പേരമകളെ ലൈംഗിക പീഡനത്തിന് ഇരയാക്കി; മുത്തച്ഛന്‍ അറസ്റ്റില്‍

പേരമകളെ ലൈംഗിക പീഡനത്തിന് ഇരയാക്കി; മുത്തച്ഛന്‍ അറസ്റ്റില്‍
Oct 12, 2021 09:52 PM | By Vyshnavy Rajan

തിരുവനന്തപുരം: പേരമകളായ പത്തുവയസുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ മുത്തച്ഛന്‍ അറസ്റ്റില്‍. രണ്ടു വര്‍ഷം മുന്‍പ് താന്‍ പീഡനത്തിന് ഇരയായതായി ചികിത്സിച്ച ഡോക്ടറോട് പെണ്‍കുട്ടി വെളിപ്പെടുത്തുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് എഴുപതു വയസ്സുകാരനായ മുത്തച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാളുടെ മകന്റെ മകളാണ് പീഡനത്തിന് ഇരയായത്. തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ ചികില്‍സക്ക് എത്തിയപ്പോഴാണ് പത്തുവയസുകാരി രണ്ടു വര്‍ഷം മുന്‍പ് നേരിട്ട ദുരനുഭവം ഡോക്ടറോട് തുറന്നുപറഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ മുത്തച്ഛന്‍ തന്നെയാണ് കുട്ടിയെ പീഡിനത്തിന് ഇരയാക്കിയതെന്ന് കണ്ടെത്തിയത്.

പിന്നാലെ വിളപ്പില്‍ശാല പൊലീസ് പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മുത്തച്ഛനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് കൊല്ലം പത്തനാപുരത്ത് മൂന്നു വര്‍ഷമായി പേരക്കുട്ടിയെ പീഡിപ്പിച്ച മുത്തച്ഛന്‍ പിടിയിലായിരുന്നു. പെണ്‍കുട്ടിയുടെ കാമുകനും പീഡന പരാതിയില്‍ അറസ്റ്റിലായിരുന്നു.

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിലാണ് യുവാവ് അറസ്റ്റിലായത്. ഈ പരാതി സംബന്ധിച്ച്‌ പെണ്‍കുട്ടിയുടെ മൊഴിയെടുത്തപ്പോളാണ് മൂന്ന് വര്‍ഷമായി മുത്തശ്ശന്‍ ലൈംഗികമായി പീഡിപ്പിക്കുന്ന വിവരം കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്ന് 63 കാരനായ മുത്തച്ഛനെയും അറസ്റ്റ് ചെയ്തു.

പത്തനാപുരം പിടവൂര്‍ കമുകുംചേരി ഈട്ടിവിള വീട്ടില്‍ രാജേഷ് (20) ആണ് അറസ്റ്റിലായ യുവാവ്. രാജേഷ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് വീട്ടിനുള്ളില്‍ മൂന്ന് വര്‍ഷമായി തുടരുന്ന മുത്തച്ഛന്റെ പീഡനം പുറത്തറിയുന്നത്.

സമൂഹമാധ്യമം വഴിയാണ് പെണ്‍കുട്ടി യുവാവുമായി പരിചയപ്പെടുന്നത്. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ യുവാവ് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടിയുടെ മൊഴി എടുത്തപ്പോഴാണ് 2018 മുതല്‍ മുത്തശ്ശന്‍ പീഡിപ്പിക്കുന്ന വിവരം പുറത്തറിഞ്ഞത്.സംഭവത്തില്‍ മുത്തച്ഛനും കാമുകനുമെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

Granddaughter sexually abused, Grandfather arrested

Next TV

Related Stories
സ്കൂളിൽ വച്ച് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത പ്രധാനാധ്യാപകൻ അറസ്റ്റിൽ

Oct 16, 2021 02:07 PM

സ്കൂളിൽ വച്ച് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത പ്രധാനാധ്യാപകൻ അറസ്റ്റിൽ

സ്കൂളിൽ വച്ച് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത പ്രധാനാധ്യാപകൻ...

Read More >>
സഹപ്രവര്‍ത്തകയെ ബലംപ്രയോഗിച്ച്‌ പീഡിപ്പിച്ചു; ബിജെപി നേതാവിനെതിരെ ക്കേസ്

Oct 15, 2021 04:17 PM

സഹപ്രവര്‍ത്തകയെ ബലംപ്രയോഗിച്ച്‌ പീഡിപ്പിച്ചു; ബിജെപി നേതാവിനെതിരെ ക്കേസ്

സഹപ്രവര്‍ത്തകയെ ബലംപ്രയോഗിച്ച്‌ ശാരീരികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ബിജെപി നേതാവിനെതിരെ...

Read More >>
സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു; ഓട്ടോറിക്ഷാ ഡ്രൈവര്‍ അറസ്റ്റില്‍.

Oct 15, 2021 03:05 PM

സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു; ഓട്ടോറിക്ഷാ ഡ്രൈവര്‍ അറസ്റ്റില്‍.

സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച കേസില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ അറസ്റ്റില്‍....

Read More >>
പ്രേതബാധയുണ്ടെന്ന് ആരോപണം; ഇരുപത്തിയഞ്ചുകാരിയെ തല്ലിക്കൊന്നു

Oct 15, 2021 01:01 PM

പ്രേതബാധയുണ്ടെന്ന് ആരോപണം; ഇരുപത്തിയഞ്ചുകാരിയെ തല്ലിക്കൊന്നു

പ്രേതബാധയുണ്ടെന്ന് ആരോപണം; ഇരുപത്തിയഞ്ചുകാരിയെ...

Read More >>
'സാമ്പാറിന് രുചിയില്ല'; അമ്മയെയും സഹോദരിയെയും മകന്‍ വെടിവെച്ച് കൊലപ്പെടുത്തി

Oct 15, 2021 07:36 AM

'സാമ്പാറിന് രുചിയില്ല'; അമ്മയെയും സഹോദരിയെയും മകന്‍ വെടിവെച്ച് കൊലപ്പെടുത്തി

സാമ്പാറിന് രുചിയില്ലെന്നാരോപിച്ച് യുവാവ് അമ്മയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തി . കര്‍ണാടകയിലെ ഉത്തരകന്നഡ ജില്ലയിലെ കൊടഗഡു എന്ന...

Read More >>
പതിനേഴുകാരിക്ക് അശ്ലീല സന്ദേശം അയച്ച്‌ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍.

Oct 14, 2021 06:57 PM

പതിനേഴുകാരിക്ക് അശ്ലീല സന്ദേശം അയച്ച്‌ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍.

പതിനേഴുകാരിക്ക് അശ്ലീല സന്ദേശം അയച്ച്‌ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമം; യുവാവ്...

Read More >>
Top Stories