യുവതിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയെന്ന പരാതി; ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ ഒരുങ്ങി പൊലീസ്.

യുവതിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയെന്ന പരാതി; ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ ഒരുങ്ങി പൊലീസ്.
Oct 12, 2021 10:12 PM | By Vyshnavy Rajan

കൊച്ചി: കൊച്ചിയില്‍ യുവതിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ ഒരുങ്ങി പൊലീസ്. യുവതിയുടെ പരാതിയില്‍ തൃക്കാക്കര പൊലീസ് മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

നാലുവയസുകാരിയുടെ അമ്മയായ ഇരുപത്തിയഞ്ചുകാരിയുടെ പരാതിയെ തുടര്‍ന്നാണ് ഡിഎന്‍ എ ടെസ്റ്റിന് പൊലീസൊരുങ്ങുന്നത്. കാക്കനാടുള്ള കമ്പനിയിലാണ് ഇരുവരും ജോലി ചെയ്യുന്നതെന്ന് പൊലീസ് പറഞ്ഞു.

ഭര്‍ത്താവുമായി അത്ര നല്ല ബന്ധത്തിലായിരുന്നില്ല യുവതി. ഓഗസ്റ്റ് 29ന് യുവാവ് ആവശ്യപ്പെട്ടതനുസരിച്ച്‌ രാവിലെ എട്ടുമണിക്ക് ഓഫീസില്‍ എത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഭയം കൊണ്ട് താന്‍ ഇക്കാര്യം ആരോടും പറഞ്ഞില്ല. സെപ്റ്റംബര്‍ 19 ന് താന്‍ ഗര്‍ഭിണിയാണെന്നറിഞ്ഞു.

ഇക്കാര്യം ഇയാളോട് പറഞ്ഞെങ്കിലും ഗര്‍ഭം അവസാനിപ്പിക്കാനാണ് ആവശ്യപ്പെട്ടതെന്ന് യുവതി പറയുന്നു. സംഭവത്തിന് പിന്നാലെ ഭര്‍ത്താവ് യുവതിയെ വീട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ യുവതി ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

എന്നാല്‍ തന്നില്‍ നിന്ന് വാങ്ങിയ പണം തിരികെ നല്‍കാന്‍ കഴിയാതെ വന്നതോടെ യുവതി തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് യുവാവ് പറയുന്നത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് പ്രതിക്കെതിരെ ഐപിസി 376 വകുപ്പുകള്‍ പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.എന്നാല്‍ പ്രതിക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.

പ്രതി ആവശ്യപ്പെട്ടപ്പോള്‍ യാതൊരു മടിയുമില്ലാതെയയാണ് യുവതി രാവിലെ ഓഫീസിലെത്തിയത്. ആ സമയത്ത അവിടെ മറ്റാരുമില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് യുവതി അവിടെയെത്തിയതെന്നും കോടതി നിരീക്ഷിച്ചു. സമ്മതമില്ലാതെ ലൈംഗികമായി പീഡിപ്പിച്ചുവെന്നുമാത്രമാണ് യുവതി പരാതിയില്‍ പറയുന്നത്. ഭയം കാരണം മറ്റുള്ളവരോട് പറയാന്‍ കഴിഞ്ഞില്ലെന്ന യുവതിയുടെ വാദം വിചിത്രമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

Complaint that a young woman was raped and made pregnant; Police ready to conduct DNA test

Next TV

Related Stories
സ്കൂളിൽ വച്ച് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത പ്രധാനാധ്യാപകൻ അറസ്റ്റിൽ

Oct 16, 2021 02:07 PM

സ്കൂളിൽ വച്ച് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത പ്രധാനാധ്യാപകൻ അറസ്റ്റിൽ

സ്കൂളിൽ വച്ച് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത പ്രധാനാധ്യാപകൻ...

Read More >>
സഹപ്രവര്‍ത്തകയെ ബലംപ്രയോഗിച്ച്‌ പീഡിപ്പിച്ചു; ബിജെപി നേതാവിനെതിരെ ക്കേസ്

Oct 15, 2021 04:17 PM

സഹപ്രവര്‍ത്തകയെ ബലംപ്രയോഗിച്ച്‌ പീഡിപ്പിച്ചു; ബിജെപി നേതാവിനെതിരെ ക്കേസ്

സഹപ്രവര്‍ത്തകയെ ബലംപ്രയോഗിച്ച്‌ ശാരീരികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ബിജെപി നേതാവിനെതിരെ...

Read More >>
സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു; ഓട്ടോറിക്ഷാ ഡ്രൈവര്‍ അറസ്റ്റില്‍.

Oct 15, 2021 03:05 PM

സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു; ഓട്ടോറിക്ഷാ ഡ്രൈവര്‍ അറസ്റ്റില്‍.

സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച കേസില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ അറസ്റ്റില്‍....

Read More >>
പ്രേതബാധയുണ്ടെന്ന് ആരോപണം; ഇരുപത്തിയഞ്ചുകാരിയെ തല്ലിക്കൊന്നു

Oct 15, 2021 01:01 PM

പ്രേതബാധയുണ്ടെന്ന് ആരോപണം; ഇരുപത്തിയഞ്ചുകാരിയെ തല്ലിക്കൊന്നു

പ്രേതബാധയുണ്ടെന്ന് ആരോപണം; ഇരുപത്തിയഞ്ചുകാരിയെ...

Read More >>
'സാമ്പാറിന് രുചിയില്ല'; അമ്മയെയും സഹോദരിയെയും മകന്‍ വെടിവെച്ച് കൊലപ്പെടുത്തി

Oct 15, 2021 07:36 AM

'സാമ്പാറിന് രുചിയില്ല'; അമ്മയെയും സഹോദരിയെയും മകന്‍ വെടിവെച്ച് കൊലപ്പെടുത്തി

സാമ്പാറിന് രുചിയില്ലെന്നാരോപിച്ച് യുവാവ് അമ്മയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തി . കര്‍ണാടകയിലെ ഉത്തരകന്നഡ ജില്ലയിലെ കൊടഗഡു എന്ന...

Read More >>
പതിനേഴുകാരിക്ക് അശ്ലീല സന്ദേശം അയച്ച്‌ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍.

Oct 14, 2021 06:57 PM

പതിനേഴുകാരിക്ക് അശ്ലീല സന്ദേശം അയച്ച്‌ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍.

പതിനേഴുകാരിക്ക് അശ്ലീല സന്ദേശം അയച്ച്‌ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമം; യുവാവ്...

Read More >>
Top Stories