യുടിഐ സ്മോള്‍ ക്യാപ് പദ്ധതി കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 1,700 കോടി രൂപ കടന്നു

യുടിഐ സ്മോള്‍ ക്യാപ് പദ്ധതി കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 1,700 കോടി രൂപ കടന്നു
Oct 13, 2021 04:35 PM | By Vyshnavy Rajan

കൊച്ചി: യുടിഐ സ്മോള്‍ ക്യാപ് പദ്ധതി കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 1,700 കോടി രൂപ കടന്നതായി 2021 സെപ്റ്റംബര്‍ 30-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 1.49 ലക്ഷം നിക്ഷേപകരാണ് പദ്ധതിയിലുള്ളത്.

സ്മോള്‍ ക്യാപ് പദ്ധതി ഏറ്റവും കൂടുതല്‍ നിക്ഷേപിച്ചിട്ടുള്ള പത്ത് ഓഹരികള്‍ ജെബി കെമിക്കല്‍ ആന്‍റ് ഫാര്‍മസ്യൂട്ടിക്കല്‍സ്, ബ്രിഗേഡ് എന്‍റര്‍പ്രൈസസ്, കാന്‍ഫിന്‍ ഹോംസ്, കോഫോര്‍ജ്, ടിംകെന്‍ ഇന്ത്യ, പ്രിന്‍സ് പൈപ്പ്സ് ആന്‍റ് ഫിറ്റിങ്സ്, ട്യൂബ് ഇന്‍വെസ്റ്റ്മെന്‍റ് ഓഫ് ഇന്ത്യ, വിഐപി ഇന്‍ഡസ്ട്രീസ്, എക്ലെര്‍ക്സ് സര്‍വ്വീസസ്, ഗ്രീന്‍ പാനല്‍ ഇന്‍ഡസ്ട്രീസ് എന്നിവയാണെന്നും സെപ്റ്റംബര്‍ 30-ലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

ആകെ നിക്ഷേപത്തിന്‍റെ 21 ശതമാനം ഈ കമ്പനികളിലാണ്. നിക്ഷേപത്തിന്‍റെ സന്തുലനത്തിനുതകും വിധം ഉയര്‍ന്ന നഷ്ട സാധ്യത വഹിക്കാന്‍ സാധ്യതയുള്ള പദ്ധതികള്‍ കൂട്ടിച്ചേര്‍ക്കാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക് അനുയോജ്യമായ പദ്ധതിയാണിത്.

ദീര്‍ഘകാല ലക്ഷ്യവുമായി അഞ്ചു മുതല്‍ ഏഴു വരെ വര്‍ഷം നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കാണ് ഇത് കൂടുതല്‍ അനുയോജ്യം. മികച്ച ബിസിനസ് മാതൃകയുള്ള കഴിവു തെളിയിച്ച മാനേജുമെന്‍റോടു കൂടിയ ഉയര്‍ന്ന വരുമാനം സൃഷ്ടിക്കാന്‍ സാധ്യതയുള്ള കമ്പനികളില്‍ നിക്ഷേപിക്കാനാണ് യുടിഐ സ്മോള്‍ ക്യാപ് പദ്ധതി ലക്ഷ്യമിടുന്നത്.

Assets managed by UTI Small Cap Scheme have crossed Rs 1,700 crore

Next TV

Related Stories
#Vestaicecream |  വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലറ്റ് ഐസ്ക്രീം കല്യാണി പ്രിയദർശൻ പുറത്തിറക്കി

Apr 16, 2024 09:12 PM

#Vestaicecream | വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലറ്റ് ഐസ്ക്രീം കല്യാണി പ്രിയദർശൻ പുറത്തിറക്കി

15 വ്യത്യസ്ഥ രുചികളിലുള്ള ഒരു ലിറ്റർ പാക്കറ്റ് വെസ്റ്റ ഐസ്ക്രീം ഇപ്പോൾ ലഭ്യമാണ്....

Read More >>
#Boche | കുരുന്നുകളുടെ സ്വപ്നത്തിന് ചിറക് നല്‍കി ബോചെ

Mar 7, 2024 04:55 PM

#Boche | കുരുന്നുകളുടെ സ്വപ്നത്തിന് ചിറക് നല്‍കി ബോചെ

കഴിഞ്ഞ അധ്യയനവര്‍ഷത്തില്‍ കുട്ടികള്‍ക്കിടയില്‍ ഏവിയേഷനെ സംബന്ധിച്ച് അവബോധം സൃഷ്ടിക്കാനായി സ്‌കൂളില്‍ വിമാനത്തിന്റെ ഒരു മാതൃക ഒരുക്കിയിരുന്നു....

Read More >>
#Boche | ഇനി മഴയും വെയിലുമേല്‍ക്കാതെ; ദമ്പതികള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കി ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ്

Mar 7, 2024 04:26 PM

#Boche | ഇനി മഴയും വെയിലുമേല്‍ക്കാതെ; ദമ്പതികള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കി ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ്

സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ ദമ്പതികള്‍ക്ക് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് ആണ് വീട് നിര്‍മ്മിച്ച്...

Read More >>
#Phone2A | ഫോൺ - 2എ സ്‌മാർട്ട്‌ ഫോണുമായി നത്തിംഗ്

Mar 7, 2024 04:21 PM

#Phone2A | ഫോൺ - 2എ സ്‌മാർട്ട്‌ ഫോണുമായി നത്തിംഗ്

വലിയ ചുവടുവയ്പ്പായ ഫോൺ 2 എ പരമാവധി ഉപഭോക്‌തൃ സംതൃപ്‌തി ഉറപ്പാക്കുന്നതാണെന്നു നത്തിംഗ് സിഇഒയും സഹസ്ഥാപകനുമായ കാൾ പെയ്...

Read More >>
#MuthootFinance |മുത്തൂറ്റ് ഫിനാന്‍സിന് 3,285 കോടി രൂപയുടെ സംയോജിത അറ്റാദായം

Feb 14, 2024 10:40 PM

#MuthootFinance |മുത്തൂറ്റ് ഫിനാന്‍സിന് 3,285 കോടി രൂപയുടെ സംയോജിത അറ്റാദായം

മുന്‍വര്‍ഷം ഇതേ കാലയളവില്‍ 2,661 കോടി രൂപയായിരുന്നു അറ്റാദായം....

Read More >>
Top Stories

GCC News