ദക്ഷിണ ചൈനാക്കടലിൽ മുങ്ങി ഹോംങ്കോങ്ങിലെ കൂറ്റൻ ഫ്ലോട്ടിംഗ് റെസ്റ്റോറന്റ്

ദക്ഷിണ ചൈനാക്കടലിൽ മുങ്ങി ഹോംങ്കോങ്ങിലെ കൂറ്റൻ ഫ്ലോട്ടിംഗ് റെസ്റ്റോറന്റ്
Jun 21, 2022 07:16 PM | By Vyshnavy Rajan

ഹോംങ്കോങ് : ഹോംങ്കോങ്ങിലെ പ്രസിദ്ധമായ ഫ്ലോട്ടിംഗ് റെസ്റ്റോറന്റ് ദക്ഷിണ ചൈനാ കടലിൽ മുങ്ങി. 50 വ‍ർഷം പഴക്കമുണ്ട് ഈ ജംബോ ഫ്ലോട്ടിം​ഗ് റസ്റ്റോറന്റിന്. ദക്ഷിണ ചൈനാ കടലിലെ പാരസൽ ദ്വീപുകൾ കടന്ന് പോകുമ്പോഴാണ് കപ്പലിലേക്ക് വെള്ളം കയറാൻ തുടങ്ങിയതെന്നാണ് റിപ്പോർട്ട്.

കപ്പലിനെ രക്ഷപ്പെടുത്താൻ ശ്രമം ഏറെ നടന്നെങ്കിലും ഞായറാഴ്ചയോടെ അത് മുങ്ങി. ശനിയാഴ്ചയോടെ കപ്പലിന്റെ ഒരു ഭാ​ഗം ചെരിഞ്ഞ് തുടങ്ങിയിരുന്നു. കൊവിഡ് വ്യാപനം കാരണം 2020 മുതൽ അടച്ചുപൂട്ടിയതോടെ ഈ വലിയ ഫ്ലോട്ടിംഗ് റെസ്റ്റോറന്റ് ഓഹരി ഉടമകൾക്ക് സാമ്പത്തിക ബാധ്യതയായി മാറിയിരുന്നു.

എലിസബത്ത് രാജ്ഞി, ഹോളിവുഡ് നടൻ ടോം ക്രൂസ്, ബ്രിട്ടീഷ് വ്യവസായി റിച്ചാർഡ് ബ്രാൻസൺ എന്നിവരുൾപ്പെടെ 3 ബില്യണിലധികം അതിഥികൾ വർഷങ്ങളായി ഈ റെസ്റ്റോറന്റിലെ രുചിയറിഞ്ഞിട്ടുണ്ട്. ജെയിംസ് ബോണ്ട് സിനിമ ഉൾപ്പെടെ നിരവധി സിനിമകളിൽ ഈ റെസ്റ്റോറന്റ് പ്രത്യക്ഷപ്പെട്ടിരുന്നു.

കൊവിഡ് കാരണം അതിഥികൾ എത്താതായതോടെ കമ്പനി വലിയ നഷ്ടം നേരിട്ടിരുന്നു. എന്നാൽ 2013 മുതൽ ബിസിനസ് ലാഭകരമല്ലെന്നും വലിയ നഷ്ടം ഉണ്ടാക്കുകയാണെന്നും ഓപ്പറേറ്റർ മെൽകോ ഇന്റർനാഷണൽ ഡെവലപ്‌മെന്റ് കഴിഞ്ഞ മാസം പ്രസ്താവിച്ചിരുന്നു.

പുതിയ ഓപ്പറേറ്റ‍ർമാർക്ക് കൈമാറുന്നതിന്റെ ഭാ​ഗമായി മറ്റൊരിടത്തേക്ക് ഫ്ലോട്ടിംഗ് റെസ്റ്റോറന്റിനെ എത്തിക്കുന്നതിനിടയിലാണ് കപ്പൽ മുങ്ങിയത്. മാതൃ കമ്പനിയായ അബർഡീൻ റെസ്റ്റോറന്റ് എന്റർപ്രൈസസ് സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. അതേസമയം ക്രൂ അംഗങ്ങൾക്ക് പരിക്കേറ്റിട്ടില്ലെന്നും വ്യക്തമാക്കി.

