രുചികരമായ ചന്ന കെബാബ് തയ്യാറാക്കാം എളുപ്പത്തിൽ

രുചികരമായ ചന്ന കെബാബ് തയ്യാറാക്കാം എളുപ്പത്തിൽ
Jun 19, 2022 02:40 PM | By Susmitha Surendran

ചന്ന അഥവാ വെള്ളക്കടല  മിക്ക വീടുകളിലും പതിവായി വാങ്ങിക്കാറുള്ള ഒന്നാണ്. ധാരാളം ആരോഗ്യഗുണങ്ങള്‍ ( Health Benefits ) ഇതിനുണ്ട്. കറികള്‍ ആയി മാത്രമല്ല, സലാഡില്‍ നല്ലൊരു ചേരുവയായും ഇതുപയോഗിക്കാറുണ്ട്. ചന്ന വെച്ച് വൈകീട്ടത്തേക്ക് നല്ലൊരു സൂപ്പര്‍ സ്നാക്ക് ( Chickpea Recipes ) ഒരുക്കുന്നത് എങ്ങനെയെന്നാണ് ഇനി പങ്കുവയ്ക്കുന്നത്.

ചേരുവകള്‍..

ചന്ന - ഒരു കപ്പ്

വെളുത്തുള്ളി - 3 എണ്ണം (ചെറുതായി അരിഞ്ഞത് )

സ്പിനാഷ്/ ചീര - രണ്ട് കപ്പ് (തിളപ്പിച്ചത് )

പനീര്‍ - ഒരു കപ്പ് ( ഗ്രേറ്റഡ്)

ഗരം മസാല - അര ടീസ്പൂണ്‍

മൈദ - ഒരു കപ്പ്

ചാട്ട് മസാല - ഒരു ടീസ്പൂണ്‍

പച്ചമുളക് - ആറെണ്ണം ( ചെറുതായി അരിഞ്ഞത് )

ഗ്രീന്‍ പീസ് - രണ്ട് ടേബിള്‍ സ്പൂണ്‍ ( വേവിച്ചത് )

ഉപ്പ് - ആവശ്യത്തിന്

ബ്രഡ് ക്രംപ്സ് - ഒരു കപ്പ്

ഞ്ചി - ഒരു ടീസ്പൂണ്‍

എണ്ണ - നാല് ടേബിള്‍ സ്പൂണ്‍



തയ്യാറാക്കുന്ന രീതി

ചന്ന ആദ്യം ഒരു മണിക്കൂറെങ്കിലും വെള്ളത്തില്‍ കുതിര്‍ത്തുവയ്ക്കണം. ഇനിയിത് വെള്ളമൂറ്റിക്കളഞ്ഞ് ഇഞ്ചി, വെളുത്തുള്ളി പച്ചമുളക്, ഉപ്പ് എന്നിവ ചേര്‍ത്ത് പ്രഷര്‍ കുക്കറില്‍ വേവിക്കാന്‍ വെയ്ക്കാം. വെന്ത ചന്നയിലേക്ക് സ്പിനാഷ് / ചീര, ഗ്രീന്‍ പീസ് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കാം.

ഇനിയിത് മറ്റൊരു പാത്രത്തിലേക്ക് വാങ്ങി പനീര്‍, ഉപ്പ്, ഗരം മസാല, ചാട്ട് മസാല, അരക്കപ്പ് ബ്രഡ് ക്രംപ്സ് എന്നിവ ചേര്‍ത്ത് യോജിപ്പിക്കാം. എല്ലാം നല്ലതുപോലെ യോജിച്ചുകഴിഞ്ഞാല്‍ ഇതില്‍ നിന്ന് ചെറിയ ഉരുളകള്‍ ഉരുട്ടിയെടുക്കാം.

ഇഷ്ടമുള്ള ഷേയ്പ്പില്‍ ഇത് പരത്തിയെടുക്കുകയോ, ഓവല്‍ ഘടനയില്‍ ആക്കുകയോ എല്ലാം ചെയ്യാം. ഇനി മൈദയില്‍ വെള്ളം ചേര്‍ത്ത് അത് പേസ്റ്റ് പരുവത്തില്‍ ആക്കിവയ്ക്കാം. ഒപ്പം തന്നെ ഒരു പാന്‍ സ്റ്റവില്‍ വച്ച് ചൂടാക്കി, അതിലേക്ക് ഓയില്‍ ചേര്‍ക്കാം.

