പാരീസ് : ഫ്രഞ്ച് ഓപ്പണിൽ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിനെ തോൽപ്പിച്ച്റാഫേൽ നദാൽ സെമിഫൈനലിൽ കടന്നു. ഒന്നിനെതിതിരെ മൂന്ന് സെറ്റുകൾക്കാണ് നദാലിന്റെ വിജയം. സ്കോർ 6-2, 4-6,6-2,7-6. നാലാം സെറ്റിൽ 1-4നും, 2-5നും പിന്നിട്ടുനിന്ന ശേഷമാണ് മത്സരം നദാൽ ടൈബ്രേക്കറിലെത്തിച്ചത്.
13 തവണ ഫ്രഞ്ച് ഓപ്പൺ നേടിയ റാഫേൽ നദാൽ പതിനഞ്ചാം തവണയാണ് ഫ്രഞ്ച് ഓപ്പൺ സെമിയിലെത്തുന്നത്. ജോക്കോവിച്ചും തമ്മിലുള്ള 59-മത്തെ പോരാട്ടമായിരുന്നു ഇത്. 29ൽ നദാലും 30ൽ ജോക്കോവിച്ചും ജയിച്ചു.
ഒരു പക്ഷേ ഫ്രഞ്ച് ഓപ്പണിൽ നദാലും ജോക്കോവിച്ചും തമ്മിലുള്ള അവസാന മത്സരവുമായിരിക്കും ഇന്നത്തേത്. ക്വാർട്ടറിലെ ജയത്തോടെ റാങ്കിംഗിൽ നാലാം സ്ഥാനത്തേക്ക് ഉയരാനും നദാലിനാകും. സെമിയിൽ ജർമൻ താരം അലക്സാണ്ടർ സ്വരേവ് ആണ് നദാലിന്റെ എതിരാളി.
Rafael Nadal defeats Djokovic in semis