കണ്ണൂരില്‍ കിലോക്കണക്കിന് മീനും ഇറച്ചിയും വാങ്ങി വ്യാപാരികളെ കബളിപ്പിച്ച് മുങ്ങിയാള്‍ക്കെതിരെ പരാതി

കണ്ണൂരില്‍ കിലോക്കണക്കിന് മീനും ഇറച്ചിയും വാങ്ങി വ്യാപാരികളെ കബളിപ്പിച്ച് മുങ്ങിയാള്‍ക്കെതിരെ പരാതി
Oct 13, 2021 10:38 AM | By Vyshnavy Rajan

കണ്ണൂര്‍ : കണ്ണൂര്‍ മമ്പറം ടൗണില്‍ നിന്നും കിലോക്കണക്കിന് മീനും ഇറച്ചിയും വാങ്ങി വ്യാപാരികളെ കബളിപ്പിച്ച് മുങ്ങിയാള്‍ക്കെതിരെ പരാതി.

കഴിഞ്ഞ ദിവസമാണ് ഒരാള്‍ ഒരു കിലോ നാടന്‍ കോഴി ഇറച്ചി, ഒരു കിലോ ആട്ടിറച്ചി, രണ്ട് കിലോ അയക്കൂറ എന്നിവ വാങ്ങി പണം നല്‍കാതെ മുങ്ങിയത്.ഇത് സംബന്ധിച്ച് വ്യാപാരികള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

വെള്ള വസ്ത്രം അണിഞ്ഞ് മാന്യമായ പെരുമാറ്റത്തോടെയാണ് ഇയാള്‍ മാര്‍ക്കറ്റില്‍ എത്തിയത് എന്നാണ് വ്യാപാരികള്‍ പറയുന്നത്. മത്സ്യ വ്യാപാരിയില്‍ നിന്നും രണ്ട് കിലോ അയക്കൂറ വാങ്ങിയ ഇയാള്‍ 'ഗൂഗിള്‍‍ പേ' ഉണ്ടോ എന്ന് ചോദിച്ചു. ഇല്ലെന്ന് പറഞ്ഞപ്പോള്‍ കാറില്‍‍ പൈസയുണ്ട് എടുത്തിട്ട് വരാം എന്ന് പറഞ്ഞ് സാധാനങ്ങളുമായി പോയി.

പോകും മുന്‍പ് ഒരു കവറില്‍‍ ഐസും ഇയാള്‍ വങ്ങിയിരുന്നു. പിന്നീട് ഇയാളെ കാണാതായപ്പോള്‍, അടുത്തുള്ള ഇറച്ചിക്കടയില്‍ നിന്നും സമാനമായ രീതിയില്‍ ഇറച്ചിയും വാങ്ങിയതായി അറിയാന്‍ കഴിഞ്ഞു. ഇവിടെയും ഗൂഗിള്‍ പേ ഉണ്ടോ. പൈസ കാറില്‍ നിന്ന് എടുക്കണം എന്ന് പറഞ്ഞ് തന്നെയാണ് മുങ്ങിയത്.

പറ്റിച്ചയാളെ കണ്ടാല്‍ തിരിച്ചറിയാം എന്നാണ് വ്യാപാരികള്‍ പറയുന്നത്. മാര്‍ക്കറ്റിലെ സിസിടിവിയില്‍ ഇയാളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഈ വഴിക്ക് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Complaint against a drowning man who cheated traders by buying kilos of fish and meat in Kannur.

Next TV

Related Stories
കുഞ്ഞിനെയും കൊണ്ട് അമ്മ കിണറ്റിൽച്ചാടി മരിച്ച സംഭവം; മാനസിക പ്രശ്‌നമെന്ന് പ്രാഥമിക നിഗമനം.

Oct 18, 2021 01:49 PM

കുഞ്ഞിനെയും കൊണ്ട് അമ്മ കിണറ്റിൽച്ചാടി മരിച്ച സംഭവം; മാനസിക പ്രശ്‌നമെന്ന് പ്രാഥമിക നിഗമനം.

കാസർഗോഡ് നീലേശ്വരത്ത് മൂന്നുമാസം പ്രായമായ കുഞ്ഞിനെയും കൊണ്ട് അമ്മ കിണറ്റിൽച്ചാടി ആത്മഹത്യ...

Read More >>
കോളേജുകള്‍ തുറക്കുന്നത് 25 ലേക്ക് മാറ്റി; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേര്‍ന്ന അവലോകന യോഗ തീരുമാനങ്ങള്‍

Oct 18, 2021 12:53 PM

കോളേജുകള്‍ തുറക്കുന്നത് 25 ലേക്ക് മാറ്റി; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേര്‍ന്ന അവലോകന യോഗ തീരുമാനങ്ങള്‍

കോളേജുകള്‍ തുറക്കുന്നത് 25 ലേക്ക് മാറ്റി; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗ തീരുമാനങ്ങള്‍...

Read More >>
രണ്ടുമാസം പ്രായമായ പെണ്‍കുഞ്ഞുമായി കിണറ്റില്‍ ചാടിയ അമ്മയും കുഞ്ഞും മരിച്ചു

Oct 18, 2021 12:33 PM

രണ്ടുമാസം പ്രായമായ പെണ്‍കുഞ്ഞുമായി കിണറ്റില്‍ ചാടിയ അമ്മയും കുഞ്ഞും മരിച്ചു

രണ്ടുമാസം പ്രായമായ പെണ്‍കുഞ്ഞുമായി കിണറ്റില്‍ ചാടിയ അമ്മയും കുഞ്ഞും...

Read More >>
 കോഴിക്കോട് ജില്ലയില്‍ മഴയുടെ ശക്തി കുറഞ്ഞു; ജാഗ്രത തുടരണമെന്ന് ജില്ലാകലക്ടര്‍

Oct 18, 2021 12:25 PM

കോഴിക്കോട് ജില്ലയില്‍ മഴയുടെ ശക്തി കുറഞ്ഞു; ജാഗ്രത തുടരണമെന്ന് ജില്ലാകലക്ടര്‍

കോഴിക്കോട് ജില്ലയില്‍ മഴയുടെ ശക്തി കുറഞ്ഞു; ജാഗ്രത തുടരണമെന്ന് ജില്ലാകലക്ടര്‍...

Read More >>
കൊല്ലത്ത് പശുവിനെ കെട്ടിയിട്ട് പീഡിപ്പിച്ചു കൊന്നതായി പരാതി

Oct 18, 2021 12:10 PM

കൊല്ലത്ത് പശുവിനെ കെട്ടിയിട്ട് പീഡിപ്പിച്ചു കൊന്നതായി പരാതി

കൊല്ലത്ത് പശുവിനെ കെട്ടിയിട്ട് പീഡിപ്പിച്ചു കൊന്നതായി...

Read More >>
കൊക്കയാറില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ മൂന്നര വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി.

Oct 18, 2021 12:01 PM

കൊക്കയാറില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ മൂന്നര വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി.

കൊക്കയാറില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ മൂന്നര വയസുകാരന്‍റെ മൃതദേഹം...

Read More >>
Top Stories