നടൻ നെടുമുടി വേണുവിന്റെ സംസ്കാരം നാളെ തിരുവനന്തപുരത്ത്

നടൻ നെടുമുടി വേണുവിന്റെ സംസ്കാരം നാളെ തിരുവനന്തപുരത്ത്
Oct 11, 2021 03:32 PM | By Truevision Admin

തിരുവനന്തപുരം : നടൻ നെടുമുടി വേണുവിന്റെ സംസ്കാരം നാളെ തിരുവനന്തപുരത്ത് നടക്കും. പൊതുദർശനം നാളെയുണ്ടാകും. നിലവിൽ കിംസ് ആശുപത്രിയിൽ നിന്ന് അദ്ദേഹത്തിന്റെ മൃതദേഹം തിരുവനന്തപുരത്തെ വസതിയിലേക്ക് കൊണ്ട് പോകും. ശേഷം മൃതദേഹം മൊബൈൽ മോർച്ചറിയിൽ സൂക്ഷിക്കുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു.

തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. ഒന്നിലധികം ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ട അദ്ദേഹം ഉദരരോഗത്തെ തുടര്‍ന്ന് ശസ്ത്രക്രിക്ക് വിധേയനായി ആശുപത്രിയില്‍ കഴിയുകയായിരുന്നു . മലയാളത്തിലും തമിഴിലുമായി 500 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.


1948 മെയ് 22-ന് കുട്ടനാട്ടിലാണ് കെ.വേണുഗോപാൽ എന്ന നെടുമുടി വേണുവിൻ്റെ ജനനം. ആലപ്പുഴ ജില്ലയിലെ നെടുമുടിയാണ് അദ്ദേഹത്തിൻ്റെ ജന്മദേശം. സ്‌കൂൾ അദ്ധ്യാപകനായിരുന്ന പി കെ കേശവൻ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആണ്മക്കളിൽ ഇളയ മകനാണ്.

നെടുമുടിയിലെ എൻ‌.എസ്‌.എസ്. ഹയർ സെക്കൻഡറി സ്കൂൾ, ചമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ നിന്നാണ് അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം നേടിയത്. ആലപ്പുഴ എസ്. ഡി കോളേജിൽ പഠിക്കുന്ന കാലത്ത് സംവിധായകൻ ഫാസിലുമായുണ്ടായ സൗഹൃദം നടനെന്ന നിലയിൽ നെടുമുടി വേണുവിൻ്റെ സിനിമ ജീവിതത്തിൽ നി‍ർണായകമായി മാറി.

നിരവധി സിനിമകൾക്ക് തിരക്കഥ രചിച്ച അദ്ദേഹം ഒരു ചിത്രം സംവിധാനം ചെയ്തിട്ടുമുണ്ട്.. സിനിമയിലെ വിവിധ പ്രകടനങ്ങൾക്ക് രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും അദ്ദേഹം നേടിയിട്ടുണ്ട്. ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളെയാണ് നെടുമുടി വേണുവിൻ്റെ വിയോഗത്തോടെ ചലച്ചിത്ര ലോകത്തിന് നഷ്ടമാകുന്നത്.


കാവാലം നാരായണപ്പണിക്കരുടെ തണലിലാണ് നെടുമുടി എന്ന കലാകാരൻ രൂപപ്പെട്ടത്. തിയേറ്ററിലും ഡിജിറ്റല്‍ പ്ലാറ്റുഫോമിലും പ്രദര്‍ശനത്തിനെത്തിയ 'ആണും പെണ്ണും' എന്ന സിനിമയിലാണ് അദ്ദേഹം ഏറ്റവും അടുത്തായി അഭിനയിച്ചത്. ഡോ: ബിജു സംവിധാനം ചെയ്യുന്ന 'ഓറഞ്ച് മരങ്ങളുടെ വീട്' എന്ന സിനിമയിലും പ്രധാനവേഷം ചെയ്തിട്ടുണ്ട്.

