പ്രതിഷേധ ജ്വാല ഉയരും; ഭീകരവാദികളുടെ സമര മുറയാണ് കോൺഗ്രസ് സ്വീകരിക്കുന്നത്- കോടിയേരി

പ്രതിഷേധ ജ്വാല ഉയരും; ഭീകരവാദികളുടെ സമര മുറയാണ് കോൺഗ്രസ് സ്വീകരിക്കുന്നത്- കോടിയേരി
Advertisement
Jun 13, 2022 08:02 PM | By Vyshnavy Rajan

പുറമേരി : മുഖ്യന്ത്രിയെ വിമാനത്തിൽ വെച്ച് അക്രമിക്കാനുള്ള ശ്രമത്തിൽ പ്രതിഷേധിച്ച് നാളെ കേരളത്തിൽ പ്രതിഷേധ ജ്വാല ഉയർന്നു വരുമെന്നും ഭീകരവാദികളുടെ സമര മുറയാണ് ഇപ്പോൾ കോൺഗ്രസ് സ്വീകരിക്കുന്നതെന്നും സി പി എം എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

Advertisement

വിമാനത്തിൽ മുഖ്യമന്ത്രിയെ അക്രമിക്കുക വഴി ദേശീയ തലത്തിൽ ഒരു വാർത്ത സൃഷ്ടിക്കുകയാണ് ലക്ഷ്യം. വിമാനത്തിൽ പോലും മുഖ്യമന്ത്രിയെ അക്രമിക്കുക. കാറിലും ട്രയിനിലും യാത്ര ചെയ്താൽ അക്രമിക്കാൻ ശ്രമിക്കുക. ഇത് കേരളത്തിൽ കേട്ടുകേൾവി ഇല്ലാതതാണെന്നും അദ്ദേഹം പറഞ്ഞു.

പുറമേരിൽ സി പി ഐ എം ലോക്കൽ കമ്മറ്റി ഓഫീസായ എ.കെ ജി മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി . ഭീകരവാദികളുടെ സമര മുറയാണ് കോൺഗ്രസ് സ്വീകരിച്ചത്.


ഇതിന് കൊടുക്കേണ്ട വില വലുതാണ്. ഇത് അരാചകത്വം സൃഷ്ടിക്കലാണ് . ഇത് വെച്ചു പുറപ്പിക്കാനാവില്ല. മുഖ്യമന്ത്രിയുടെ സുരക്ഷ വർദ്ധിപ്പിച്ചതിൽ ആക്ഷേപം ഉന്നയിക്കുന്നവർ ഇപ്പോൾ എന്ത് പറയുന്നു. പൊലീസ് മാറി നിന്ന് സി പി ഐ എം സുരക്ഷ ഒരുക്കിയാൽ ഒരുത്തൻ്റയും പൊടി കാണില്ല. ഈ സമരമുറ കോൺഗ്രസിന് ആപത്താണ്.

എല്ലാ സമരവും നടത്തിവന്നവരാണ് കേരളം ഭരിക്കുന്നതെന്നും കോടിയേരി ഓർമ്മിപ്പിച്ചു. മനുഷ്യനെ മതപരമായി വിലയിരുത്തുന്ന സംസ്ക്കാരമായി ബിജെപി ഭരിക്കുന്ന ഇന്ത്യയുടെതായി മാറി. ഭരണഘടനയെ തന്നെ അസ്ഥിരപ്പെടുത്തുന്നു. ഇതിനെതിരെ ഒരു ബദൽ ശക്തി ഉയർന്നുവരണം.ഇന്ത്യൻ ജനത ഉണർന്നാൽ സ്ഥിതി മാറും. അതാണ് കർഷക പ്രക്ഷോഭം നമുക്ക് നൽകിയ ഊർജ്ജം .50 രൂപയ്ക്ക് പെട്രോൾ നൽകുമെന്ന് പറഞ്ഞവർ ഇന്ന് 110 രൂപയാക്കി.


എണ്ണ കമ്പനികൾ നിയന്ത്രിക്കുന്ന കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ് കേന്ദ്രത്തിലെ ബി ജെ പി ഭരണം. എന്നാൽ കേരളത്തിലെ എൽഡിഎഫ് ഭരണമാണ് ജനങ്ങൾക്ക് വലിയ ആശ്വാസമാക്കുന്നത്. 91 സീറ്റ് 99 സീറ്റായി വർദ്ധിച്ച് ജനപിന്തുണ കൂടി തുടർ ഭരണം വന്നു. ഒട്ടേറെ ക്ഷേമപദ്ധതികൾ നടപ്പാക്കി വരുന്നു.

