ഉഴുന്നുവടക്ക് 10 ഗ്രാം കുറവ്; ഹോട്ടലുടമക്ക് 5000 രൂപ പിഴ

Loading...

എരുമേലി : ശബരിമല സീസണില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ ഉഴുന്നുവടയുടെ തൂക്കത്തില്‍ പത്ത് ഗ്രാം കുറവുണ്ടെന്ന് ആരോപിച്ച്‌ 5000 രൂപ പിഴ ചുമത്തി. സമീപത്തെ ദേവസ്വം ബോര്‍ഡിന്റെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റില്‍ നിന്നും തോട്ടിലേക്ക് മലിനജലം ഒഴുക്കുന്നെന്ന് പരാതി അറിയിച്ചതിന് ഉദ്യോഗസ്ഥര്‍ പ്രതികാരം വീട്ടിയതാണ് പിഴ ഈടാക്കലിന്റെ പിന്നിലെന്ന് ഹോട്ടലുടമ പറയുന്നു. സംഭവത്തില്‍ കളക്ടര്‍ക്ക് പരാതി നല്‍കുമെന്നും ഹോട്ടലുടമ എരുമേലി സ്വദേശി പുത്തന്‍വീട് തങ്കച്ചന്‍ പറഞ്ഞു.

റവന്യൂ കണ്‍ട്രോള്‍ റൂം നടത്തിയ പരിശോധനയിലാണ് പിഴ ഈടാക്കിയത്. മറ്റ് ഭക്ഷണ സാധനങ്ങള്‍ക്ക് അനുവദനീയമായതിലും കൂടുതല്‍ തൂക്കം ഉണ്ടായിരുന്നെന്ന് ഹോട്ടല്‍ ഉടമ പറയുന്നു. കൃത്യമായ തൂക്കത്തില്‍ ഭക്ഷണസാധനങ്ങള്‍ നിര്‍മിക്കാനാവില്ലെന്നും പക പോക്കിയതാണ് ഉദ്യോഗസ്ഥരെന്നും ഹോട്ടല്‍ ഉടമ പറയുന്നു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

ഹോട്ടലിന് സമീപമുള്ള തോട്ടിലൂടെ ശൗചാലയ മാലിന്യങ്ങള്‍ ഒഴുക്കിവിടുന്നെന്ന് ആരോപിച്ച്‌ ഹോട്ടല്‍ ഉടമ പല തവണ പരാതികള്‍ നല്‍കിയിരുന്നു. എന്നാല്‍, പരാതികളില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചില്ലെന്ന് ആരോപിച്ചും ഇയാള്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ പകപോക്കലാണ് പിഴ ചുമത്താന്‍ കാരണമെന്നാണ് ഹോട്ടലുടമ പറയുന്നത്.

അതേസമയം, പക പോക്കലല്ലെന്നും നിയമപരമായ നടപടികള്‍ മാത്രമാണ് കൈക്കൊണ്ടതെന്നും റവന്യൂ കണ്‍ട്രോള്‍ റൂം ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം