ഉത്രാ വധക്കേസ്; വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ഉത്രയുടെ കുടുംബം

ഉത്രാ വധക്കേസ്; വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ഉത്രയുടെ കുടുംബം
Oct 13, 2021 02:45 PM | By Vyshnavy Rajan

കൊല്ലം : ഉത്രാ വധക്കേസില്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ഉത്രയുടെ കുടുംബം. പ്രതി സൂരജിന് വിധിച്ച ശിക്ഷയില്‍ ഉത്രയുടെ മാതാപിതാക്കള്‍ അതൃപ്തിയറിയിച്ചു. മകള്‍ക്ക് നീതികിട്ടണമെങ്കില്‍ വധശിക്ഷ ലഭിക്കണമായിരുന്നെന്ന് ഉത്രയുടെ അമ്മ മണിമേഖല പ്രതികരിച്ചത്.

‘ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഈ പിഴവുകളാണ് നാട്ടില്‍ ഇത്തരത്തിലുള്ള പ്രതികളെ സൃഷ്ടിക്കുന്നത്. പരമാവധി ശിക്ഷ പ്രതിക്ക് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇരട്ട ജീവപര്യന്തത്തില്‍ തൃപ്തരല്ല. അടുത്ത നിയമനടപടികളുമായി മുന്നോട്ടുപോകും’. മണിമേഖല പറഞ്ഞു.

ഉത്ര വധക്കേസില്‍ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തമാണ് ശിക്ഷവിധിച്ചത്‌. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജാണ് ശിക്ഷ പ്രസ്താവിച്ചത്. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസ് എന്നാണ് ഉത്രക്കേസിനെ കോടതി വിലയിരുത്തിയത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി തിങ്കളാഴ്ച കണ്ടെത്തിയിരുന്നു.

ഉത്രയെ മൂർഖനെ ഉപയോഗിച്ച് കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവ്, ഉത്രയെ അണലിയെ ഉപയോഗിച്ച് നേരത്തെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് ജീവപര്യന്തം തടവ്, വിഷവസ്തു ഉപയോഗിച്ചതിന് പത്ത് വർഷം തടവ്, തെളിവ് നശിപ്പിച്ചത് ഏഴ് വർഷം.. എന്നിങ്ങനെ നാല് ശിക്ഷകൾ ആണ് കോടതി വിധിച്ചത്.

ജീവപര്യന്തം തടവ് ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെങ്കിലും പത്തും, ഏഴും ആകെ 17 തടവുശിക്ഷ സൂരജ് ആദ്യം അനുഭവിക്കണം. ഇതിനുശേഷമായിരിക്കും ജീവപര്യന്തം തടവുശിക്ഷ ആരംഭിക്കുകയെന്ന് വിധിയിൽ കോടതി വ്യക്തമാക്കി. പ്രതിയുടെ പ്രായവും ഇതിനു മുൻപ് കുറ്റകൃത്യങ്ങളിൽ ഇടപെട്ടിട്ടില്ല എന്നതും വധശിക്ഷയിൽ നിന്നൊഴിവാക്കാൻ കോടതി പരിഗണിച്ചു. നഷ്ടപരിഹാരമായി നൽകുന്ന അഞ്ച് ലക്ഷം രൂപ ഉത്രയുടെ കുഞ്ഞിന് ലഭിക്കുമെന്നും വിധിയിൽ പറയുന്നു.

Utra murder case; Uthra's family says they will appeal against the verdict

Next TV

Related Stories
 #arrest | ഫോൺ വിളിച്ചാൽ മദ്യം എത്തിച്ചുതരും; ബൈക്കിൽ മദ്യവിൽപ്പന നടത്തിയയാൾ എക്‌സൈസ് പിടിയിൽ

Mar 29, 2024 05:24 PM

#arrest | ഫോൺ വിളിച്ചാൽ മദ്യം എത്തിച്ചുതരും; ബൈക്കിൽ മദ്യവിൽപ്പന നടത്തിയയാൾ എക്‌സൈസ് പിടിയിൽ

ഹൈദ്രോസിനെതിരെ നേരത്തെ തന്നെ പരാതികൾ ലഭിച്ചിരുന്നെങ്കിലും ഇയാളെ പിടികൂടാൻ എക്‌സൈസിന്...

