പാലക്കാട്ടെ ഡിവൈഎഫ്ഐ നേതാവിന്‍റെ ഭീഷണിപ്രസംഗത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് പരാതി

പാലക്കാട്ടെ ഡിവൈഎഫ്ഐ നേതാവിന്‍റെ ഭീഷണിപ്രസംഗത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് പരാതി
Jun 16, 2022 03:53 PM | By Vyshnavy Rajan

പാലക്കാട് : ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറി കെ സി റിയാസുദ്ദീൻ നടത്തിയ ഭീഷണി പ്രസംഗത്തിനെതിരെ യൂത്ത് കോൺഗ്രസ് ഡിജിപിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകി.

ബോധപൂർവം പാലക്കാടിന്‍റെ സമാധാന അന്തരീക്ഷം തകർക്കാനും കലാപ സാഹചര്യം ഉണ്ടാക്കാനും ശ്രമിച്ചു എന്നാണ് പരാതി. ഭീഷണി പ്രസംഗത്തിൽ സിപിഎം നിലപാട് വ്യക്തമാക്കണം എന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.

യുവജനക്ഷേമ ബോർഡ് ജില്ലാ കോർഡിനേറ്റർ ആയ റിയാസിനെ തൽസ്ഥാനത്ത് നിന്ന് മാറ്റണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ മുഖ്യമന്ത്രിയുടെ സുരക്ഷ ഡിവൈഎഫ്ഐ ഏറ്റെടുക്കുമെന്നാണ് ഡിവൈഎഫ്ഐ നേതാവ് റിയാസുദ്ദീന്‍ പ്രഖ്യാപിച്ചത്.

പൊലീസിനോട് മാറിനിൽക്കാൻ പറയും. എന്നിട്ട് ഡിവൈഎഫ്ഐ മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കും, റിയാസുദ്ദീൻ പറഞ്ഞു. യൂത്ത് കോൺഗ്രസുകാരും യൂത്ത് ലീഗുകാരും കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ച് വീട്ടിലിരിക്കില്ല.

ഡിവൈഎഫ്ഐ പ്രവർത്തകർ വീടുകളിലേക്ക് കയറിവരും എന്നും അദ്ദേഹം വ്യക്തമാക്കി. ഡിവൈഎഫ്ഐ കഴിഞ്ഞ ദിവസം മണ്ണാർക്കാട് നടത്തിയ പ്രതിഷേധത്തിലാണ് സിപിഎം ജില്ല കമ്മറ്റി അംഗം കൂടിയായ റിയാസുദ്ദീന്‍ പ്രസംഗം നടത്തിയത്.

Youth Congress complains against Palakkad DYFI leader's threatening speech

Next TV

Related Stories
#Attempttoinsult |തൃശ്ശൂർ പൂരത്തിനിടെ വിദേശ വനിതയെ അപമാനിക്കാൻ ശ്രമം

Apr 25, 2024 10:44 AM

#Attempttoinsult |തൃശ്ശൂർ പൂരത്തിനിടെ വിദേശ വനിതയെ അപമാനിക്കാൻ ശ്രമം

ഇംഗ്ലണ്ടിൽ നിന്നുള്ള വ്ലോഗർക്ക് നേരെയായിരുന്നു അതിക്രമം....

Read More >>
#accident |ദേശീയപാതയില്‍ കൊടകരയ്ക്കടുത്ത് ലോറി മറിഞ്ഞു; മൂന്ന് മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു

Apr 25, 2024 10:40 AM

#accident |ദേശീയപാതയില്‍ കൊടകരയ്ക്കടുത്ത് ലോറി മറിഞ്ഞു; മൂന്ന് മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തേണ്ട ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള ദീര്‍ഘദൂര യാത്രക്കാര്‍ ഇത് മൂലം...

Read More >>
#AntoAnthony | പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക സിപിഎം അനുകൂല സംഘടന ചോര്‍ത്തി; ഗുരുതര ആരോപണവുമായി ആന്‍റോ ആന്‍റണി

Apr 25, 2024 10:28 AM

#AntoAnthony | പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക സിപിഎം അനുകൂല സംഘടന ചോര്‍ത്തി; ഗുരുതര ആരോപണവുമായി ആന്‍റോ ആന്‍റണി

പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക വാട്സ് ആപ്പില്‍ പ്രചരിക്കുകയാണ്. കള്ളവോട്ട് ചെയ്യാനുള്ള സിപിഎമ്മിന്‍റെ...

Read More >>
#BahauddinMuhammadNadvi |ഫാസിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും മേൽക്കോയ്മ ഇല്ലാതാവാൻ വോട്ട് ചെയ്യണം: ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി

Apr 25, 2024 10:28 AM

#BahauddinMuhammadNadvi |ഫാസിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും മേൽക്കോയ്മ ഇല്ലാതാവാൻ വോട്ട് ചെയ്യണം: ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി

തെരഞ്ഞെടുപ്പ് സമയത്ത് മാത്രം മുസ്ലിം സംരക്ഷണം ഏറ്റെടുക്കുന്ന സിപിഎം പാർട്ടി ഗ്രാമങ്ങളിൽ നടത്തുന്നത് മുസ്ലിം വിദ്വേഷ...

Read More >>
#kradhakrishnan |'കെ രാധാകൃഷ്ണന്‍റെ അകമ്പടി വാഹനത്തിൽ ആയുധങ്ങള്‍'; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിട്ട് യുഡിഎഫ്

Apr 25, 2024 10:23 AM

#kradhakrishnan |'കെ രാധാകൃഷ്ണന്‍റെ അകമ്പടി വാഹനത്തിൽ ആയുധങ്ങള്‍'; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിട്ട് യുഡിഎഫ്

ഇന്നലെ വൈകിട്ട് കൊട്ടിക്കലാശം കഴിഞ്ഞു പോകുന്ന വാഹനവ്യൂഹത്തിലായിരുന്നു ആയുധങ്ങള്‍ ഉണ്ടായിരുന്നതെന്നും യുഡിഎഫ് നേതാക്കള്‍...

Read More >>
#anilantony |'വിജയം ഉറപ്പ്; നാലര ലക്ഷം വോട്ട് നേടും'; ആത്മവിശ്വാസം പങ്കുവെച്ച് അനില്‍ ആന്റണി

Apr 25, 2024 10:09 AM

#anilantony |'വിജയം ഉറപ്പ്; നാലര ലക്ഷം വോട്ട് നേടും'; ആത്മവിശ്വാസം പങ്കുവെച്ച് അനില്‍ ആന്റണി

തനിക്കും ഒരു ടെൻഷനുമില്ലെന്നും അനിൽ പറഞ്ഞു. കുടുംബ സമേതം വോട്ട് ചെയ്യാൻ പോകില്ല....

Read More >>
Top Stories