തണ്ണിമത്തന്‍ തോടിന്റെ വെള്ളഭാഗം കഴിയ്ക്കണം...എന്തിനെന്നല്ലേ

തണ്ണിമത്തന്‍ തോടിന്റെ വെള്ളഭാഗം കഴിയ്ക്കണം...എന്തിനെന്നല്ലേ
Oct 12, 2021 09:10 AM | By Kavya N

ആരോഗ്യകരമായ ഭക്ഷണങ്ങളില്‍ പ്രധാനമാണ് നട്‌സ്,സീഡുകള്‍ എന്നിവ. ചിലപ്പോള്‍ നാം എറിഞ്ഞു കളയുന്ന പലതും ഏറെ ആരോഗ്യ ഗുണങ്ങള്‍ നല്‍കും. വേനല്‍ക്കാലത്ത് വിശപ്പും ദാഹവും ഒരുപോലെ ശമിപ്പിയ്ക്കുന്ന ഒന്നാണ് തണ്ണിമത്തന്‍. ധാരാളം വെള്ളം അടങ്ങിയ ഇത് ആരോഗ്യപരമായി ഏറെ ഗുണമുള്ള ഒന്നുമാണ്.

നാം പൊതുവേ തണ്ണിമത്തന്റെ തോട് എറിഞ്ഞു കളയുകയാണ് പതിവ്. ഇതിന്റെ ചുവന്ന നിറത്തിലെ ഭാഗമാണ് ഉപയോഗിയ്ക്കുക. എന്നാല്‍ തണ്ണിമത്തന്റെ തോടിനോട് ചേര്‍ന്നുള്ള വെള്ളഭാഗം കഴിയ്ക്കുന്നത് ഏറെ ആരോഗ്യകരമാണ്. ഇത് നല്‍കുന്ന ഗുണങ്ങള്‍ ചെറുതല്ല.

തണ്ണിമത്തന്റെ ഈ വെളുത്ത ഭാഗത്ത് വൈറ്റമിന്‍ സി, വൈറ്റമിന്‍ ബി6, വൈറ്റമിന്‍ എ, മഗ്നീഷ്യം, സിങ്ക്, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ശരീരത്തിന് ആവശ്യമായ ഘടകങ്ങളാണ്. ഇതിനാല്‍ ഇനി തണ്ണിമത്തന്‍ കഴിയ്ക്കുമ്പോള്‍ ഈ തോടിന്റെ വെള്ള നിറം അടക്കമുള്ള ഭാഗങ്ങള്‍ കഴിയ്ക്കുക.


ബിപി കുറയ്ക്കാനുള്ള സ്വാഭാവികമരുന്നാണ് തണ്ണിമത്തന്‍ തോട്. ഹൈ ബിപിയുള്ളവര്‍ക്ക് ഇത് കഴിച്ചാല്‍ ഗുണം ലഭിയ്ക്കും. അവയിൽ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്, ഇത് ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും ആന്റിഹൈപ്പർ‌ടെൻസിവ് മരുന്നുകൾ കൂടുതൽ ഫലപ്രദമാക്കുന്നതിനും സഹായിക്കുന്നു.ശരീരത്തിലെ രക്തസഞ്ചാരം സുഗമമായി നടത്താന്‍ ഈ ഭാഗം സഹായിക്കുന്നു.

ഇതുകൊണ്ടുതന്നെ ഹൃദയം, തലച്ചോറ് തുടങ്ങിയവയ്ക്കു നല്ലതാണ്.ഹൃദയാഘാതം, പക്ഷാഘാതം എന്നിവയിൽ നിന്ന് നമ്മെ സംരക്ഷിക്കുന്നതിനും രക്തത്തിലെ മോശം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും ഉപയോഗപ്രദമാണ്.

തണ്ണിമത്തന്റെ ചുവന്ന ഭാഗത്താണ് ലൈകോഫീന്‍ എന്ന ആന്റിഓക്‌സിഡന്റ് കൂടുതലുള്ളതെങ്കിലും തൊണ്ടിന്റെ ഈ വെളുത്ത ഭാഗത്തും ലൈക്കോഫീന്‍ ധാരാളമുണ്ട്.വാർദ്ധക്യത്തിന് കാരണമാകുന്ന ഫ്രീ റാഡിക്കലുകളിൽ നിന്നുള്ള ഓക്സിഡേറ്റീവ് നാശത്തെ തടയുന്നതിലൂടെ ചർമ്മത്തെ സംരക്ഷിക്കുന്ന ആന്റിഓക്‌സിഡന്റുകൾ തണ്ണിമത്തന്റെ ഈ വെളുത്ത ഭാഗത്തുണ്ട്.

ഇതില്‍ ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്. ഈ സിങ്ക് പുരുഷാരോഗ്യത്തിന് നല്ലതാണ്. ഇതിന്റെ പ്രധാന ഉപയോഗം ഉദ്ധാരണപ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ ഇത് സഹായകമാകുമെന്നതു കൊണ്ടാണ്. തൊണ്ടിലെ സിട്രുലിന്‍ എന്ന ഘടകമാണ് ഇതിന് കാരണമാകുന്നത്. സെക്‌സ് ഗുണങ്ങള്‍ക്കു സഹായിക്കുന്ന ധാരാളം ഘടകങ്ങള്‍ ഇതിലുണ്ട്. കിഡ്‌നി പ്രവര്‍ത്തനത്തിന്, കിഡ്‌നിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇതിന് ഡൈയൂററ്റിക് ഇഫക്ടുണ്ട്. അതായത സുഗമമാണ് മൂത്രവിസര്‍ജനത്തിന് സഹായിക്കും.

