അച്ഛനാകാൻ ഏറ്റവും നല്ല പ്രായം എപ്പോഴാണ്...? പഠനങ്ങൾ പറയുന്നത്

അച്ഛനാകാൻ ഏറ്റവും നല്ല പ്രായം എപ്പോഴാണ്...? പഠനങ്ങൾ പറയുന്നത്
Jun 15, 2022 07:13 PM | By Vyshnavy Rajan

രു കുഞ്ഞുണ്ടാകുമ്പോൾ അവരുടെ പ്രായം പ്രശ്നമല്ലെന്നും കുഞ്ഞിന് ജന്മം നൽകുന്ന അമ്മയ്ക്ക് മാത്രമേ വയസ് പ്രധാനമുള്ളൂവെന്ന് പുരുഷന്മാർ പലപ്പോഴും കരുതുന്നു. എന്നിരുന്നാലും, നിങ്ങളുടെ പ്രായത്തിനനുസരിച്ച് ബീജത്തിന്റെ എണ്ണവും ഗുണനിലവാരവും കുറയുന്നു.

20-കളുടെ അവസാനം മുതൽ 30-കളുടെ ആരംഭം വരെ ഒരു പുരുഷൻ അച്ഛനാകാൻ ഏറ്റവും അനുയോജ്യമായ പ്രായമാണെന്ന് വിദഗ്ധർ പറയുന്നു. ഒരു പുരുഷന് പ്രായമാകുമ്പോൾ അവന്റെ ബീജം ജനിതകമാറ്റങ്ങൾക്ക് വിധേയമാകുന്നു.

ഇത് ബീജത്തിന്റെ ഡിഎൻഎ തകരാറിലാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഇത് ഫലഭൂയിഷ്ഠതയെ സ്വാധീനിക്കുകയും ഭാവിയിലെ കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും. advanced paternal ageൽ പിതാക്കന്മാർക്ക് ന്യൂറോ ഡെവലപ്‌മെന്റൽ ഡിസോർഡേഴ്സ് ഉള്ള കുട്ടികൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

2010-ൽ നടത്തിയ ഒരു പഠനത്തിൽ 40 വയസ്സിനു മുകളിലുള്ള പുരുഷന്മാരുടെ കുട്ടികൾക്ക് സാധാരണക്കാരെ അപേക്ഷിച്ച് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ ഉണ്ടാകാനുള്ള സാധ്യത അഞ്ചിരട്ടിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

30-നും 44-നും ഇടയിൽ അച്ഛനായവരെ അപേക്ഷിച്ച് ജീവിതത്തിൽ നേരത്തെ അച്ഛനായ പുരുഷന്മാർക്ക് ആരോഗ്യം മോശമാകാനുള്ള സാധ്യതയുണ്ടെന്നു ജേണൽ ഓഫ് എപ്പിഡെമിയോളജി & കമ്മ്യൂണിറ്റി ഹെൽത്തിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ബീജത്തിന്റെ ഗുണനിലവാരത്തെ തടസ്സപ്പെടുത്തുന്ന നിരവധി ജീവിതശൈലി ഘടകങ്ങളുണ്ട്. മോശം ഭക്ഷണക്രമം, പുകവലി, മദ്യപാനം, അമിതവണ്ണം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ബീജത്തിന്റെ ചലനശേഷി എന്നത് സ്ത്രീയുടെ പ്രത്യുത്പാദന അവയവത്തിലൂടെ അണ്ഡത്തിലെത്താനും ബീജസങ്കലനം ചെയ്യാനും കാര്യക്ഷമമായി നീങ്ങാനുള്ള ബീജത്തിന്റെ കഴിവാണ്.

ബീജത്തിന്റെ ഗുണനിലവാരം കുറയുന്നതുമായി മാത്രമല്ല, അവയുടെ അളവും ചലനശേഷിയും പുകവലിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ബീജത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ ഭക്ഷണക്രമം ശീലമാക്കുക.

When is the best age to become a father ...? Studies say

Next TV

Related Stories
#health |ചൂടുകുരു കാരണം സമാധാനമില്ലേ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍

Apr 19, 2024 02:19 PM

#health |ചൂടുകുരു കാരണം സമാധാനമില്ലേ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍

കഴുത്തിലും പുറത്തും കൈകളിലുമൊക്കെ ചൂടുകുരു വേനല്‍ക്കാലത്ത് സ്വാഭാവികമാണ്. ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്നു ചെയ്യാവുന്ന ചില...

Read More >>
#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

Apr 19, 2024 10:27 AM

#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

ഫൈബര്‍ ധാരാളം അടങ്ങിയ തക്കാളി ജ്യൂസ് പതിവാക്കുന്നത് ദഹന പ്രശ്നങ്ങളെ അകറ്റാനും മലബന്ധത്തെ അകറ്റാനും...

Read More >>
#sex | ലൈംഗിക ബന്ധം ആരോഗ്യകരമാക്കൻ; എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങൾ!

Apr 19, 2024 07:21 AM

#sex | ലൈംഗിക ബന്ധം ആരോഗ്യകരമാക്കൻ; എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങൾ!

ആരോഗ്യകരമായ ലൈംഗിക ബന്ധത്തിന് എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില...

Read More >>
#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

Apr 18, 2024 09:41 PM

#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കണ്ണിനെ ബാധിക്കുന്ന ചെറിയ അസുഖങ്ങളെ തടയാനും ക്യാരറ്റ് ജ്യൂസ് സഹായിക്കും....

Read More >>
#h5n1 | എച്ച്5എൻ1 വൈറസ്: മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

Apr 18, 2024 08:47 PM

#h5n1 | എച്ച്5എൻ1 വൈറസ്: മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

2020-ൽ ആരംഭിച്ച പക്ഷിപ്പനി ദശലക്ഷക്കണക്കിന് കോഴികളുടെ മരണത്തിന്...

Read More >>
#health |നാരങ്ങ വെള്ളമോ കരിക്കിൻ വെള്ളമോ? ചൂടുകാലത്ത് ഏറ്റവും നല്ലത് ഏതാണ്?

Apr 15, 2024 07:26 PM

#health |നാരങ്ങ വെള്ളമോ കരിക്കിൻ വെള്ളമോ? ചൂടുകാലത്ത് ഏറ്റവും നല്ലത് ഏതാണ്?

സാധാരണ ഗതിയിൽ ഒരു ആരോഗ്യമുള്ളയാൾ ശരാശരി 1.5 മുതൽ 2 ലിറ്റർ വെള്ളം ഒരു ദിവസം കുടിക്കണമെന്നതാണ്...

Read More >>
Top Stories