സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ

സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ
Sep 29, 2021 04:31 PM | By Vyshnavy Rajan

തിരുവനന്തപുരം : സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണെന്നും മുന്നറിയിപ്പിൽ പറയുന്നു ഇടിമിന്നൽ അപകടകരമായതിനാൽ പൊതുജനങ്ങൾ മുൻകരുതൽ എടുക്കണമെന്ന നിർദേശം നൽകിയിട്ടുണ്ട്.

കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതൽ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക.

തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. ഇടിമിന്നലുള്ള സമയത്ത് ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല. അന്തരീക്ഷം മേഘാവൃതമാണെങ്കിൽ ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണി വരെയുള്ള സമയത്ത് കുട്ടികൾ തുറസായ സ്ഥലത്തും ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കണം.

ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്. ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിലേക്ക് മാറുകയും ചെയ്യണം. മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസ്സിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

കാറ്റിൽ വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക. ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പുകളിലൂടെ മിന്നൽ സഞ്ചരിച്ചേക്കാം. ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല.

കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മൽസ്യബന്ധനം, ബോട്ടിങ് തുടങ്ങിയ കാര്യങ്ങൾ നിർത്തി വെച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വെക്കണം.പട്ടം പറത്തുന്നത് ഒഴിവാക്കണം. വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്.

അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസ്സായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച്‌ തല കാൽ മുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക. ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ്ജ്‌ പ്രോട്ടക്ടര്‍ ഘടിപ്പിക്കാം. മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ വരെ ചെയ്യാം.

മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന്‌ പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്‌. മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത്‌ സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ്ണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കണമെന്നും നിർദേശം ഉണ്ട്.

Isolated showers in the state till Sunday

Next TV

Related Stories
#seized | അവശ്യസാധനങ്ങൾ അടങ്ങിയ കിറ്റുകൾ പിടികൂടി; സംഭവം സുൽത്താൻ ബത്തേരിയിൽ

Apr 24, 2024 10:20 PM

#seized | അവശ്യസാധനങ്ങൾ അടങ്ങിയ കിറ്റുകൾ പിടികൂടി; സംഭവം സുൽത്താൻ ബത്തേരിയിൽ

പിക്ക് അപ്പ് ജീപ്പില്‍ കുറെ കിറ്റുകള്‍ കയറ്റിയ നിലയിലും കുറെയെറെ കിറ്റുകള്‍ കൂട്ടിയിട്ട നിലയിലുമാണ്...

Read More >>
#KKShailaja |‘കൊവിഡ് കള്ളി’; കൊട്ടിക്കലാശത്തിനിടയിലും കെ കെ ശൈലജയ്‌ക്കെതിരെ വ്യക്തിയധിക്ഷേപം

Apr 24, 2024 09:57 PM

#KKShailaja |‘കൊവിഡ് കള്ളി’; കൊട്ടിക്കലാശത്തിനിടയിലും കെ കെ ശൈലജയ്‌ക്കെതിരെ വ്യക്തിയധിക്ഷേപം

സംഭവത്തില്‍ കോണ്‍ഗ്രസ്, മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കുമെന്ന് എല്‍ഡിഎഫ് നേതാക്കള്‍...

Read More >>
#death |കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ ആൾ വാഹനത്തിൽ നിന്ന് വീണ് മരിച്ചു

Apr 24, 2024 09:45 PM

#death |കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ ആൾ വാഹനത്തിൽ നിന്ന് വീണ് മരിച്ചു

കോന്നിയിലെ കലാശക്കൊട്ട് കഴിഞ്ഞു വരുമ്പോഴേക്കും...

Read More >>
#attack |മാർക്കറ്റിന് സമീപം ഗുണ്ടാവിളയാട്ടം, കാർ തകർത്ത് യാത്രക്കാരനെ മർദ്ദിച്ചു; രണ്ടു പേർ പിടിയിൽ

Apr 24, 2024 09:10 PM

#attack |മാർക്കറ്റിന് സമീപം ഗുണ്ടാവിളയാട്ടം, കാർ തകർത്ത് യാത്രക്കാരനെ മർദ്ദിച്ചു; രണ്ടു പേർ പിടിയിൽ

നാട്ടുകാർ ഉടൻ പൊലീസിനെ വിവരം അറിയിച്ചിട്ടും യഥാസമയം പൊലീസ് എത്തിയില്ലെന്ന്...

Read More >>
#bodyfound | കൈതപ്പുഴക്കായലിൽ മധ്യവയസ്കന്റെ മൃതശരീരം കണ്ടെത്തി

Apr 24, 2024 09:02 PM

#bodyfound | കൈതപ്പുഴക്കായലിൽ മധ്യവയസ്കന്റെ മൃതശരീരം കണ്ടെത്തി

അരൂർ പൊലീസ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് എത്തി അനന്തര നടപടികൾ...

Read More >>
#sureshgopi |ഹൈഡ്രജൻ ബലൂണുകളും പൂത്തിരികളും; തൃശൂരിൽ പൂരത്തെ വെല്ലും കൊട്ടിക്കലാശം, നൃത്തം വെച്ച് സുരേഷ് ഗോപി

Apr 24, 2024 08:35 PM

#sureshgopi |ഹൈഡ്രജൻ ബലൂണുകളും പൂത്തിരികളും; തൃശൂരിൽ പൂരത്തെ വെല്ലും കൊട്ടിക്കലാശം, നൃത്തം വെച്ച് സുരേഷ് ഗോപി

വാഹനത്തില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം നൃത്ത ചുവട് വെച്ചും കൈവീശിയും സ്ഥാനാര്‍ത്ഥികള്‍ ആവേശത്തില്‍...

Read More >>
Top Stories










GCC News