തണ്ണിമത്തന്‍ തൊണ്ടില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുമുണ്ട്. ഇതുകൊണ്ടുതന്ന ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിന് ഇത് ഏറെ ഗുണകരമാണ്. തടി കുറയ്ക്കാനും തണ്ണിമത്തന്‍ തോടു സഹായിക്കും.ചര്‍മാരോഗ്യത്തിനും ഇത് നല്ലതാണ്. ഇതിന്റെ തൊണ്ടിന്റെ ഉള്‍ഭാഗം കൊണ്ട് മുഖത്ത് മസാജ് ചെയ്യും. ഇത് ഏറെ നല്ലതാണ്. ചര്‍മത്തിന് സ്വാഭാവിക മസാജിന്റെ ഗുണം നല്‍കുന്ന ഒന്നാണിത്. യുവത്വം തുളുമ്പുന്ന ചർമ്മം നിലനിർത്താൻ ഇതൊരു മികച്ച ചികിത്സയാണ്.

You should eat the white part of the watermelon peel

Next TV

Related Stories
#health |നാരങ്ങ വെള്ളമോ കരിക്കിൻ വെള്ളമോ? ചൂടുകാലത്ത് ഏറ്റവും നല്ലത് ഏതാണ്?

Apr 15, 2024 07:26 PM

#health |നാരങ്ങ വെള്ളമോ കരിക്കിൻ വെള്ളമോ? ചൂടുകാലത്ത് ഏറ്റവും നല്ലത് ഏതാണ്?

സാധാരണ ഗതിയിൽ ഒരു ആരോഗ്യമുള്ളയാൾ ശരാശരി 1.5 മുതൽ 2 ലിറ്റർ വെള്ളം ഒരു ദിവസം കുടിക്കണമെന്നതാണ്...

Read More >>
#health |പെരുന്നാളിന് ബിരിയാണി കഴിച്ച് മത്തടിച്ചോ ? ദഹനം എളുപ്പമാകാന്‍ ഒരു വെറൈറ്റി ലൈം

Apr 10, 2024 02:02 PM

#health |പെരുന്നാളിന് ബിരിയാണി കഴിച്ച് മത്തടിച്ചോ ? ദഹനം എളുപ്പമാകാന്‍ ഒരു വെറൈറ്റി ലൈം

ചെറുനാരങ്ങാനീര് എടുത്തു മിക്‌സിയുടെ ജാറില്‍ ഒഴിച്ച് അതില്‍ വെള്ളം പഞ്ചസാര എന്നിവ ചേര്‍ത്ത്...

Read More >>
#health | ദിവസവും വെറും വയറ്റിൽ ജീരക വെള്ളം കുടിക്കുന്നത് പതിവാക്കൂ, ​ഗുണങ്ങൾ ഇതൊക്കെയാണ്

Apr 9, 2024 09:49 AM

#health | ദിവസവും വെറും വയറ്റിൽ ജീരക വെള്ളം കുടിക്കുന്നത് പതിവാക്കൂ, ​ഗുണങ്ങൾ ഇതൊക്കെയാണ്

രാവിലെ ഒരു ഗ്ലാസ് ജീരക വെള്ളം കുടിക്കുന്നത് മെറ്റബോളിസം വർദ്ധിപ്പിക്കുകയും ദഹനക്കേട് തടയുകയും...

Read More >>
#health |മലബന്ധ പ്രശ്നം അകറ്റുന്നതിന് കുടിക്കാം അഞ്ച് തരം ജ്യൂസുകൾ

Apr 7, 2024 05:14 PM

#health |മലബന്ധ പ്രശ്നം അകറ്റുന്നതിന് കുടിക്കാം അഞ്ച് തരം ജ്യൂസുകൾ

ചിലപ്പോൾ ആവശ്യത്തിന് വെള്ളം കുടിക്കാത്തതു മൂലം മലബന്ധം ഉണ്ടാകാം. മലബന്ധ പ്രശ്നം അകറ്റുന്നതിന് ശീലമാക്കാം ഈ...

Read More >>
#birdflu |കോവിഡിനേക്കാൾ 100 മടങ്ങ് ഗുരുതരം; പക്ഷിപ്പനിയുടെ പുതിയ വകഭേദത്തെക്കുറിച്ച് മുന്നറിയിപ്പ്

Apr 5, 2024 11:12 AM

#birdflu |കോവിഡിനേക്കാൾ 100 മടങ്ങ് ഗുരുതരം; പക്ഷിപ്പനിയുടെ പുതിയ വകഭേദത്തെക്കുറിച്ച് മുന്നറിയിപ്പ്

രോഗം ബാധിക്കുന്നവരിൽ പകുതിയോളം പേർ മരണത്തിന് കീഴടങ്ങിയേക്കുമെന്നും...

Read More >>
#health |  മഞ്ഞപിത്തത്തെ അറിയാം,  പ്രതിരോധിക്കാം

Apr 3, 2024 05:07 PM

#health | മഞ്ഞപിത്തത്തെ അറിയാം, പ്രതിരോധിക്കാം

ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയാത്തതാണ് പലപ്പോഴും ഈ രോഗത്തെ...

Read More >>
Top Stories