഓട്ടോയും കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച്...

Read More >>
#death |വിതുമ്പി നാട്, പയ്യോളിയിലെ  അച്ഛനും മക്കൾക്കും കണ്ണീരോടെ യാത്ര മൊഴി

Mar 29, 2024 03:06 PM

#death |വിതുമ്പി നാട്, പയ്യോളിയിലെ അച്ഛനും മക്കൾക്കും കണ്ണീരോടെ യാത്ര മൊഴി

പിതാവിനും മക്കൾക്കും നാട് കണ്ണീരോടെ യാത്ര മൊഴി നൽകി ....

Read More >>
Top Stories