കോണ്ടം ഉപയോ​ഗിക്കുന്നവരാണോ നിങ്ങൾ...? നിങ്ങൾക്ക് ഈ പ്രശ്നം ഉണ്ടാകാറുണ്ടോ?

കോണ്ടം ഉപയോ​ഗിക്കുന്നവരാണോ നിങ്ങൾ...?  നിങ്ങൾക്ക് ഈ പ്രശ്നം ഉണ്ടാകാറുണ്ടോ?
Advertisement
Jun 19, 2022 10:09 PM | By Vyshnavy Rajan

ർഭനിരോധന മാർഗ്ഗങ്ങളിൽ ഏറ്റവും ഫലപ്രദമായ ഒന്നാണ് കോണ്ടം. പുരുഷ ബീജങ്ങളെ തടഞ്ഞ് അണ്ഡ-ബീജ സംയോഗം നടക്കാതെയും ലൈംഗിക രോഗങ്ങൾ പകരാതെയും നോക്കുകയാണ് കോണ്ടം ചെയ്യുന്നത്.

കോണ്ടം ശരിയായ രീതിയിൽ ഉപയോ​ഗിക്കുകയാണെങ്കിൽ ഗർഭധാരണം തടയാനുള്ള സാധ്യത 98 ശതമാനമാണെന്ന് ഒർലാൻഡോയിലെ വിന്നി പാമർ ഹോസ്പിറ്റൽ ഫോർ വ്യുമൺ ആന്റ് ബേബി ആശുപത്രിയിലെ ഒബ്സ്റ്റട്രിക്സ് ആന്റ് ഗൈനക്കോളജി വിഭാ​ഗം ഡോ. ക്രിസ്റ്റീൻ ഗ്രീവ്സ് പറ‍ഞ്ഞു.

കോണ്ടം ഉപയോ​ഗിക്കുമ്പോൾ ചില സമയങ്ങളിൽ വേദന അനുഭവപ്പെടുന്ന സന്ദർഭങ്ങളുണ്ട്. മിക്ക കോണ്ടവും സുരക്ഷിതവും സുഖപ്രദവുമാണെങ്കിലും ചിലത് ലാറ്റക്സ് അലർജി, നോൺഓക്സിനോൾ-9 (N-9) എന്ന സംയുക്തത്തിന്റെ സാന്നിധ്യം അല്ലെങ്കിൽ ശരിയായ ലൂബ്രിക്കേഷൻ അഭാവം എന്നിവ കാരണം വേദനയോ അസ്വസ്ഥതയോ ഉണ്ടാക്കാം.

ചില സന്ദർഭങ്ങളിൽ ഈ പ്രശ്നങ്ങൾ യീസ്റ്റ്, ബാക്ടീരിയ അണുബാധകളിലേക്കും നയിച്ചേക്കാമെന്നും വിദ​ഗ്ധർ പറയുന്നു. കുറഞ്ഞ ലൂബ്രിക്കേഷൻ അല്ലെങ്കിൽ യോനിയിൽ വേണ്ടത്ര ഈർപ്പമില്ലാത്തത്, അലർജി, പഴയതോ തീയതി കഴിഞ്ഞതോ ആയ കോണ്ടം ഉപയോഗിക്കുന്നത് ഇവയെല്ലാം വേദന ഉണ്ടാക്കുന്നതിന് കാരണമാകുന്നതായി വിദ​ഗ്ധർ പറയുന്നു.

എല്ലാ കോണ്ടവും ഒരുപോലെ സുരക്ഷിതം നല്‍കില്ല. നല്ല കമ്പനികളുടെ കോണ്ടം മാത്രം ഉപയോഗിക്കുക എന്നാണ് അമേരിക്കന്‍ സെക്ഷ്വല്‍ ഹെല്‍ത്ത് അസോസിയേഷന്‍ പറയുന്നത്. ലാറ്റക്സ് കോണ്ടം ആണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്നത്.

ചൂടുള്ള സ്ഥലങ്ങളിൽ കോണ്ടം സൂക്ഷിക്കരുത്. ജനലിന്റെ അടുത്തോ സൂര്യപ്രകാശം നേരിട്ട് തട്ടുന്ന മറ്റ് സ്ഥലങ്ങളിലോ സൂക്ഷിക്കുന്നത് ഒഴിവാക്കുക. മിതമായ തരത്തിൽ തണുപ്പുള്ള സ്ഥലങ്ങളിൽ സൂക്ഷിക്കുന്നതാണ് കൂടുതൽ നല്ലത്.

