പഞ്ചാബ് കിംഗ്സ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ ടീം വിടുന്നതായി റിപ്പോർട്ട്

പഞ്ചാബ് കിംഗ്സ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ ടീം വിടുന്നതായി റിപ്പോർട്ട്
Oct 12, 2021 10:44 AM | By Vyshnavy Rajan

പിഎൽ ടീം പഞ്ചാബ് കിംഗ്സിൻ്റെ ക്യാപ്റ്റനായ ലോകേഷ് രാഹുൽ ടീം വിടുന്നു എന്ന് റിപ്പോർട്ട്. നിലവിലെ സീസൺ അവസാനിച്ചതിനു പിന്നാലെയാണ് രാഹുൽ ടീം വിടാൻ തീരുമാനിച്ചത്. ഇതോടെ അടുത്ത വർഷം നടക്കാനിരിക്കുന്ന മെഗാ ലേലത്തിൽ രാഹുൽ ഉണ്ടാവും.

ക്രിക്ക്‌ബസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. 2018 മുതൽ പഞ്ചാബ് കിംഗ്സിലുള്ള രാഹുൽ ഉജ്ജ്വല പ്രകടനങ്ങളാണ് കഴിഞ്ഞ സീസണുകളിലെല്ലാം ടീമിനായി കാഴ്ചവച്ചത്. നിലവിൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളായ രാഹുൽ മെഗാ ലേലത്തിലുണ്ടാവുമെങ്കിൽ താരത്തെ ടീമിലെത്തിക്കാൻ ഫ്രാഞ്ചൈസികൾ മത്സരിക്കും.

അതുകൊണ്ട് തന്നെ രാഹുലിന് ലേലത്തിൽ റെക്കോർഡ് വില ലഭിച്ചേക്കും. വരും സീസണിൽ പുതിയ രണ്ട് ഫ്രാഞ്ചൈസികൾ കൂടി ഉണ്ടാവുമെന്നതിനാൽ പരിചയ സമ്പന്നനായ ഒരു ക്യാപ്റ്റനെ ടീമുകൾക്ക് ആവശ്യമുണ്ടാവും. അതുകൊണ്ട് തന്നെ രാഹുലിന് ആവശ്യക്കാർ ഏറുമെന്ന് ഉറപ്പാണ്.

വരും സീസണിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ രാഹുലിനെ ടീമിലെത്തിക്കുമെന്ന് നേരത്തെ തന്നെ ചില അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. പഞ്ചാബിനായി കളിച്ച 4 സീസണുകളിലും 500 ലധികം റൺസ് സ്കോർ ചെയ്ത രാഹുൽ ആകെ 3273 റൺസാണ് ഐപിഎലിൽ സ്കോർ ചെയ്തിരിക്കുന്നത്.47 ശരാശരിയും 136 സ്ട്രൈക്ക് റേറ്റും താരത്തിനുണ്ട്.

അതേസമയം, പുതിയ ഐപിഎൽ ടീമുകൾക്കായി വ്യവസായികളായ ഗൗതം അദാനിയും സഞ്ജീവ് ഗോയങ്കയും രംഗത്തെത്തി. യഥാക്രമം അദാനി ഗ്രൂപ്പും ആർപിഎജി ഗ്രൂപ്പുമാണ് ഫ്രാഞ്ചൈസികൾക്കായി രംഗത്തെത്തിയിരിക്കുന്നത്. അഹ്മദാബാദ് കേന്ദ്രമാക്കിയുള്ള ഫ്രാഞ്ചൈക്കായാണ് അദാനി ഗ്രൂപ്പിൻ്റെ ശ്രമമെങ്കിൽ ആർപിഎസ്ജി ഗൂപ്പ് ലക്നൗ ഫ്രാഞ്ചൈസിക്കായാണ് ശ്രമിക്കുന്നത്.

അദാനിക്കും ആർപിഎസ്ജിക്കുമൊപ്പം അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടൊറന്റ് ഫാർമ, ഹൈദരാബാദിൽ നിന്നുള്ള ഔർബിന്ദോ ഫാർമ തുടങ്ങിയ കമ്പനികളും ടെൻഡർ സമർപ്പിച്ചിട്ടുണ്ട്. ഇന്നലെ ആയിരുന്നു ടെൻഡർ സമർപ്പിക്കാനുള്ള അവസാന ദിവസം. രണ്ട് പുതിയ ടീമുകളാണ് അടുത്ത സീസൺ മുതൽ ഐപിഎലിൽ ഉണ്ടാവുക. അഹമ്മദാബാദ്, ലക്നൗ, ധർമ്മശാല, ഗുവഹാത്തി, റാഞ്ചി, കട്ടക് എന്നീ നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള ഫ്രാഞ്ചൈസികൾക്കയാണ് ബിസിസിഐ ടെൻഡർ ക്ഷണിച്ചത്.

