കോഴിക്കോട് ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തി കൊല്ലാന്‍ ശ്രമം; പ്രതി ഒളിവില്‍

കോഴിക്കോട് ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തി കൊല്ലാന്‍ ശ്രമം; പ്രതി ഒളിവില്‍
Oct 12, 2021 10:23 PM | By Vyshnavy Rajan

പയ്യോളി: കോഴിക്കോട് പയ്യോളിയില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി ഒളിവില്‍. മണിയൂര്‍ രയരോത്ത് കണ്ടി ഉല്ലാസ് നഗര്‍ റാഷിദ് ( 31) ആണ് ഭാര്യയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 10 മണിക്ക് ഭര്‍തൃവീട്ടില്‍ വച്ചാണ് സംഭവം. രാത്രി വീട്ടില്‍ എത്തിയ ഇയാള്‍ കുട്ടികളേയും ഭാര്യയേയും റൂമിലേക്ക് വിളിച്ചു. പന്തികേട് തോന്നിയ ഇവര്‍ പുറത്തേക്ക് വരുമ്പോള്‍ അരയില്‍ കരുതി വെച്ച പെട്രോള്‍ തലയിലൂടെ ഒഴിക്കുകയായിരുന്നു.

തുടര്‍ന്ന് ലൈറ്റര്‍ എടുത്ത് കത്തിക്കാന്‍ ശ്രമിച്ചെങ്കിലും കൈതട്ടിമാറ്റി വീടിന് ഓടി പുറകില്‍ ഒളിച്ച്‌ രക്ഷപ്പെടുകയായിരുന്നുവെന്ന് ഭാര്യ പറയുന്നു. ബഹളം കേട്ട് അയല്‍വാസികളും നാട്ടുകാരും ഓടിയെത്തി. ഭാര്യ മാതാവിന് സ്വത്ത് വകയില്‍ ലഭിച്ച പണം സ്ത്രീധന തുകയില്‍ ആവശ്യപ്പെട്ടായിരുന്നു ആക്രമണം.

എഴ് വര്‍ഷത്തോളം സ്വന്തം വീട്ടില്‍ പോകാന്‍ ഇയാള്‍ അനുവദിച്ചിരുന്നില്ലെന്നും റാഷിദിന്റെ ഭാര്യ പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.സംഭവത്തില്‍ 341,406, 498ബി, 308, എന്നീ വകുപ്പുകള്‍ പ്രകാരം പയ്യോളി പോലിസ് കേസെടുത്തു.

Kozhikode: An attempt was made to kill his wife by pouring petrol on her; Defendant absconding

Next TV

Related Stories
സ്കൂളിൽ വച്ച് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത പ്രധാനാധ്യാപകൻ അറസ്റ്റിൽ

Oct 16, 2021 02:07 PM

സ്കൂളിൽ വച്ച് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത പ്രധാനാധ്യാപകൻ അറസ്റ്റിൽ

സ്കൂളിൽ വച്ച് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത പ്രധാനാധ്യാപകൻ...

Read More >>
സഹപ്രവര്‍ത്തകയെ ബലംപ്രയോഗിച്ച്‌ പീഡിപ്പിച്ചു; ബിജെപി നേതാവിനെതിരെ ക്കേസ്

Oct 15, 2021 04:17 PM

സഹപ്രവര്‍ത്തകയെ ബലംപ്രയോഗിച്ച്‌ പീഡിപ്പിച്ചു; ബിജെപി നേതാവിനെതിരെ ക്കേസ്

സഹപ്രവര്‍ത്തകയെ ബലംപ്രയോഗിച്ച്‌ ശാരീരികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ബിജെപി നേതാവിനെതിരെ...

Read More >>
സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു; ഓട്ടോറിക്ഷാ ഡ്രൈവര്‍ അറസ്റ്റില്‍.

Oct 15, 2021 03:05 PM

സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു; ഓട്ടോറിക്ഷാ ഡ്രൈവര്‍ അറസ്റ്റില്‍.

സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച കേസില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ അറസ്റ്റില്‍....

Read More >>
പ്രേതബാധയുണ്ടെന്ന് ആരോപണം; ഇരുപത്തിയഞ്ചുകാരിയെ തല്ലിക്കൊന്നു

Oct 15, 2021 01:01 PM

പ്രേതബാധയുണ്ടെന്ന് ആരോപണം; ഇരുപത്തിയഞ്ചുകാരിയെ തല്ലിക്കൊന്നു

പ്രേതബാധയുണ്ടെന്ന് ആരോപണം; ഇരുപത്തിയഞ്ചുകാരിയെ...

Read More >>
'സാമ്പാറിന് രുചിയില്ല'; അമ്മയെയും സഹോദരിയെയും മകന്‍ വെടിവെച്ച് കൊലപ്പെടുത്തി

Oct 15, 2021 07:36 AM

'സാമ്പാറിന് രുചിയില്ല'; അമ്മയെയും സഹോദരിയെയും മകന്‍ വെടിവെച്ച് കൊലപ്പെടുത്തി

സാമ്പാറിന് രുചിയില്ലെന്നാരോപിച്ച് യുവാവ് അമ്മയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തി . കര്‍ണാടകയിലെ ഉത്തരകന്നഡ ജില്ലയിലെ കൊടഗഡു എന്ന...

Read More >>
പതിനേഴുകാരിക്ക് അശ്ലീല സന്ദേശം അയച്ച്‌ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍.

Oct 14, 2021 06:57 PM

പതിനേഴുകാരിക്ക് അശ്ലീല സന്ദേശം അയച്ച്‌ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍.

പതിനേഴുകാരിക്ക് അശ്ലീല സന്ദേശം അയച്ച്‌ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമം; യുവാവ്...

Read More >>
Top Stories