നിരവധി സേവനങ്ങളുമായി എസ്ബിഐയുടെ മള്ട്ടി കറന്സി ഫോറിന് ട്രാവല് കാര്ഡ്

നിരവധി  സേവനങ്ങളുമായി എസ്ബിഐയുടെ   മള്ട്ടി കറന്സി ഫോറിന് ട്രാവല് കാര്ഡ്
Oct 12, 2021 08:04 PM | By Vyshnavy Rajan

ഴ് കറന്സിയില് വരെ പണം മുന്കൂറായി അടച്ച് വിദേശത്തെ എടിഎമ്മുകളിലും മര്ച്ചന്റ് പോയിന്റുകളിലും ഉപയോഗിക്കാവുന്ന കാര്ഡാണ് എസ്ബിഐയുടെ മള്ട്ടി കറന്സി ഫോറിന് ട്രാവല് കാര്ഡ്. യുഎസ് ഡോളര്, ബ്രിട്ടീഷ് പൗണ്ട്, യൂറോ, സിങ്കപ്പൂര് ഡോളര്, ആസ്ട്രേലിയന് ഡോളര്, കനേഡിയന് ഡോളര്, യുഎഇ ദിര്ഹം എന്നീ കറന്സികള് ഇതില് ഉപയോഗിക്കാം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള രണ്ട് ദശലക്ഷത്തിലധികം എടിഎമ്മുകളില് നിന്നും പണം പിന്വലിക്കാനും ഷോപ്പുകള്, റസ്റ്റോറന്റുകള് തുടങ്ങിയവയില് നിന്നുള്ള സാധനങ്ങള്ക്കും സേവനങ്ങള്ക്കുമായി 34.5 ദശലക്ഷം വ്യപാരികള്ക്ക് പണം അടയ്ക്കാനും ഇത് ഉപയോഗിക്കാം.

കാര്ഡ് നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുയോ ചെയ്താല് ആഴ്ചയില് ഏഴ് ദിവസവും 24 മണിക്കൂറും ആഗോള തലത്തില് ലഭ്യമാകുന്ന സഹായം എന്നിവയാണ് ഇതിന്റെ പ്രധാന പ്രത്യേകതകള്. കാര്ഡിലെ ബാലന്സും പണമിടപാട് വിവരങ്ങളും ഓണ്ലൈനായി പരിശോധിക്കാനും ഓരോ തവണ പണം നിറയ്ക്കുമ്പോഴും എക്സ്ചേഞ്ച് റേറ്റ് ലോക്ക് ചെയ്യുന്നതിനും സൗകര്യമുണ്ട്.

പണം അടയ്ക്കേണ്ട സമയത്ത് ഒരു കറന്സിയില് ആവശ്യമായത്ര പണം ഇല്ലെങ്കില് ലഭ്യമായ അടുത്ത കറന്സിയില് നിന്നും സ്വമേധയാ പണം കൈമാറ്റം ചെയ്യപ്പെടും. കാര്ഡ് നഷ്ടപ്പെട്ടാല് സര്വീസ് ടീം ബാലന്സ് തുകയുടെ അത്രയും പണം അടിയന്തരമായി ലഭ്യമാക്കുകയും ചെയ്യും.

സ്റ്റേറ്റ് ബാങ്ക് മള്ട്ടി കറന്സി ഫോറിന് ട്രാവല് കാര്ഡ് ലഭിയ്ക്കാനോ ഉപയോഗിച്ച് തുടങ്ങാനോ ബാങ്ക് വിവരങ്ങള് ആവശ്യമില്ല. എസ്ബിഐയുടെ നിലവിലുള്ള ഉപയോക്താക്കള്ക്കും പുതിയവര്ക്കും ബാങ്കിന്റെ ഏതെങ്കിലും ശാഖ സന്ദര്ശിച്ചോ എസ്ബിഐ വെബ്സൈറ്റിലൂടെയോ കാര്ഡ് സ്വന്തമാക്കാവുന്നതാണ്.

