സംസ്ഥാനത്ത് കനത്ത മഴ; കോഴിക്കോട് ജില്ലയില്‍ കണ്‍ട്രോള്‍ റൂം

സംസ്ഥാനത്ത് കനത്ത മഴ; കോഴിക്കോട് ജില്ലയില്‍ കണ്‍ട്രോള്‍ റൂം
Oct 12, 2021 11:15 AM | By Truevision Admin

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു. 0495 2371002, ടോള്‍ ഫ്രീ നമ്പര്‍: 1077. മഴയില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. രണ്ട് കുഞ്ഞുങ്ങളും ഒരു വയോധികനുമാണ് ഇന്ന് മരിച്ചത്.

കൊല്ലം തെന്മല നാഗമലയിലാണ് തോട്ടില്‍ വീണ് വയോധികന്‍ മരിച്ചത്.നാഗമല സ്വദേശി ഗോവിന്ദരാജ് (65) ആണ് അപകടത്തില്‍പ്പെട്ടത്. തോട് മുറിച്ചുകടക്കുന്നതിനിടെ തോട്ടിലേക്ക് വീഴുകയായിരുന്നു. കനത്ത മഴയില്‍ തോട്ടില്‍ വെള്ളം ഉയര്‍ന്നിരുന്നു.

മലപ്പുറം കരിപ്പൂരില്‍ കനത്ത മഴയെ തുടര്‍ന്ന് വീട് തകര്‍ന്ന് രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു. എട്ടുവയസുകാരി ലിയാന ഫാത്തിമ , ഏഴുമാസം പ്രായമുള്ള ലുബാന ഫാത്തിമ എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ അഞ്ചേ മുക്കാലോടെയാണ് സംഭവം. കരിപ്പൂര്‍ മാതംകുളത്താണ് അപകടമുണ്ടായത്. സമീപത്ത് പണിനടന്നുകൊണ്ടിരുന്ന ഒരു വീടിന്റെ മതില്‍ അടുത്തുള്ള വീടിനു മുകളിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു.

മധ്യ-വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പുനല്‍കി.പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ കനത്ത മഴ തുടരുന്നു. അട്ടപ്പാടി ചുരം റോഡില്‍ മൂന്നിടങ്ങളില്‍ മരംവീണ് ഗതാഗതം തടസപ്പെട്ടു. അതിരപ്പള്ളി ആനമല റോഡില്‍ വെള്ളം കയറി.

ചാലക്കുടി പരിയാരത്ത് കപ്പത്തോട് കരകവിഞ്ഞു. സമീപത്തെ വീടുകളില്‍ വെള്ളം കയറി. തൃശൂര്‍ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. ചാലക്കുടി പുഴയിലും പെരിയാറിലും ജലനിരപ്പുയര്‍ന്നു. ആലുവ ശിവക്ഷേത്രത്തിലും വെള്ളം കയറി. തീരദേശത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Heavy rains in the state; Control room in Kozhikode district

Next TV

Related Stories
#attack | വൈദ്യപരിശോധനക്കായി എത്തിച്ച പ്രതിയുടെ ആക്രമണം; ആശാ വര്‍ക്കര്‍ക്ക് പരിക്ക്

Apr 19, 2024 09:23 PM

#attack | വൈദ്യപരിശോധനക്കായി എത്തിച്ച പ്രതിയുടെ ആക്രമണം; ആശാ വര്‍ക്കര്‍ക്ക് പരിക്ക്

ഇതിനിടയിലാണ് ഇയാള്‍ ഒ.പി കൗണ്ടറില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ആശാ വര്‍ക്കര്‍ പീടികപ്പറമ്പത്ത് ബിന്ദുവിനെ...

Read More >>
#SiddharthaDeath | സിദ്ധാർത്ഥന്റെ മരണം; കേസ് എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റി

Apr 19, 2024 09:04 PM

#SiddharthaDeath | സിദ്ധാർത്ഥന്റെ മരണം; കേസ് എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റി

ഇതിന്റെ വാതിൽ പൊളിച്ച് പരിശോധിച്ചപ്പോഴാണ് അടിവസ്ത്രത്തിൽ തൂങ്ങി നില്ക്കുന്ന നിലയിൽ സിദ്ധാർത്ഥനെ കണ്ടെത്തിയതെന്നാണ് വിദ്യാർത്ഥികളടക്കം മൊഴി...

Read More >>
#arrest | വീട്ടിൽ അതിക്രമിച്ചുകയറി മോഷണശ്രമം; യുവാവ് അറസ്റ്റിൽ

Apr 19, 2024 08:58 PM

#arrest | വീട്ടിൽ അതിക്രമിച്ചുകയറി മോഷണശ്രമം; യുവാവ് അറസ്റ്റിൽ

തിരുവല്ലം എസ്.എച്ച്.ഒ. ആർ. ഫയാസ്, എസ്.ഐ.മാരായ ജി.ഗോപകുമാർ, ഉണ്ണിക്കൃഷ്ണൻ, ബിജു, സീനീയർ സിപിഒമാരായ ഷിജു, വിനായകൻ എന്നിവരുൾപ്പെട്ട സംഘമാണ് ഇയാളെ അറസ്റ്റ്...

Read More >>
#kalyasseryfakevote | കല്യാശ്ശേരി കള്ളവോട്ട്; ആറ് പേർക്കെതിരെ കേസ്, ഒന്നാം പ്രതി എൽഡിഎഫ് ബൂത്ത് ഏജന്റ്

Apr 19, 2024 08:27 PM

#kalyasseryfakevote | കല്യാശ്ശേരി കള്ളവോട്ട്; ആറ് പേർക്കെതിരെ കേസ്, ഒന്നാം പ്രതി എൽഡിഎഫ് ബൂത്ത് ഏജന്റ്

ജില്ലയിൽ വ്യാപകമായി കള്ളവോട്ടു നടക്കുന്നുവെന്നാണ് കല്യാശ്ശേരി സംഭവം ചൂണ്ടിക്കാട്ടി കോൺഗ്രസ്...

Read More >>
#kkshailaja | ശൈലജയ്‌ക്ക് നേരെ സൈബർ ആക്രമണം; ഡിവൈഎഫ്‌ഐയുടെ പരാതിയിൽ അറസ്റ്റിലായ പ്രതിയെ ജാമ്യത്തിൽ‌ വിട്ടു

Apr 19, 2024 07:57 PM

#kkshailaja | ശൈലജയ്‌ക്ക് നേരെ സൈബർ ആക്രമണം; ഡിവൈഎഫ്‌ഐയുടെ പരാതിയിൽ അറസ്റ്റിലായ പ്രതിയെ ജാമ്യത്തിൽ‌ വിട്ടു

തൊട്ടിൽപാലം സ്വദേശി മെബിൻ തോമസിനെയാണ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ...

Read More >>
Top Stories