ന്യൂ നോര്‍മലിനെ വരവേറ്റ് കേരള ഐ ടി

ന്യൂ നോര്‍മലിനെ വരവേറ്റ് കേരള ഐ ടി
Oct 13, 2021 09:24 PM | By Vyshnavy Rajan

കൊച്ചി: കോവിഡ് മഹാമാരി പ്രതികൂലമായി ബാധിച്ച കേരളത്തിലെ ഐ.ടി മേഖല തിരിച്ചുവരവിന്‍റെ പാതയില്‍. കോവിഡ് വ്യാപനത്തെ മുന്‍നിര്‍ത്തി പൂര്‍ണ്ണമായും വര്‍ക്ക് ഫ്രം ഹോം രീതിയിലേക്ക് മാറിയ വിവിധ ഐ.ടി കമ്പനികളിലെ ജീവനക്കാര്‍ തിരികെ ഓഫീസില്‍ എത്തി തുടങ്ങി. ന്യു നോര്‍മല്‍ പരിതസ്ഥിതികളിലും മികച്ച പ്രവര്‍ത്തനമാണ് ഐ.ടി മേഖല കാഴ്ച വെച്ചിരുന്നത്.

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതും ഭൂരിപക്ഷം ജീവനക്കാരും വാക്സിന്‍ സ്വീകരിച്ചതോടും കൂടി ഐ.ടി പാര്‍ക്കുകളിലെ കമ്പനികളിലെ പ്രവര്‍ത്തനം ഏതാണ്ട് സാധാരണ നിലയിലായി.

18 മാസം കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കിയ വര്‍ക്ക് ഫ്രം ഹോം രീതി കൂടാതെ ഓഫീസിലിരുന്നും ജോലി ചെയ്യാന്‍ സാധിക്കുന്ന ഹൈബ്രിഡ് രീതികളും ന്യൂ നോര്‍മല്‍ പ്രവര്‍ത്തനരീതികളില്‍ പ്രധാനമാകും. ടി സി എസ്, വിപ്രോ പോലെയുള്ള വമ്പന്‍ കമ്പനികളിലെ 85 % ജീവനക്കാരെയും തിരികെ ഓഫീസിലേക്ക് കൊണ്ടുവരാനും മാര്‍ഗ്ഗരേഖയായി.

ഒക്ടോബര്‍ പകുതിയോടുകൂടി യു എസ് ടി ഗ്ലോബലും പാര്‍ക്കില്‍ സജ്ജമാകും. ഓരോരോ ഘട്ടങ്ങളായി ജീവനക്കാരെ എത്തിക്കാനാണ് പദ്ധതി. നവംബര്‍ ഡിസംബറോടെ അലയന്‍സും ഹൈബ്രിഡ് രീതിയില്‍ 60 : 40 എന്ന കണക്കില്‍ ഘട്ടം ഘട്ടമായി ജീവനക്കാരെ ഓഫീസിലേക്ക് തിരികെ എത്തിക്കുവാന്‍ തീരുമാനമായിട്ടുണ്ട്.

ഇതോടെ ഐ ടി മേഖല രൂപീകരിച്ച ഏറ്റവും പുതിയ കര്‍മപദ്ധതികള്‍ ഈ രണ്ടാം വരവില്‍ നടപ്പിലാക്കും. തിരികെയെത്തുമ്പോള്‍ ജീവനക്കാര്‍ക്കായി മൈ ബൈക്ക് പോലെയുള്ള ആരോഗ്യകരമായ യാത്രാസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കോവിഡ് കാലയളവിലും ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍ പാര്‍ക്ക് എന്നിവിടങ്ങളിലായി നിരവധി കമ്പനികളാണ് പുതുതായി പ്രവര്‍ത്തനമാരംഭിച്ചത്.

ഇന്‍ഫോപാര്‍ക്കില്‍ മാത്രമായി എയര്‍ പേ, കാവലിയര്‍, മിറ്റ്സോഗോ, ഓര്‍ത്തോഫ്സ്, ടെക്ടാലിയ,ഇന്‍വെനിക്സ് സോഫ്ട്വെയര്‍ സര്‍വീസസ് തുടങ്ങി എഴുപത്തഞ്ചോളം കമ്പനികള്‍ പുതിയതായി ആരംഭിച്ചു.

