ലോകപ്രശസ്ത മോഹിനിയാട്ടം നർത്തകിയായിരുന്ന പ്രൊഫ :കലാമണ്ഡലം ലീലാമ്മടീച്ചറുടെ അഞ്ചാം ചരമവാർഷികദിനത്തോ ടനുബന്ധിച്ചു കലാമണ്ഡലം കൂത്തമ്പലത്തിൽ വച്ചു നടന്ന അനുസ്മരണ പരിപാടി ഡോ പത്മശ്രീ കലാമണ്ഡലം ഗോപിആശാൻ ഉദ്ഘാടനം ചെയ്തു.
വടക്കാഞ്ചേരി നിയോജക മണ്ഡലം എം ൽ എ സേവ്യർ ചിറ്റിലപള്ളി മുഖ്യഅതിഥിയായ ചടങ്ങിൽ നിരവധി കലാകാരൻമാർ പങ്കെടുത്തു. ലീലാമ്മ ടീച്ചർക്കുള്ള സമർപ്പണമായി മകൾ കൃഷ്ണപ്രീയയുടെ മോഹിനിയാട്ടത്തിന്റെ സൗന്ദര്യശാസ്ത്രമായ വികാസം എന്ന പുസ്തകത്തിന്റെ പ്രകാശനം സേവ്യർചിറ്റിലപള്ളിയും, ലീലാമ്മ ടീച്ചറുടെ സ്മരണാർത്ഥം ടീച്ചറുടെ പ്രിയ ശിഷ്യയായിരുന്ന ഉഷാകൃഷ്ണൻ ടീച്ചറുടെ ഓർമ്മകളിലൂടെ എഴുതിയ "സ്മൃതികളിലൂടെ "എന്ന പുസ്തകത്തിന്റെ പ്രകാശനം മുൻ ബഹിരാകാശ ശാസ്ത്രജ്ഞനും തിരകഥാകൃത്തും, സംവിധായകനും, സാഹിത്യലോകത്തിൽ വള്ളുവനാടൻ എന്ന തൂലികനാമത്തിൽ അറിയപ്പെടുന്ന ശ്രീ ജോയ് എബ്രഹാമും നിർവഹിച്ചു.
കലാമണ്ഡലത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഗുരുശിഷ്യ ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്ന രീതിയിൽ ഒരു പുസ്തകം പുറത്തിറങ്ങുന്നത്. ടീച്ചർ ഒരു മകളെ പോലെ സ്നേഹിച്ച് അറിവ് പകർന്നു കൊടുത്ത ഉഷാകൃഷ്ണൻ അവർക്കായി നൽകിയ ഈ ഗുരുദക്ഷിണ വരും തലമുറകൾക്ക് ഒരു പ്രചോദനം ആകട്ടെയെന്ന് നമ്മുക്ക് പ്രതീക്ഷിക്കാം
Fifth death anniversary of Kalamandalam Leelammateacher; A memorial service was held