14 ദിവസം പ്രായമുള്ള കുഞ്ഞിന് താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ സ്റ്റാർകെയറിൽ പുതുജീവൻ

14 ദിവസം പ്രായമുള്ള കുഞ്ഞിന് താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ സ്റ്റാർകെയറിൽ പുതുജീവൻ
Advertisement
Jun 14, 2022 10:45 PM | By Vyshnavy Rajan

കോഴിക്കോട് : ജനിച്ചു വെറും 14 ദിവസം പ്രായമായ കുഞ്ഞിന് അടിയന്തര താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ രക്ഷയൊരുക്കി സ്റ്റാർകെയർ ഹോസ്പിറ്റൽ.

വളഞ്ഞു പിരിഞ്ഞിരിക്കുന്ന അണ്ഡാശയ (Ovarian Torsion) ത്തിൽ മുഴ എന്ന അതിസങ്കീർണാവസ്ഥയോടെ ജനിച്ച പെൺകുഞ്ഞിനാണ് സ്റ്റാർകെയറിൽ ഒവേറിയൻ സിസ്റ്റക്ടമി എന്ന ശസ്ത്രക്രിയ താക്കോൽദ്വാര മാർഗത്തിലൂടെ പുതുജീവൻ നൽകിയത്.

പ്രസവാനന്തരം നടന്ന പരിശോധനയിലാണ് ഈ ഗുരുതരാവസ്ഥ കണ്ടെത്തുന്നത്. അണ്ഡാശയം ലിഗമെന്റിനു ചുറ്റുമായി വളഞ്ഞു പിരിഞ്ഞിരിക്കുന്ന അവസ്ഥയിൽ കാണപ്പെടുന്നതിനെയാണ് Ovarian Torsion എന്ന് വിളിക്കുന്നത്. ഈ അവസ്ഥ സംജാതമായാൽ അണ്ഡാശയത്തിലേക്കും അണ്ഡവാഹിനിക്കുഴലിലേക്കുമുള്ള രക്തയോട്ടം പൂർണമായും തടയപ്പെടും.

ചികിത്സയുടെ അഭാവത്തിൽ അണ്ഡാശയത്തിലേക്ക് രക്തയോട്ടം കുറയുന്നതിനാൽ അതികഠിനമായ വേദന, പ്രസ്തുത ഭാഗത്തെ ടിഷ്യൂവിന്റെ ശോഷണം (tissue death), ഭാവിയിൽ വന്ധ്യത എന്നിവയ്ക്ക് വരെ കാരണമാകും.

ഇതോടൊപ്പം മുഴ കൂടെ പ്രത്യക്ഷപ്പെടുക എന്നത് വളരെ വിരളമായി സംഭവിക്കുന്ന ഒന്നാണ്. ഇതിന്റെ സങ്കീർണ്ണവസ്ഥ ബോധ്യപ്പെടുത്തിയ ശേഷം കുഞ്ഞിന്റെ മാതാപിതാക്കളുടെ സമ്മതത്തോടെ സ്റ്റാർകെയർ പീഡിയാട്രിക് സർജന്മാരായ പ്രൊഫ. ഡോ. അക്ബർ ഷെരീഫ്, ഡോ. രാമകൃഷ്ണൻ എന്നിവരുടെ നേതൃത്തത്തിൽ സർജറി അരങ്ങേറുകയായിരുന്നു.

ജനനസമയത്ത് 2.6 കിലോഗ്രാം ഭാരമേ കുഞ്ഞിനുണ്ടായിരുന്നുള്ളൂ. കുഞ്ഞിന്റെ ശരീരവലുപ്പത്തിന്റെയും ആരോഗ്യത്തിന്റെയും വെല്ലുവിളികൾ മുൻനിർത്തിയാണ് താക്കോൽദ്വാര മാർഗം അവലംബിച്ചത്. സർജറിയിലൂടെ 4 സെ.മീ വലുപ്പമുള്ള മുഴ പുറത്തെടുത്തു.