ലെെം​ഗിക ബന്ധത്തിനിടെ കോണ്ടം ഉപയോ​ഗിക്കുമ്പോൾ മിക്ക പുരുഷന്മാരും കോണ്ടത്തിന് തകരാറുണ്ടോ എന്നത് പരിശോധിക്കാൻ മറന്ന് പോകാറുണ്ട്. കോണ്ടത്തിൽ ചെറിയ ദ്വാരങ്ങൾ ചിലപ്പോൾ ഉണ്ടായേക്കാം. ഇത് ​ഗർഭധാരണ സാധ്യത വർദ്ധിപ്പിക്കുകയും ലെെം​ഗിക രോ​ഗങ്ങൾ പിടിപെടാനുള്ള സാധ്യതയും വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

സാധാരണ അളവിലുളള കോണ്ടം ആണ് എല്ലാ പുരുഷന്മാരും ഉപയോഗിക്കുന്നത്. എന്നാല്‍ കൃത്യ അളവിലുളള കോണ്ടം തെരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. കോണ്ടം തീരെ ചെറുതാകാനോ വലുതാകാനോ പാടില്ല. സാധാരണ ഒരു കോണ്ടത്തിന്‍റെ അളവ് 7.25 to 7.8 inch ആണ്. ഇതില്‍ ചെറിയ വ്യത്യസങ്ങളോട് കൂടിയുളള കോണ്ടവും ലഭ്യമാണ്.

Are you a condom user ...? Do you have this problem?

Next TV

Related Stories
യുവാക്കൾക്ക് സെക്സ് ദൗർലഭ്യമെന്ന് പഠനം; കാരണം ഡേറ്റിംഗ് സംസ്കാരം

Jun 21, 2022 02:54 PM

യുവാക്കൾക്ക് സെക്സ് ദൗർലഭ്യമെന്ന് പഠനം; കാരണം ഡേറ്റിംഗ് സംസ്കാരം

യുവാക്കൾക്ക് സെക്സ് ദൗർലഭ്യമെന്ന് പഠനം; കാരണം ഡേറ്റിംഗ് സംസ്കാരം ...

Read More >>
അച്ഛനാകാൻ ഏറ്റവും നല്ല പ്രായം എപ്പോഴാണ്...? പഠനങ്ങൾ പറയുന്നത്

Jun 15, 2022 07:13 PM

അച്ഛനാകാൻ ഏറ്റവും നല്ല പ്രായം എപ്പോഴാണ്...? പഠനങ്ങൾ പറയുന്നത്

അച്ഛനാകാൻ ഏറ്റവും നല്ല പ്രായം എപ്പോഴാണ്...? പഠനങ്ങൾ...

Read More >>
14 ദിവസം പ്രായമുള്ള കുഞ്ഞിന് താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ സ്റ്റാർകെയറിൽ പുതുജീവൻ

Jun 14, 2022 10:45 PM

14 ദിവസം പ്രായമുള്ള കുഞ്ഞിന് താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ സ്റ്റാർകെയറിൽ പുതുജീവൻ

14 ദിവസം പ്രായമുള്ള കുഞ്ഞിന് താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ സ്റ്റാർകെയറിൽ...

Read More >>
പുകയില ഉപയോ​ഗം; സെക്സ് ലെെഫിനെയും ​ഗർഭധാരണത്തെയും ബാധിക്കും

May 30, 2022 10:21 PM

പുകയില ഉപയോ​ഗം; സെക്സ് ലെെഫിനെയും ​ഗർഭധാരണത്തെയും ബാധിക്കും

പുകയില ഉപയോ​ഗം; സെക്സ് ലെെഫിനെയും ​ഗർഭധാരണത്തെയും ബാധിക്കും...

Read More >>
ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് 10 മിനിറ്റിനുള്ളിൽ 66കാരന് ഓർമ്മ നഷ്‌ടമായതായി റിപ്പോർട്ട്

May 29, 2022 09:58 PM

ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് 10 മിനിറ്റിനുള്ളിൽ 66കാരന് ഓർമ്മ നഷ്‌ടമായതായി റിപ്പോർട്ട്

ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് 10 മിനിറ്റിനുള്ളിൽ 66കാരന് ഓർമ്മ നഷ്‌ടമായതായി...

Read More >>
എന്താണ് വെസ്റ്റ് നൈൽ പനി....? എന്തിൽ നിന്നാണ് ഇത് പടരുന്നത്...?  നോക്കാം

May 29, 2022 02:27 PM

എന്താണ് വെസ്റ്റ് നൈൽ പനി....? എന്തിൽ നിന്നാണ് ഇത് പടരുന്നത്...? നോക്കാം

എന്താണ് വെസ്റ്റ് നൈൽ പനി....? എന്തിൽ നിന്നാണ് ഇത് പടരുന്നത്...? നോക്കാം...

Read More >>
Top Stories