ഉത്ര വധക്കേസ്; ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് പ്രതി സൂരജ്

ഉത്ര വധക്കേസ്; ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് പ്രതി സൂരജ്
Oct 13, 2021 03:52 PM | By Vyshnavy Rajan

കൊല്ലം: ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഉത്ര വധക്കേസിലെ പ്രതി സൂരജ്. ഉത്രയുടെ അച്ഛൻ പറഞ്ഞത് മാത്രമാണ് കോടതി കേട്ടതെന്നും ജിയിലിലേക്ക് കൊണ്ട് പോകുന്നതിനിടെ സൂരജ് മാധ്യമങ്ങളോട് പറഞ്ഞു. കോടതി വിധി അപക്വമാണെന്നും നീതി വിരുദ്ധമാണെന്നും സൂരജിന്‍റെ അഭിഭാഷകന്‍ പ്രതികരിച്ചു. അപ്പീല്‍ പോകുമെന്നും അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു.

ഉത്ര വധക്കേസില്‍ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തമാണ് ശിക്ഷവിധിച്ചത്‌. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജാണ് ശിക്ഷ പ്രസ്താവിച്ചത്. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസ് എന്നാണ് ഉത്രക്കേസിനെ കോടതി വിലയിരുത്തിയത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി തിങ്കളാഴ്ച കണ്ടെത്തിയിരുന്നു.

ഉത്രയെ മൂർഖനെ ഉപയോഗിച്ച് കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവ്, ഉത്രയെ അണലിയെ ഉപയോഗിച്ച് നേരത്തെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് ജീവപര്യന്തം തടവ്, വിഷവസ്തു ഉപയോഗിച്ചതിന് പത്ത് വർഷം തടവ്, തെളിവ് നശിപ്പിച്ചത് ഏഴ് വർഷം.. എന്നിങ്ങനെ നാല് ശിക്ഷകൾ ആണ് കോടതി വിധിച്ചത്.

ജീവപര്യന്തം തടവ് ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെങ്കിലും പത്തും, ഏഴും ആകെ 17 തടവുശിക്ഷ സൂരജ് ആദ്യം അനുഭവിക്കണം. ഇതിനുശേഷമായിരിക്കും ജീവപര്യന്തം തടവുശിക്ഷ ആരംഭിക്കുകയെന്ന് വിധിയിൽ കോടതി വ്യക്തമാക്കി.

പ്രതിയുടെ പ്രായവും ഇതിനു മുൻപ് കുറ്റകൃത്യങ്ങളിൽ ഇടപെട്ടിട്ടില്ല എന്നതും വധശിക്ഷയിൽ നിന്നൊഴിവാക്കാൻ കോടതി പരിഗണിച്ചു. നഷ്ടപരിഹാരമായി നൽകുന്ന അഞ്ച് ലക്ഷം രൂപ ഉത്രയുടെ കുഞ്ഞിന് ലഭിക്കുമെന്നും വിധിയിൽ പറയുന്നു.


uthra murder case; Defendant Sooraj pleaded not guilty

Next TV

Related Stories
കോളേജുകള്‍ തുറക്കുന്നത് 25 ലേക്ക് മാറ്റി; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേര്‍ന്ന അവലോകന യോഗ തീരുമാനങ്ങള്‍

Oct 18, 2021 12:53 PM

കോളേജുകള്‍ തുറക്കുന്നത് 25 ലേക്ക് മാറ്റി; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേര്‍ന്ന അവലോകന യോഗ തീരുമാനങ്ങള്‍

കോളേജുകള്‍ തുറക്കുന്നത് 25 ലേക്ക് മാറ്റി; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗ തീരുമാനങ്ങള്‍...

Read More >>
രണ്ടുമാസം പ്രായമായ പെണ്‍കുഞ്ഞുമായി കിണറ്റില്‍ ചാടിയ അമ്മയും കുഞ്ഞും മരിച്ചു

Oct 18, 2021 12:33 PM

രണ്ടുമാസം പ്രായമായ പെണ്‍കുഞ്ഞുമായി കിണറ്റില്‍ ചാടിയ അമ്മയും കുഞ്ഞും മരിച്ചു

രണ്ടുമാസം പ്രായമായ പെണ്‍കുഞ്ഞുമായി കിണറ്റില്‍ ചാടിയ അമ്മയും കുഞ്ഞും...

Read More >>
 കോഴിക്കോട് ജില്ലയില്‍ മഴയുടെ ശക്തി കുറഞ്ഞു; ജാഗ്രത തുടരണമെന്ന് ജില്ലാകലക്ടര്‍

Oct 18, 2021 12:25 PM

കോഴിക്കോട് ജില്ലയില്‍ മഴയുടെ ശക്തി കുറഞ്ഞു; ജാഗ്രത തുടരണമെന്ന് ജില്ലാകലക്ടര്‍

കോഴിക്കോട് ജില്ലയില്‍ മഴയുടെ ശക്തി കുറഞ്ഞു; ജാഗ്രത തുടരണമെന്ന് ജില്ലാകലക്ടര്‍...

Read More >>
കൊല്ലത്ത് പശുവിനെ കെട്ടിയിട്ട് പീഡിപ്പിച്ചു കൊന്നതായി പരാതി

Oct 18, 2021 12:10 PM

കൊല്ലത്ത് പശുവിനെ കെട്ടിയിട്ട് പീഡിപ്പിച്ചു കൊന്നതായി പരാതി

കൊല്ലത്ത് പശുവിനെ കെട്ടിയിട്ട് പീഡിപ്പിച്ചു കൊന്നതായി...

Read More >>
കൊക്കയാറില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ മൂന്നര വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി.

Oct 18, 2021 12:01 PM

കൊക്കയാറില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ മൂന്നര വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി.

കൊക്കയാറില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ മൂന്നര വയസുകാരന്‍റെ മൃതദേഹം...

Read More >>
കടല്‍ക്ഷോഭ സമയത്ത് കടലില്‍ ധ്യാനമിരിക്കാന്‍ പോയി; യുവാവിനെ ബലമായി കരയില്‍ എത്തിച്ചു

Oct 18, 2021 11:39 AM

കടല്‍ക്ഷോഭ സമയത്ത് കടലില്‍ ധ്യാനമിരിക്കാന്‍ പോയി; യുവാവിനെ ബലമായി കരയില്‍ എത്തിച്ചു

കടല്‍ക്ഷോഭ സമയത്ത് കടലില്‍ ധ്യാനമിരിക്കാന്‍ പോയി; യുവാവിനെ ബലമായി കരയില്‍...

Read More >>
Top Stories