ശേഷം തയ്യാറാക്കിവച്ചിരിക്കുന്ന കെബാബ് മൈദയിലും ബ്രഡ് ക്രംപ്സിലും മുക്കി ഫ്രൈ ചെയ്യാന്‍ വയ്ക്കാം. അധികം എണ്ണ ഉപയോഗിക്കാതെ തിരിച്ചും മറിച്ചും ഇട്ട് പാകം ചെയ്തെടുക്കുന്നതാണ് ആരോഗ്യകരം. അല്ലാത്തവര്‍ക്ക് ഇത് ഡീപ് ഫ്രൈ ചെയ്തെടുക്കാം. ഇപ്പോള്‍ രുചകരവും 'ഹെല്‍ത്തി'യുമായ ചന്ന കെബാബ് റെഡി!


Delicious channa kebab can be easily prepared

Next TV

Related Stories
#cookery|നേന്ത്രപഴം വീട്ടിൽ ഇരുപ്പുണ്ടോ എങ്കിൽ ഉടനെ തയ്യാറാകൂ , നേന്ത്രപഴ പ്രഥമൻ

Apr 17, 2024 07:34 PM

#cookery|നേന്ത്രപഴം വീട്ടിൽ ഇരുപ്പുണ്ടോ എങ്കിൽ ഉടനെ തയ്യാറാകൂ , നേന്ത്രപഴ പ്രഥമൻ

വളരെ എളുപ്പം നേന്ത്രപ്പഴം കൊണ്ട് രുചികരമായ പായസം തയ്യാറാക്കാം ...

Read More >>
#cookery |ശർക്കരവരട്ടി വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം

Apr 6, 2024 02:11 PM

#cookery |ശർക്കരവരട്ടി വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം

ഈ വിഷുസദ്യയ്ക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം രുചികരമായ...

Read More >>
#cookery |വിഷു സ്പെഷ്യൽ പായസവും ബോളിയും ; ഈസി റെസിപ്പി

Apr 4, 2024 04:00 PM

#cookery |വിഷു സ്പെഷ്യൽ പായസവും ബോളിയും ; ഈസി റെസിപ്പി

ഈ വിഷുവിന് സദ്യയ്ക്കൊപ്പം കഴിക്കാൻ രുചികരമായ പായസവും ബോളിയും...

Read More >>
#cookery|ക്രീമി ലോഡഡ്ഡ്  ചിക്കൻ സാൻഡ്‌വിച്ച്

Mar 30, 2024 09:39 AM

#cookery|ക്രീമി ലോഡഡ്ഡ് ചിക്കൻ സാൻഡ്‌വിച്ച്

ഈ റമദാൻ മാസത്തിൽ വളരെ ഈസി ആയി തയ്യറാക്കാൻ സാധിക്കുന്ന ഒരു സാൻഡ്‌വിച്ച്...

Read More >>
#cookery | പെസഹ അപ്പവും പാലും  തയ്യാറാക്കിയാലോ

Mar 27, 2024 04:48 PM

#cookery | പെസഹ അപ്പവും പാലും തയ്യാറാക്കിയാലോ

പുളിപ്പില്ലാത്ത അപ്പം അഥവാ ഇണ്ട്രി അപ്പം എന്നറിയപ്പെടുന്ന ഇത് പെസഹാ വ്യാഴത്തില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒരു...

Read More >>
#beefcurry |തനിനാടൻ വറുത്തരച്ച ബീഫ് കറി ഇങ്ങനെയൊന്ന് തയ്യാറാക്കി നോക്കൂ...

Mar 22, 2024 12:40 PM

#beefcurry |തനിനാടൻ വറുത്തരച്ച ബീഫ് കറി ഇങ്ങനെയൊന്ന് തയ്യാറാക്കി നോക്കൂ...

അധികം സമയം ചെലവഴിക്കാതെ രുചി ഒട്ടും കുറയാതെ തന്നെ രുചികരമായ വറുത്തരച്ച നല്ല നാടൻ ബീഫ് കറി...

Read More >>
Top Stories