കുറഞ്ഞത് 200 യുഎസ് ഡോളര് കാര്ഡില് നിക്ഷേപിക്കണം. പരമാവധി 10,000 യുഎസ് ഡോളര്വരെ എടിഎമ്മുകളില് നിന്ന് പിന്വലിക്കുകയോ മര്ച്ചന്റ് പോയിന്റുകളില് ചെലവാക്കുകയോ ചെയ്യാം. കാര്ഡില് പണമുണ്ടെങ്കിലും മറ്റൊരു യാത്രയ്ക്കായി അത് സൂക്ഷിക്കാന് ഉപയോക്താവിന് താല്പര്യമില്ലെങ്കില് വിദേശത്ത് മാസ്റ്റര് കാര്ഡ് ആക്സെപ്റ്റന്സ് മാര്ക്ക് പ്രദര്ശിപ്പിച്ചിട്ടുള്ള ഏതൊരു എടിഎമ്മില് നിന്നും അത് പിന്വലിക്കാവുന്നതാണ്. കൂടുതല് വിവരങ്ങള്ക്ക് https://www.sbitravelcard.com/ എന്ന ലിങ്ക് സന്ദര്ശിക്കുക.

SBI's with many services Travel Card for Multi Currency Forex

Next TV

Related Stories
#Vestaicecream |  വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലറ്റ് ഐസ്ക്രീം കല്യാണി പ്രിയദർശൻ പുറത്തിറക്കി

Apr 16, 2024 09:12 PM

#Vestaicecream | വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലറ്റ് ഐസ്ക്രീം കല്യാണി പ്രിയദർശൻ പുറത്തിറക്കി

15 വ്യത്യസ്ഥ രുചികളിലുള്ള ഒരു ലിറ്റർ പാക്കറ്റ് വെസ്റ്റ ഐസ്ക്രീം ഇപ്പോൾ ലഭ്യമാണ്....

Read More >>
#Boche | കുരുന്നുകളുടെ സ്വപ്നത്തിന് ചിറക് നല്‍കി ബോചെ

Mar 7, 2024 04:55 PM

#Boche | കുരുന്നുകളുടെ സ്വപ്നത്തിന് ചിറക് നല്‍കി ബോചെ

കഴിഞ്ഞ അധ്യയനവര്‍ഷത്തില്‍ കുട്ടികള്‍ക്കിടയില്‍ ഏവിയേഷനെ സംബന്ധിച്ച് അവബോധം സൃഷ്ടിക്കാനായി സ്‌കൂളില്‍ വിമാനത്തിന്റെ ഒരു മാതൃക ഒരുക്കിയിരുന്നു....

Read More >>
#Boche | ഇനി മഴയും വെയിലുമേല്‍ക്കാതെ; ദമ്പതികള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കി ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ്

Mar 7, 2024 04:26 PM

#Boche | ഇനി മഴയും വെയിലുമേല്‍ക്കാതെ; ദമ്പതികള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കി ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ്

സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ ദമ്പതികള്‍ക്ക് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് ആണ് വീട് നിര്‍മ്മിച്ച്...

Read More >>
#Phone2A | ഫോൺ - 2എ സ്‌മാർട്ട്‌ ഫോണുമായി നത്തിംഗ്

Mar 7, 2024 04:21 PM

#Phone2A | ഫോൺ - 2എ സ്‌മാർട്ട്‌ ഫോണുമായി നത്തിംഗ്

വലിയ ചുവടുവയ്പ്പായ ഫോൺ 2 എ പരമാവധി ഉപഭോക്‌തൃ സംതൃപ്‌തി ഉറപ്പാക്കുന്നതാണെന്നു നത്തിംഗ് സിഇഒയും സഹസ്ഥാപകനുമായ കാൾ പെയ്...

Read More >>
#MuthootFinance |മുത്തൂറ്റ് ഫിനാന്‍സിന് 3,285 കോടി രൂപയുടെ സംയോജിത അറ്റാദായം

Feb 14, 2024 10:40 PM

#MuthootFinance |മുത്തൂറ്റ് ഫിനാന്‍സിന് 3,285 കോടി രൂപയുടെ സംയോജിത അറ്റാദായം

മുന്‍വര്‍ഷം ഇതേ കാലയളവില്‍ 2,661 കോടി രൂപയായിരുന്നു അറ്റാദായം....

Read More >>
Top Stories