Read More >>
#adooraccident | അടിമുടി ദുരൂഹത; പത്തനംതിട്ടയിലെ വാഹനാപകടത്തിൽ സംഭവിച്ചതെന്ത്?

Mar 29, 2024 05:16 PM

#adooraccident | അടിമുടി ദുരൂഹത; പത്തനംതിട്ടയിലെ വാഹനാപകടത്തിൽ സംഭവിച്ചതെന്ത്?

അടൂർ പട്ടാഴിമുക്കിൽ ഇരുവരും സഞ്ചരിച്ചിരുന്ന കാർ കണ്ടെയ്‌നർ ലോറിയിലേക്ക്...

Read More >>
#cpi | 11 കോടി നൽകണം; കോൺഗ്രസിന് പിന്നാലെ സിപിഐക്ക് നോട്ടീസ് അയച്ച് ആദായനികുതിവകുപ്പ്

Mar 29, 2024 04:24 PM

#cpi | 11 കോടി നൽകണം; കോൺഗ്രസിന് പിന്നാലെ സിപിഐക്ക് നോട്ടീസ് അയച്ച് ആദായനികുതിവകുപ്പ്

കോൺഗ്രസിന് വീണ്ടും 1,700 കോടി രൂപയുടെ ആദായ നികുതി നോട്ടീസ് ആണ്...

Read More >>
#adooraccident | 'ഹാഷിം ആത്മഹത്യ ചെയ്യില്ല, ഉടൻ മടങ്ങിവരാമെന്ന് പറഞ്ഞാണ് പോയത്, അനൂജയെ അറിയില്ല'; പിതാവ് ഹക്കിം

Mar 29, 2024 04:21 PM

#adooraccident | 'ഹാഷിം ആത്മഹത്യ ചെയ്യില്ല, ഉടൻ മടങ്ങിവരാമെന്ന് പറഞ്ഞാണ് പോയത്, അനൂജയെ അറിയില്ല'; പിതാവ് ഹക്കിം

ഇന്നലെ വൈകിട്ട് ഒരു ഫോൺ വന്ന ശേഷമാണ് യാത്രപറഞ്ഞ് ഇറങ്ങിയത്....

Read More >>
#VMuralidharan | മോദിയുടെ ഭരണത്തിൽ ക്രൈസ്തവർ ആക്രമിക്കപ്പെട്ടിട്ടില്ല; മണിപ്പൂരിലേത് വംശീയ പ്രശ്നമെന്ന് വി.മുരളീധരൻ

Mar 29, 2024 04:08 PM

#VMuralidharan | മോദിയുടെ ഭരണത്തിൽ ക്രൈസ്തവർ ആക്രമിക്കപ്പെട്ടിട്ടില്ല; മണിപ്പൂരിലേത് വംശീയ പ്രശ്നമെന്ന് വി.മുരളീധരൻ

ഔദ്യോഗിക സംവിധാനങ്ങളിൽ നിന്നും ഇതിനെതിരെ ഒന്നും ഉണ്ടാകുന്നില്ല. പൗരത്വ നിയമഭേദഗതിയിലെ നിഗൂഢത...

Read More >>
#Sunburn | കണ്ണൂരിൽ സൂര്യാഘാതമേറ്റ് ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു

Mar 29, 2024 04:01 PM

#Sunburn | കണ്ണൂരിൽ സൂര്യാഘാതമേറ്റ് ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു

രാവിലെ വീട്ടിൽ നിന്നു ഷോപ്പിലേക്ക് ബസിൽ പോയ ദാസൻ ബസിലിറങ്ങി നടന്നു പോകുന്നതിനിടെയാണു സൂര്യാഘാതമേറ്റത്. കാലിൽ ചെരിപ്പ്...

Read More >>
Top Stories