പരമദരിദ്രരെ സർക്കാർ സംരക്ഷിക്കുമെന്നും കേരള സർക്കാറിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമത്തിനെതിരെ കടുത്ത ജാഗ്രത പുലർത്തി എതിരാളികളുടെ കുതന്ത്രത്തെ നേരിടണമെന്നും കോടിയേരി പറഞ്ഞു.


ഏരിയാ സെക്രട്ടറി പി.പി ചാത്തു അധ്യക്ഷനായി.ഓഫീസിൽ ഫോട്ടോ അനാഛാദനം വി.പി കുഞ്ഞികൃഷൺ നിർവ്വഹിച്ചു. ഇ വി കൃഷണൻ സ്മാരക ഹാൾ കെ.പി കുഞ്ഞമ്മദ് കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു.


ജില്ലാ കമ്മറ്റി അംഗം കൂടത്താം കണ്ടി സുരേഷ് പതാക ഉയർത്തി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി. ഭാസ്ക്കരൻ, എ മോഹൻ ദാസ്, കെ.കെ. ദിനേശൻ എന്നിവർ സംസാരിച്ചു. കെ ടി കെ. ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.

The flames of protest will rise; Kodiyeri: The Congress is adopting the terrorist method of struggle

Next TV

Related Stories
മാലിന്യങ്ങളുടെ കൂട്ടത്തിലിട്ട് പ്ലാസ്റ്റിക് ദേശീയ പതാക കത്തിച്ച സംഭവത്തിൽ ഒരാള്‍ അറസ്റ്റില്‍

Aug 14, 2022 07:42 PM

മാലിന്യങ്ങളുടെ കൂട്ടത്തിലിട്ട് പ്ലാസ്റ്റിക് ദേശീയ പതാക കത്തിച്ച സംഭവത്തിൽ ഒരാള്‍ അറസ്റ്റില്‍

മലപ്പുറം നിലമ്പൂര്‍ വഴിക്കടവില്‍ പ്ലാസ്റ്റിക് ദേശീയ പതാക കത്തിച്ചെന്ന പരാതിയിൽ പൊലീസ്...

Read More >>
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് സജ്ജമാക്കാനുള്ള നടപടികളുമായി സിപിഎം

Aug 14, 2022 07:24 PM

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് സജ്ജമാക്കാനുള്ള നടപടികളുമായി സിപിഎം

സർക്കാരിനേയും സംഘടനാ സംവിധാനത്തേയും ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് സജ്ജമാക്കാനുള്ള നടപടികളുമായി സിപിഎം....

Read More >>
കൊച്ചിയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ 3 പ്രതികൾ പിടിയിൽ

Aug 14, 2022 07:13 PM

കൊച്ചിയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ 3 പ്രതികൾ പിടിയിൽ

കൊച്ചിയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ 3 പ്രതികൾ...

Read More >>
കോഴിക്കോട് സീനിയർ സിവിൽ പൊലീസ് ഓഫീസർ തൂങ്ങി മരിച്ച നിലയിൽ

Aug 14, 2022 03:57 PM

കോഴിക്കോട് സീനിയർ സിവിൽ പൊലീസ് ഓഫീസർ തൂങ്ങി മരിച്ച നിലയിൽ

കോഴിക്കോട് സീനിയർ സിവിൽ പൊലീസ് ഓഫീസർ തൂങ്ങി മരിച്ച...

Read More >>
കേരളത്തിലെ 12 ഉദ്യോഗസ്ഥർക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ

Aug 14, 2022 11:47 AM

കേരളത്തിലെ 12 ഉദ്യോഗസ്ഥർക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ

കേരളത്തിലെ 12 ഉദ്യോഗസ്ഥർക്ക് രാഷ്ട്രപതിയുടെ പൊലീസ്...

Read More >>
 പ്രസവത്തെ തുടർന്ന് രക്തസ്രാവം; കണ്ണൂരിൽ അമ്മയും കുഞ്ഞും മരിച്ചു

Aug 14, 2022 10:50 AM

പ്രസവത്തെ തുടർന്ന് രക്തസ്രാവം; കണ്ണൂരിൽ അമ്മയും കുഞ്ഞും മരിച്ചു

പ്രസവത്തെ തുടർന്ന് രക്തസ്രാവം; കണ്ണൂരിൽ അമ്മയും കുഞ്ഞും...

Read More >>
Top Stories