Punjab Kings captain KL Rahul is reportedly leaving the team

Next TV

Related Stories
സാ​ഫ്​ ചാ​മ്പ്യ​ൻ​ഷി​പ് കിരീടം ഇന്ത്യക്ക്

Oct 16, 2021 11:26 PM

സാ​ഫ്​ ചാ​മ്പ്യ​ൻ​ഷി​പ് കിരീടം ഇന്ത്യക്ക്

സാ​ഫ്​ ചാ​മ്പ്യ​ൻ​ഷി​പ് കിരീടം...

Read More >>
എം.എസ് ധോണി വീണ്ടും അച്ഛനാകാനൊരുങ്ങുന്നു; സാക്ഷി ഗർഭിണിയെന്ന്‍ റിപ്പോർട്ടുകൾ

Oct 16, 2021 01:22 PM

എം.എസ് ധോണി വീണ്ടും അച്ഛനാകാനൊരുങ്ങുന്നു; സാക്ഷി ഗർഭിണിയെന്ന്‍ റിപ്പോർട്ടുകൾ

എം.എസ് ധോണി വീണ്ടും അച്ഛനാകാനൊരുങ്ങുന്നു; സാക്ഷി ഗർഭിണിയെന്ന്‍...

Read More >>
വിരമിക്കല്‍ പ്രഖ്യാപനം; ഐപിഎല്‍ ഫൈനലിന് ശേഷം മനസ്സ്തുറന്ന്‍ ധോണി

Oct 16, 2021 12:04 PM

വിരമിക്കല്‍ പ്രഖ്യാപനം; ഐപിഎല്‍ ഫൈനലിന് ശേഷം മനസ്സ്തുറന്ന്‍ ധോണി

ഐപിഎലിൽ നിന്ന് ഈ സീസണിൽ വിരമിക്കില്ലെന്ന സൂചന നൽകി ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ എംഎസ്...

Read More >>
ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലകനാകാൻ രാഹുൽ ദ്രാവിഡ്

Oct 16, 2021 08:50 AM

ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലകനാകാൻ രാഹുൽ ദ്രാവിഡ്

ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലകനാകാൻ സമ്മതമറിയിച്ച് ഇതിഹാസ താരം രാഹുൽ...

Read More >>
തിരുമ്പി വന്തിട്ടേന്ന്‍ സൊല്ല്; ഐ പി എല്‍ നാലാം കിരീടത്തില്‍ മുത്തമിട്ട്‌ ധോണിപ്പട

Oct 15, 2021 11:41 PM

തിരുമ്പി വന്തിട്ടേന്ന്‍ സൊല്ല്; ഐ പി എല്‍ നാലാം കിരീടത്തില്‍ മുത്തമിട്ട്‌ ധോണിപ്പട

ഐ പി എല്‍ നാലാം കിരീടം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്ങ്സ്...

Read More >>
ടി20 ക്യാപ്റ്റന്‍സിയില്‍ റെക്കോര്‍ഡിട്ട്‌ തല; 300 മത്സരങ്ങള്‍ തികയ്‌ക്കുന്ന ആദ്യ നായകന്‍

Oct 15, 2021 10:20 PM

ടി20 ക്യാപ്റ്റന്‍സിയില്‍ റെക്കോര്‍ഡിട്ട്‌ തല; 300 മത്സരങ്ങള്‍ തികയ്‌ക്കുന്ന ആദ്യ നായകന്‍

ടി20 ക്യാപ്റ്റന്‍സിയില്‍ റെക്കോര്‍ഡിട്ട്‌ തല, ടി20യില്‍ ക്യാപ്‌റ്റനായി 300 മത്സരങ്ങള്‍ തികയ്‌ക്കുന്ന ആദ്യ താരമെന്ന നേട്ടത്തില്‍ ചെന്നൈ സൂപ്പര്‍...

Read More >>
Top Stories