തൊടുപുഴയിൽ യുവാവ് സുഹൃത്തിനെ കരിങ്കല്ലിന് ഇടിച്ച് കൊലപ്പെടുത്തി

തൊടുപുഴയിൽ യുവാവ് സുഹൃത്തിനെ കരിങ്കല്ലിന് ഇടിച്ച് കൊലപ്പെടുത്തി
Jun 14, 2022 11:59 AM | By Vyshnavy Rajan

തൊടുപുഴ : തൊടുപുഴ ഒളമറ്റത്ത് യുവാവ് സുഹൃത്തിനെ കരിങ്കല്ലിന് ഇടിച്ച് കൊലപ്പെടുത്തി. ഒളമറ്റം സ്വദേശി മുണ്ടക്കൽ മജുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒളമറ്റം സ്വദേശി പാറടയിൽ നോബിൾ തോമസിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രി പത്തരയോടെ സുഹൃത്തുക്കളായ മജുവും, നോബിളും ഒളമറ്റത്തുള്ള റബ്ബർ തോട്ടത്തിൽ മദ്യപിച്ചിരുന്നതിനിടെയാണ് സംഭവം. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് നോബിൾ മജുവിനെ കല്ലുകൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു.

സംഭവ സ്ഥലത്ത് വച്ച് തന്നെ മജു കൊല്ലപ്പെട്ടു. സംഭവം അറിഞ്ഞെത്തിയ നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചു. കൊലപാതക ശേഷം പ്രതി സംഭവസ്ഥലത്തുണ്ടായിരുന്ന ഓട്ടോയും തകർത്തു. തൊടുപുഴ പോലീസ് എത്തി നോബിളിനെ കൊലപാതകം നടന്ന സ്ഥലത്ത് നിന്ന് തന്നെയാണ് പിടികൂടിയത്.

മജു നോബിളിനെ നിരന്തരം മർദ്ദിച്ചിരുന്നു. ഇതിൻറെ വൈരാഗ്യത്തിലാണ് മജുവിനെ കൊലപ്പെടുത്തിയതെന്നാണ് നോബിൾ പോലീസിന് നൽകിയ മൊഴി. കൊല്ലപ്പെട്ട മജുവിൻറെ മൃതദേഹം തൊടുപുഴ താലൂക്ക് ആശുപത്രിയിൽ സൂഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.

In Thodupuzha, a young man killed his friend by throwing stones at him

Next TV

Related Stories
#murder |മകളുടെ വിവാഹ ചടങ്ങിനിടെ വച്ച പാട്ടിനെ ചൊല്ലി തർക്കം, കല്യാണപിറ്റേന്ന് 57കാരനെ തല്ലിക്കൊന്ന് ബന്ധുക്കൾ

Apr 23, 2024 02:46 PM

#murder |മകളുടെ വിവാഹ ചടങ്ങിനിടെ വച്ച പാട്ടിനെ ചൊല്ലി തർക്കം, കല്യാണപിറ്റേന്ന് 57കാരനെ തല്ലിക്കൊന്ന് ബന്ധുക്കൾ

57കാരന്റെ സഹോദരന്റെ പരാതിയിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പ്രാദേശിക മാധ്യമങ്ങളോട്...

Read More >>
#Murder | കാമുകിയില്ലെന്ന് പറഞ്ഞ് കളിയാക്കിയ സുഹൃത്തിനെ 17-കാരന്‍ കുത്തിക്കൊലപ്പെടുത്തി

Apr 23, 2024 01:51 PM

#Murder | കാമുകിയില്ലെന്ന് പറഞ്ഞ് കളിയാക്കിയ സുഹൃത്തിനെ 17-കാരന്‍ കുത്തിക്കൊലപ്പെടുത്തി

17കാരനും മൂന്നു സുഹൃത്തുക്കളും ചേര്‍ന്ന് ദീവാലിപുരം കോടതി സമുച്ചയത്തിന് സമീപം രാജ്‍പുതിനെ കണ്ടുമുട്ടുകയും കത്തി കൊണ്ട്...

Read More >>
#murder |  മദ്യപിച്ചെത്തി അമ്മയെ മര്‍ദ്ദിച്ച അച്ഛനെ 15-കാരന്‍ വെട്ടിക്കൊന്നു

Apr 22, 2024 05:37 PM

#murder | മദ്യപിച്ചെത്തി അമ്മയെ മര്‍ദ്ദിച്ച അച്ഛനെ 15-കാരന്‍ വെട്ടിക്കൊന്നു

മൂത്തമകനായ 15-കാരന്‍ അരിവാള്‍ കൊണ്ട് അച്ഛനെ വെട്ടിക്കൊന്നത്. വെട്ടേറ്റ അച്ഛന്‍ തല്‍ക്ഷണം...

Read More >>
#Murder | 24-കാരിയായ മകളെ കുത്തിക്കൊന്ന 44-കാരനെ തൊട്ടുപിന്നാലെ തലയ്ക്കടിച്ച് കൊന്ന് അമ്മ; ‍ഞെട്ടൽ മാറാതെ ബെംഗളൂരു

Apr 21, 2024 12:03 PM

#Murder | 24-കാരിയായ മകളെ കുത്തിക്കൊന്ന 44-കാരനെ തൊട്ടുപിന്നാലെ തലയ്ക്കടിച്ച് കൊന്ന് അമ്മ; ‍ഞെട്ടൽ മാറാതെ ബെംഗളൂരു

ദൃക്സാക്ഷികളെയടക്കം വിസ്തരിച്ചുവരുന്നതായും അനുഷയുടെ അമ്മയെ ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നും ഡപ്യൂട്ടി കമ്മിഷണര്‍ ലോകേഷ് ബരമപ്പ ജഗലസാര്‍...

Read More >>
#murder | ഗര്‍ഭിണിയായ യുവതിയെ കട്ടിലില്‍ കെട്ടിയിട്ട് തീകൊളുത്തി കൊന്നു; ഭര്‍ത്താവ് അറസ്റ്റില്‍

Apr 21, 2024 10:54 AM

#murder | ഗര്‍ഭിണിയായ യുവതിയെ കട്ടിലില്‍ കെട്ടിയിട്ട് തീകൊളുത്തി കൊന്നു; ഭര്‍ത്താവ് അറസ്റ്റില്‍

സുഖ്‌ദേവും പിങ്കിയും തമ്മില്‍ പല വിഷയങ്ങളിലും വഴക്കുണ്ടാകാറുണ്ടായിരുന്നു. സംഭവം നടന്ന ദിവസവും ഇരുവരും തമ്മില്‍...

Read More >>
Top Stories