പൂര്‍ണ്ണമായും പ്രവര്‍ത്തനസജ്ജമായ ഈ കമ്പനികളോടൊപ്പം എക്സ്പീരിയോണ്‍, സെല്ലിസ് എച് ആര്‍ ഇന്ത്യ തുടങ്ങിയ കമ്പനികള്‍ വിപുലീകരണത്തിനും തയാറെടുക്കുകയാണ്. ജീവനക്കാരുടെ തിരിച്ചു വരവ് ഉപജീവനമാര്‍ഗം വഴിമുട്ടിയ ഹോട്ടലുടമകള്‍, നിത്യവേതന ജീവനക്കാര്‍ എന്നിവരുടെ ജീവിതവും സാധാരണ ഗതിയിലാക്കും. ന്യൂ നോര്‍മല്‍സിയില്‍ ഐ ടി പാര്‍ക്കുകളുടെ പ്രവര്‍ത്തനശൈലികള്‍ പൂര്‍ണ്ണമായും കോവിഡ് നിയന്ത്രണങ്ങള്‍ അടിസ്ഥാനമാക്കിയാവും പ്രവര്‍ത്തിക്കുകയെന്നു അധികൃതര്‍ അറിയിച്ചിട്ടുണ്ട്

Kerala IT welcomes New Normal

Next TV

Related Stories
വാട്സാപ്പില്‍ സമ്പൂർണ എൻഡ് റ്റു എൻഡ് എൻക്രിപ്ഷൻ; ബാക്ക് അപ്പ് ചാറ്റുകള്‍ക്കും സുരക്ഷ

Oct 15, 2021 02:01 PM

വാട്സാപ്പില്‍ സമ്പൂർണ എൻഡ് റ്റു എൻഡ് എൻക്രിപ്ഷൻ; ബാക്ക് അപ്പ് ചാറ്റുകള്‍ക്കും സുരക്ഷ

ക്ലൗഡ് സ്റ്റോറേജിലേക്ക് പ്രവേശനം ലഭിച്ചാൽ ചാറ്റുകൾ ആർക്കും കവർന്നെടുക്കാനാവുന്ന സ്ഥിതി ആയിരുന്നു. വാട്സാപ്പിൽ ബാക്ക് അപ്പ് ചെയ്യുന്ന...

Read More >>
ലോഗ് ഔട്ട്; ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം  പിന്നാലെ ജി മെയിലും പണിമുടക്കി

Oct 13, 2021 06:22 AM

ലോഗ് ഔട്ട്; ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം പിന്നാലെ ജി മെയിലും പണിമുടക്കി

രാജ്യത്ത് വിവിധയിടങ്ങളിൽ ജിമെയിൽ തകരാറിലായതായി...

Read More >>
ഫേസ്ബുക്കിനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി മുൻ ജീവനക്കാരി

Oct 7, 2021 11:46 PM

ഫേസ്ബുക്കിനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി മുൻ ജീവനക്കാരി

ഫേസ്ബുക്കിനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി മുൻ...

Read More >>
ഐജിടിവിയേയും ന്യൂസ് ഫീഡ് വീഡിയോകളേയും ഒന്നിപ്പിക്കുന്നു ; ഇനി 'ഇൻസ്റ്റാഗ്രാം വീഡിയോ'

Oct 6, 2021 04:52 PM

ഐജിടിവിയേയും ന്യൂസ് ഫീഡ് വീഡിയോകളേയും ഒന്നിപ്പിക്കുന്നു ; ഇനി 'ഇൻസ്റ്റാഗ്രാം വീഡിയോ'

ഐജിടിവിയേയും ന്യൂസ് ഫീഡ് വീഡിയോകളേയും ഇൻസ്റ്റാഗ്രാം ഒന്നിപ്പിക്കുന്നു. 'ഇൻസ്റ്റാഗ്രാം വീഡിയോ' എന്ന പേരിൽ ഒന്നിപ്പിക്കാനാണ് പദ്ധതി....

Read More >>
സമൂഹമാധ്യമങ്ങളുടെ പണിമുടക്ക് ; സക്കർബർഗിന് നഷ്ടമായത് 7 ബില്യൻ ഡോളർ

Oct 5, 2021 11:21 AM

സമൂഹമാധ്യമങ്ങളുടെ പണിമുടക്ക് ; സക്കർബർഗിന് നഷ്ടമായത് 7 ബില്യൻ ഡോളർ

സമൂഹമാധ്യമങ്ങളായ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്സപ്പ് എന്നിവ പണിമുടക്കിയതോടെ ഉടമയായ മാർക്ക് സക്കർബർഗിന് നഷ്ടമായത് 7 ബില്യൻ...

Read More >>
വാട്ട്സ്ആപ്പ് പുറത്തിറക്കാന്‍ പോകുന്ന പുത്തന്‍ ഫീച്ചറുകള്‍ പരിചയപ്പെടാം

Sep 29, 2021 09:16 AM

വാട്ട്സ്ആപ്പ് പുറത്തിറക്കാന്‍ പോകുന്ന പുത്തന്‍ ഫീച്ചറുകള്‍ പരിചയപ്പെടാം

വാട്ട്സ്ആപ്പ് പുറത്തിറക്കാന്‍ പോകുന്ന പുത്തന്‍ ഫീച്ചറുകള്‍ പരിചയപ്പെടാം...

Read More >>
Top Stories