ഷാജ് കിരണും സ്വപ്നയും തമ്മിലുള്ള ഓഡിയോ ഉടൻ പുറത്തുവിടും

ഷാജ് കിരണും സ്വപ്നയും തമ്മിലുള്ള ഓഡിയോ ഉടൻ പുറത്തുവിടും
Jun 10, 2022 03:16 PM | By Vyshnavy Rajan

പാലക്കാട് : ഷാജ് കിരണും സ്വപ്നയും തമ്മിലുള്ള ഓഡിയോ ഉടൻ പുറത്തുവിടും. മുഖ്യമന്ത്രിക്കെതിരായ പുതിയ വെളിപ്പെടുത്തലിന് പിന്നാലെ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നയുടെ ഫ്ലാറ്റിലും എച്ച്ആർഡിഎസിന്റെ ഓഫീസിലും കനത്ത സുരക്ഷ ഏർപ്പെടുത്തി പൊലീസ്.

സ്വപ്നയ്ക്ക് ഭീഷണി ഉയരുന്ന പശ്ചാത്തലത്തിലാണ് പൊലീസ് നടപടി. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതിക്ക് ശക്തമായ സുരക്ഷ ഏർപ്പെടുത്തുന്നത്. ഫ്ലാറ്റിലും എച്ച്ആർഡിഎസിന്റെ ഓഫീസിലും സിസിറ്റിടി ക്യാമറ സ്ഥാപിക്കുകയാണ്.

ഇവിടെ ആരൊക്കെ വന്നുപോകുന്നു എന്നത് ഉൾപ്പടെയുള്ള വിവരങ്ങൾ അറിയാനാണ് സിസിറ്റിവി സ്ഥാപിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ 2016ൽ നടത്തിയ വിദേശസന്ദർശനത്തിനിടെ കറൻസി കടത്തിയെന്ന ആരോപണമാണ് സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നടത്തിയത്.

മുഖ്യമന്ത്രി, ഭാര്യ കമല, മകൾ വീണ, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ എന്നിവർക്കെതിരെയാണ് സ്വപ്ന ഗുരുതര ആരോപണം ഉന്നയിക്കുന്നത്. കള്ളപ്പണക്കേസിൽ രഹസ്യമൊഴി നൽകിയ ശേഷമാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ.

രഹസ്യമൊഴി പിൻവലിക്കാൻ ഷാജ് കിരൺ ഭീഷണിയും സമ്മർദ്ദവും ചെലുത്തിയെന്ന് ആരോപിക്കുന്ന ശബ്ദരേഖ സ്വപ്ന സുരേഷ് ഇന്ന് പുറത്തുവിടും. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ഇടനിലക്കാരനായി ഷാജ് കിരൺ ഭീഷണിപ്പെടുത്തിയതെന്നാണ് സ്വപ്നയുടെ ആരോപണം.

എന്നാൽ മുഖ്യമന്ത്രിയെ പരിചയമില്ലെന്നും സുഹൃത്തെന്ന നിലയിലാണ് സ്വപ്നയെ കണ്ടതെന്നുമാണ് ഷാജിൻ്റെ മറുപടി. മുഖ്യമന്ത്രിയുടെയും കോടിയേരി ബാലകൃഷ്ണന്റെയും കാര്യങ്ങളടക്കം ഷാജ് കിരൺ പറയുന്നതിന്റെ ശബ്ദരേഖ ഇന്നു പുറത്തുവിടുമെന്നു സ്വപ്നയുടെ അഭിഭാഷകൻ ആർ കൃഷ്ണരാജ് അറിയിച്ചിരുന്നു.

സ്വപ്നയുമായി സംസാരിച്ച്, നിയമവശങ്ങൾ നോക്കിയാകും ഇതു ചെയ്യുകയെന്നും വ്യക്തമാക്കി. തന്റെ രഹസ്യമൊഴി പിൻവലിപ്പിക്കാനാണു ഷാജ് കിരൺ എത്തിയതെന്നും, വിജിലൻസ് ഡയറക്ടർ എം.ആർ.അജിത് കുമാറും ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയും ഷാജിന്റെ വാട്സാപ്പിലൂടെ 56 തവണ വിളിച്ചെന്നുമാണ് സ്വപ്നയുടെ ആരോപണം.

The audio between Shah Kiran and Swapna will be released soon

Next TV

Related Stories
#Thrissurpooram|പൊലീസുമായി തർക്കം :തിരുവമ്പാടി ദേവസ്വം തൃശ്ശൂര്‍ പൂരം നിര്‍ത്തിവെച്ചു

Apr 20, 2024 06:05 AM

#Thrissurpooram|പൊലീസുമായി തർക്കം :തിരുവമ്പാടി ദേവസ്വം തൃശ്ശൂര്‍ പൂരം നിര്‍ത്തിവെച്ചു

പോലീസുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് തിരുവമ്പാടി ദേവസ്വം തൃശ്ശൂര്‍ പൂരം...

