ഇരട്ട കൊല; അരുൺ മദ്യലഹരിയിലായിരുന്നുവെന്നാണ് പോലീസ്

ഇരട്ട കൊല; അരുൺ മദ്യലഹരിയിലായിരുന്നുവെന്നാണ് പോലീസ്
Oct 13, 2021 06:14 AM | By Shalu Priya

തിരുവനന്തപുരം :  പൂജപ്പുരയിൽ മരുമകന്റെ കുത്തേറ്റ് അച്ഛനും മകനും മരിച്ച സംഭവത്തിൽ പ്രതി അരുൺ മദ്യലഹരിയിലായിരുന്നുവെന്നാണ് പോലീസ്.

സുനിൽ, മകനായ അഖിൽ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ പോസ്റ്റ് മോർട്ട നടപടികൾ ഇന്ന് പൂർത്തിയാക്കി മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ട് നൽക്കും.

കേസിൽ മരുമകൻ അരുണിനെ ഇന്നലെ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജറാക്കും.

വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. തിരുവനന്തപുരം മുടവുൻമൂളിലാണ് സംഭവം. ഓട്ടോഡ്രൈവറായ സുനിലിന്റെ മകളുടെ ഭർത്താവാണ് അരുൺ.

ഇന്നലെ രാത്രി എട്ട് മണിയോടെ വീട്ടിലെത്തിയ അരുൺ വഴക്കുണ്ടാക്കുകയും കത്തി ഉപയോഗിച്ച് സുനിലിനേയും മകൻ അഖിലിനേയും കുത്തുകയായിരുന്നു. സുനിലിന്റെ കഴുത്തിലും അഖിലിന്റെ നെഞ്ചിലുമാണ് കുത്തേറ്റത്.

ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. കത്തിയാക്രമണത്തിന് ശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ച അരുണിനെ പൂജപ്പുര ജംഗ്ഷനിൽ വെച്ചാണ് കസ്റ്റഡിയിലെടുത്തത്.

ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. സുനിലിന്റെ അഖിലിന്റേയും മൃതദേഹങ്ങൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Double murder; Police said that Arun was under the influence of alcohol

Next TV

Related Stories
കുഞ്ഞിനെയും കൊണ്ട് അമ്മ കിണറ്റിൽച്ചാടി മരിച്ച സംഭവം; മാനസിക പ്രശ്‌നമെന്ന് പ്രാഥമിക നിഗമനം.

Oct 18, 2021 01:49 PM

കുഞ്ഞിനെയും കൊണ്ട് അമ്മ കിണറ്റിൽച്ചാടി മരിച്ച സംഭവം; മാനസിക പ്രശ്‌നമെന്ന് പ്രാഥമിക നിഗമനം.

കാസർഗോഡ് നീലേശ്വരത്ത് മൂന്നുമാസം പ്രായമായ കുഞ്ഞിനെയും കൊണ്ട് അമ്മ കിണറ്റിൽച്ചാടി ആത്മഹത്യ...

Read More >>
കോളേജുകള്‍ തുറക്കുന്നത് 25 ലേക്ക് മാറ്റി; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേര്‍ന്ന അവലോകന യോഗ തീരുമാനങ്ങള്‍

Oct 18, 2021 12:53 PM

കോളേജുകള്‍ തുറക്കുന്നത് 25 ലേക്ക് മാറ്റി; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേര്‍ന്ന അവലോകന യോഗ തീരുമാനങ്ങള്‍

കോളേജുകള്‍ തുറക്കുന്നത് 25 ലേക്ക് മാറ്റി; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗ തീരുമാനങ്ങള്‍...

Read More >>
രണ്ടുമാസം പ്രായമായ പെണ്‍കുഞ്ഞുമായി കിണറ്റില്‍ ചാടിയ അമ്മയും കുഞ്ഞും മരിച്ചു

Oct 18, 2021 12:33 PM

രണ്ടുമാസം പ്രായമായ പെണ്‍കുഞ്ഞുമായി കിണറ്റില്‍ ചാടിയ അമ്മയും കുഞ്ഞും മരിച്ചു

രണ്ടുമാസം പ്രായമായ പെണ്‍കുഞ്ഞുമായി കിണറ്റില്‍ ചാടിയ അമ്മയും കുഞ്ഞും...

Read More >>
 കോഴിക്കോട് ജില്ലയില്‍ മഴയുടെ ശക്തി കുറഞ്ഞു; ജാഗ്രത തുടരണമെന്ന് ജില്ലാകലക്ടര്‍

Oct 18, 2021 12:25 PM

കോഴിക്കോട് ജില്ലയില്‍ മഴയുടെ ശക്തി കുറഞ്ഞു; ജാഗ്രത തുടരണമെന്ന് ജില്ലാകലക്ടര്‍

കോഴിക്കോട് ജില്ലയില്‍ മഴയുടെ ശക്തി കുറഞ്ഞു; ജാഗ്രത തുടരണമെന്ന് ജില്ലാകലക്ടര്‍...

Read More >>
കൊല്ലത്ത് പശുവിനെ കെട്ടിയിട്ട് പീഡിപ്പിച്ചു കൊന്നതായി പരാതി

Oct 18, 2021 12:10 PM

കൊല്ലത്ത് പശുവിനെ കെട്ടിയിട്ട് പീഡിപ്പിച്ചു കൊന്നതായി പരാതി

കൊല്ലത്ത് പശുവിനെ കെട്ടിയിട്ട് പീഡിപ്പിച്ചു കൊന്നതായി...

Read More >>
കൊക്കയാറില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ മൂന്നര വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി.

Oct 18, 2021 12:01 PM

കൊക്കയാറില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ മൂന്നര വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി.

കൊക്കയാറില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ മൂന്നര വയസുകാരന്‍റെ മൃതദേഹം...

Read More >>
Top Stories