സ്റ്റാർകെയർ പീഡിയാട്രിക്ക് സർജറി വിഭാഗത്തോടൊപ്പം ഓപ്പറേഷൻ തിയേറ്റർ വിഭാഗം, അനസ്തേഷ്യ, ക്രിട്ടിക്കൽ കെയർ വിഭാഗം, റേഡിയോളജി, നിയോനേറ്റലോളജി ഐ.സി.യു എന്നിവരുടെ അഭിനന്ദനാർഹമായ സഹകരണം ഈ ഉദ്യമത്തിന് പുറകിൽ ഉണ്ടായിരുന്നു.

14-day-old baby revived at Starcare through keyhole surgery

Next TV

Related Stories
യുവാക്കൾക്ക് സെക്സ് ദൗർലഭ്യമെന്ന് പഠനം; കാരണം ഡേറ്റിംഗ് സംസ്കാരം

Jun 21, 2022 02:54 PM

യുവാക്കൾക്ക് സെക്സ് ദൗർലഭ്യമെന്ന് പഠനം; കാരണം ഡേറ്റിംഗ് സംസ്കാരം

യുവാക്കൾക്ക് സെക്സ് ദൗർലഭ്യമെന്ന് പഠനം; കാരണം ഡേറ്റിംഗ് സംസ്കാരം ...

Read More >>
കോണ്ടം ഉപയോ​ഗിക്കുന്നവരാണോ നിങ്ങൾ...?  നിങ്ങൾക്ക് ഈ പ്രശ്നം ഉണ്ടാകാറുണ്ടോ?

Jun 19, 2022 10:09 PM

കോണ്ടം ഉപയോ​ഗിക്കുന്നവരാണോ നിങ്ങൾ...? നിങ്ങൾക്ക് ഈ പ്രശ്നം ഉണ്ടാകാറുണ്ടോ?

കോണ്ടം ഉപയോ​ഗിക്കുന്നവരാണോ നിങ്ങൾ...? നിങ്ങൾക്ക് ഈ പ്രശ്നം...

Read More >>
അച്ഛനാകാൻ ഏറ്റവും നല്ല പ്രായം എപ്പോഴാണ്...? പഠനങ്ങൾ പറയുന്നത്

Jun 15, 2022 07:13 PM

അച്ഛനാകാൻ ഏറ്റവും നല്ല പ്രായം എപ്പോഴാണ്...? പഠനങ്ങൾ പറയുന്നത്

അച്ഛനാകാൻ ഏറ്റവും നല്ല പ്രായം എപ്പോഴാണ്...? പഠനങ്ങൾ...

Read More >>
പുകയില ഉപയോ​ഗം; സെക്സ് ലെെഫിനെയും ​ഗർഭധാരണത്തെയും ബാധിക്കും

May 30, 2022 10:21 PM

പുകയില ഉപയോ​ഗം; സെക്സ് ലെെഫിനെയും ​ഗർഭധാരണത്തെയും ബാധിക്കും

പുകയില ഉപയോ​ഗം; സെക്സ് ലെെഫിനെയും ​ഗർഭധാരണത്തെയും ബാധിക്കും...

Read More >>
ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് 10 മിനിറ്റിനുള്ളിൽ 66കാരന് ഓർമ്മ നഷ്‌ടമായതായി റിപ്പോർട്ട്

May 29, 2022 09:58 PM

ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് 10 മിനിറ്റിനുള്ളിൽ 66കാരന് ഓർമ്മ നഷ്‌ടമായതായി റിപ്പോർട്ട്

ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് 10 മിനിറ്റിനുള്ളിൽ 66കാരന് ഓർമ്മ നഷ്‌ടമായതായി...

Read More >>
എന്താണ് വെസ്റ്റ് നൈൽ പനി....? എന്തിൽ നിന്നാണ് ഇത് പടരുന്നത്...?  നോക്കാം

May 29, 2022 02:27 PM

എന്താണ് വെസ്റ്റ് നൈൽ പനി....? എന്തിൽ നിന്നാണ് ഇത് പടരുന്നത്...? നോക്കാം

എന്താണ് വെസ്റ്റ് നൈൽ പനി....? എന്തിൽ നിന്നാണ് ഇത് പടരുന്നത്...? നോക്കാം...

Read More >>
Top Stories