Read More >>
#fakebomb | നാദാപുരത്ത് കുളം കുഴിക്കാൻ മണ്ണെടുത്തപ്പോൾ സ്റ്റീൽ കണ്ടെയ്നർ; ‘നിർവീര്യമാക്കാൻ’ പൊലീസും എത്തി

Apr 19, 2024 11:05 PM

#fakebomb | നാദാപുരത്ത് കുളം കുഴിക്കാൻ മണ്ണെടുത്തപ്പോൾ സ്റ്റീൽ കണ്ടെയ്നർ; ‘നിർവീര്യമാക്കാൻ’ പൊലീസും എത്തി

സ്റ്റീൽ കണ്ടെയ്നർ കസ്റ്റഡിയിലെടുത്ത് ചേലക്കാട് ക്വാറിയിൽ നിർവീര്യമാക്കുന്നതിനിടെയാണ് കണ്ടെയ്നറിൽ ടാറും കരിങ്കൽ ചീളുകളും നിറച്ച്...

Read More >>
#Treefell | കോഴിക്കോട് സ്കൂട്ടറിൽ വന്ന യാത്രികന്റെ ദേഹത്തേക്ക്; മരം കടപുഴകി വീണു, ഗുരുതര പരിക്ക്

Apr 19, 2024 10:53 PM

#Treefell | കോഴിക്കോട് സ്കൂട്ടറിൽ വന്ന യാത്രികന്റെ ദേഹത്തേക്ക്; മരം കടപുഴകി വീണു, ഗുരുതര പരിക്ക്

സ്‌കൂട്ടറും അഷ്‌റഫും മരത്തിനടിയില്‍ കുടുങ്ങിപ്പോവുകയായിരുന്നു. ആറുമാസം മന്‍പ് ഇതിന് സമീപം തന്നെ നന്‍മണ്ട അമ്പലപ്പൊയില്‍ എന്ന സ്ഥലത്ത് സമാന...

Read More >>
#DYFI | വോട്ടര്‍മാര്‍ക്ക് പണം നൽകാനെത്തിയതെന്ന് ആരോപണം: വ്യവസായി ബിജു രമേശിനെ തടഞ്ഞ് ഡിവൈഎഫ്ഐ

Apr 19, 2024 10:24 PM

#DYFI | വോട്ടര്‍മാര്‍ക്ക് പണം നൽകാനെത്തിയതെന്ന് ആരോപണം: വ്യവസായി ബിജു രമേശിനെ തടഞ്ഞ് ഡിവൈഎഫ്ഐ

മുൻപ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ബജറ്റ് കോഴ വിവാദത്തിൽ കെഎം മാണിയെ പ്രതിക്കൂട്ടിലാക്കിയത് ഇദ്ദേഹത്തിന്റെ ആരോപണങ്ങളായിരുന്നു. രാജധാനി...

Read More >>
#KaapaAct | കൊലപാതകശ്രമം ഉൾപ്പെടെ നിരവധി കേസുകൾ; രണ്ട് പേരെ കാപ്പ നിയമപ്രകാരം നാടുകടത്തി

Apr 19, 2024 10:07 PM

#KaapaAct | കൊലപാതകശ്രമം ഉൾപ്പെടെ നിരവധി കേസുകൾ; രണ്ട് പേരെ കാപ്പ നിയമപ്രകാരം നാടുകടത്തി

സുധീഷ് നിരവധി മയക്കുമരുന്ന്, അടിപിടി കേസുകളിലും മുഹമ്മദ് കാസിം കൊലപാതകശ്രമം, കവർച്ച തുടങ്ങിയ കേസുകളിലും...

Read More >>
#NimishaPriyaCase | നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്ര സര്‍ക്കാര്‍ സാധ്യമായ സഹായം പോലും ചെയ്തില്ലെന്ന് അഭിഭാഷകന്‍

Apr 19, 2024 09:56 PM

#NimishaPriyaCase | നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്ര സര്‍ക്കാര്‍ സാധ്യമായ സഹായം പോലും ചെയ്തില്ലെന്ന് അഭിഭാഷകന്‍

എന്നാല്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് ബ്ലഡ് മണി അംഗീകരിച്ചിട്ടില്ലെന്നായിരുന്നു കേന്ദ്രം കോടതിയില്‍...

Read More >>
Top Stories