നാലാം കെട്ടിനായുള്ള ഒരുക്കത്തിനിടെ മുന്‍ഭാര്യമാരുടെ പരാതി; മദ്രസാധ്യാപകന്‍ മുങ്ങി

Loading...

marriage

മംഗലാപുരം:  നാലാം വിവാഹത്തിനായുള്ള ള ഒരുക്കത്തിനിടെ മുന്‍ഭാര്യമാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന്‍ മദ്രസാധ്യാപകന്‍ മുങ്ങി.  മൂന്നുമാസംമുമ്പാണ് ഇയാള്‍ കാസര്‍ക്കോട്ടേ മടിക്കേരിയിലെ യുവതിയെ വിവാഹം ചെയ്തത്. അത് ഇയാളുടെ മൂന്നാം വിവാഹമായിരുന്നു. അവിവാഹിതനെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഖാദര്‍ എന്ന കല്യാണബ്രോക്കര്‍ മുഖാന്തരം വിവാഹം നടത്തിയത്. 20 പവന്‍ സ്വര്‍ണവും രണ്ട് ലക്ഷം രൂപയും സ്ത്രീധനമായി വാങ്ങുകയും ചെയ്തു.

വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന ആദ്യവിവാഹത്തില്‍ മദ്രസാധ്യാപകന് മൂന്ന് കുട്ടികളുണ്ട്. അതിനുശേഷം ഭാര്യയറിയാതെയായിരുന്നു രണ്ടാം വിവാഹം. പിന്നീട് മൂന്നാം വിവാഹവും കഴിച്ചു. നാലാം വിവാഹത്തിനുള്ള ശ്രമം ആദ്യമറിയുന്നത് ആദ്യഭാര്യയാണ്.

ഒരുദിവസം പുത്തൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ ചെന്നപ്പോഴാണ് ഭര്‍ത്താവിന്റെ നാലാം വിവാഹവുമായി ബന്ധപ്പെട്ട നോട്ടീസ് കണ്ടത്. ഉടനെ അവര്‍ മംഗലാപുരം ഡി.സി. എ.ബി.ഇബ്രാഹിമുമായി ബന്ധപ്പെട്ടു. താന്‍ ഇക്കാര്യത്തില്‍ നിസ്സഹായനാണെന്ന് അദ്ദേഹം അറിയിച്ചതോടെ അവര്‍ മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ കുട്ടികളുമായെത്തി പ്രശ്‌നം അവതരിപ്പിച്ചു.

ഇതോടെ മൂന്നാം ഭാര്യ സംഭവമറിഞ്ഞു. അവര്‍ മടിക്കേരി പോലീസില്‍ പരാതി നല്കി. അധ്യാപകനും ബ്രോക്കര്‍ക്കുമെതിരായാണ് പരാതി നല്കിയത്. ഇതോടെയാണ് മദ്രസാധ്യാപകന്‍ സ്ഥലത്തുനിന്ന് മുങ്ങിയത്. തന്റെ രക്ഷിതാക്കള്‍ നല്കിയ സ്വര്‍ണമെല്ലാം ഭര്‍ത്താവ് വിറ്റതായും ഇദ്ദേഹം വേറെയും വിവാഹം കഴിച്ചിരിക്കാന്‍ സാധ്യതയുള്ളതായും പരാതിയില്‍ പറയുന്നുണ്ട്.

Loading...