Huge floating restaurant in Hong Kong submerged in the South China Sea

Next TV

Related Stories
#accident | ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് തീപിടിച്ച് 45 പേര്‍ വെന്തുമരിച്ചു

Mar 29, 2024 06:33 AM

#accident | ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് തീപിടിച്ച് 45 പേര്‍ വെന്തുമരിച്ചു

പാലത്തിന്‍റെ കൈവരിയിൽ ഇടിച്ച് താഴേക്ക് പതിച്ച ബസ് നിലം തൊട്ടതോടെയാണ് തീ പടർന്നത്....

Read More >>
#court |ഭാര്യയെ 'സെക്കൻഡ് ഹാൻഡ്' എന്ന് വിളിച്ചു, ഉപദ്രവിച്ചു, 3 കോടി നഷ്ടപരിഹാരം നൽകാൻ കോടതി

Mar 28, 2024 06:54 PM

#court |ഭാര്യയെ 'സെക്കൻഡ് ഹാൻഡ്' എന്ന് വിളിച്ചു, ഉപദ്രവിച്ചു, 3 കോടി നഷ്ടപരിഹാരം നൽകാൻ കോടതി

ഹാർഹിക പീഡന നിരോധന നിയമ പ്രകാരമാണ് കോടതിയുടെ വിധി....

Read More >>
#accident|ബാൾട്ടിമോറിൽ പാലം അപകടം :രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി

Mar 28, 2024 09:03 AM

#accident|ബാൾട്ടിമോറിൽ പാലം അപകടം :രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി

അമേരിക്കയിലെ ബാൾട്ടിമോറിൽ ചരക്കുകപ്പൽ ഇടിച്ച്‌ പാലം തകർന്നതിനെ തുടർന്ന്‌ കാണാതായ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. വെള്ളത്തിൽ വീണ പിക്കപ്പ്...

Read More >>
#arrest | വിചിത്രമായ പരാതിയുമായി പൊലീസില്‍ വിളിച്ചത് 19 തവണ, ഒടുവില്‍ പരാതിക്കാരന്‍ തന്നെ അറസ്റ്റില്‍

Mar 27, 2024 03:56 PM

#arrest | വിചിത്രമായ പരാതിയുമായി പൊലീസില്‍ വിളിച്ചത് 19 തവണ, ഒടുവില്‍ പരാതിക്കാരന്‍ തന്നെ അറസ്റ്റില്‍

തുടർന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ, തനിക്കെതിരായ ആരോപണങ്ങൾ സൈസ്മോർ നിഷേധിക്കുകയും അവയിൽ പലതും ശരിയല്ലെന്ന്...

Read More >>
#search | കപ്പലിടിച്ച് പാലം തകര്‍ന്ന സംഭവം ; വെള്ളത്തില്‍ വീണ ആറ് പേര്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചു

Mar 27, 2024 07:26 AM

#search | കപ്പലിടിച്ച് പാലം തകര്‍ന്ന സംഭവം ; വെള്ളത്തില്‍ വീണ ആറ് പേര്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചു

അതേസമയം ഇടിച്ച കപ്പലിലെ 22 ഇന്ത്യക്കാരും സുരക്ഷിതരാണെന്ന വിവരം ലഭിച്ചു. എന്നാല്‍ ഇവരെ കുറിച്ചുള്ള വിശദാംശങ്ങളൊന്നും നിലവില്‍...

Read More >>
#baltimorebridge |കപ്പലിടിച്ചു; ബാൾട്ടിമോർ പാലം തകർന്നുവീണു, വീഡിയോ

Mar 26, 2024 02:28 PM

#baltimorebridge |കപ്പലിടിച്ചു; ബാൾട്ടിമോർ പാലം തകർന്നുവീണു, വീഡിയോ

ചൊവ്വാഴ്ച പ്രാദേശിക സമയം പുലർച്ചെ 1.30ഓടെയായിരുന്നു അപകടം....

Read More >>
Top Stories