Categories
death

സംസ്ഥാനത്ത് ഇന്നു മാത്രം 5 കൊവിഡ് മരണം ; കൊവിഡ് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു

മലപ്പുറം: കൊവിഡ് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി   മരിച്ചു.  പെരുമണ്ണ സ്വദേശി ഖദീജ (65)ആണ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്.

വിവിധ അസുഖങ്ങൾക്ക് ചികിത്സയിൽ ആയിരുന്ന ഇവർക്ക് ഞായറാഴ്ച ആണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഹൃദ്രോഗ ബാധിതയായിരുന്ന ഖദീജയുടെ വൃക്കകളുടെ  പ്രവർത്തനവും  തകരാറിലായിരുന്നു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

ഇന്ന് രാത്രിയോടെയാണ് മരണം. ഇതോടെ സംസ്ഥാനത്ത് ഇന്ന് മാത്രം 5 മരണം റിപ്പോര്‍ട്ട്‌ ചെയ്തു.   മലപ്പുറം, കൊല്ലം, കാസര്‍കോട്, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലായി കൊവിഡ് രോഗബാധിതരായിരുന്ന അഞ്ചുപേരാണ് ഇന്ന് മരിച്ചത്.

കൊവിഡ് രോഗബാധിതരായിരുന്നുവെങ്കിലും മരിച്ച നാലുപേര്‍ക്കും മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നു.

അതേസമയം സംസ്ഥാനത്ത് വീണ്ടും കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു. ഇന്നത്തെ 1083 പുതിയ രോഗികളിൽ 902 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം.

 

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

NEWS ROUND UP