കമല്‍ ഹാസന്റെ 'ഇന്ത്യന്‍ 2' ലും അദ്ദേഹം വേഷമിടുംമെന്ന വാര്‍ത്ത വന്നിരുന്നു. തിയേറ്റര്‍ റിലീസ് പ്രതീക്ഷിക്കുന്ന 'മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം' സിനിമയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Actor Nedumudi Venu's funeral tomorrow in Thiruvananthapuram

Next TV

Related Stories
#election | കോഴിക്കോട് ജില്ലയിൽ സ്ക്വാഡുകൾ പിടികൂടിയത് ഒമ്പത് കോടിയിൽപ്പരം രൂപ മൂല്യമുള്ള വസ്തുക്കൾ

Apr 24, 2024 08:09 PM

#election | കോഴിക്കോട് ജില്ലയിൽ സ്ക്വാഡുകൾ പിടികൂടിയത് ഒമ്പത് കോടിയിൽപ്പരം രൂപ മൂല്യമുള്ള വസ്തുക്കൾ

പണമായി 3,76,21,150 രൂപയും 2,93,85,480 രൂപ മൂല്യമുള്ള സ്വർണ്ണം ഉൾപ്പെടുന്ന അമൂല്യ വസ്തുക്കളും പരിശോധനയിൽ...

Read More >>
#mahibridge |അറ്റകുറ്റ പണി; 29 മുതൽ മാഹിപ്പാലം അടച്ചിടും

Apr 24, 2024 07:45 PM

#mahibridge |അറ്റകുറ്റ പണി; 29 മുതൽ മാഹിപ്പാലം അടച്ചിടും

തടസ്സങ്ങളില്ലാതെ സമയബന്ധിതമായി പ്രവർത്തി പൂർത്തീകരിക്കാൻ ഏപ്രിൽ 29 മുതൽ മെയ് 10 വരെ പാലം അടച്ചിടും....

Read More >>
#rain |പ്രവചനം കൃത്യം! തിരുവനന്തപുരത്ത് തകർപ്പൻ മഴ; വരും മണിക്കൂറിൽ ഇടിമിന്നൽ മഴ സാധ്യത കൊച്ചിയിലും തൃശൂരിലും

Apr 24, 2024 07:38 PM

#rain |പ്രവചനം കൃത്യം! തിരുവനന്തപുരത്ത് തകർപ്പൻ മഴ; വരും മണിക്കൂറിൽ ഇടിമിന്നൽ മഴ സാധ്യത കൊച്ചിയിലും തൃശൂരിലും

അഞ്ച് മണിക്ക് കാലാവസ്ഥ കേന്ദ്രം പുറത്തിറക്കിയ അറിയിപ്പിൽ തലസ്ഥാനത്ത് മഴ സാധ്യത...

Read More >>
#loksabhaelection |'അഞ്ച് ലക്ഷം കന്നി വോട്ടര്‍മാര്‍': വോട്ട് ചെയ്യേണ്ടത് എങ്ങനെ?, വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

Apr 24, 2024 07:34 PM

#loksabhaelection |'അഞ്ച് ലക്ഷം കന്നി വോട്ടര്‍മാര്‍': വോട്ട് ചെയ്യേണ്ടത് എങ്ങനെ?, വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വോട്ടവകാശമുള്ള എല്ലാ യുവജനങ്ങളും സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിര്‍മ്മാണത്തില്‍ പങ്കാളികളാവണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ്...

Read More >>
#loksabhaelection2024 |  പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ

Apr 24, 2024 07:34 PM

#loksabhaelection2024 | പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ

മൂന്നിൽ കൂടുതൽ പേർ കൂട്ടം കൂടുന്നതിനും പൊതുയോഗങ്ങളോ പ്രകടനങ്ങളോ നടത്തുന്നതിനും ഈ ജില്ലകളിൽ...

Read More >>
#clash | കൊട്ടിക്കലാശത്തിനിടെ കല്ലേറിൽ എംഎൽഎയ്ക്ക് പരിക്ക്; കരുനാഗപ്പള്ളിയിൽ സംഘർഷം

Apr 24, 2024 07:16 PM

#clash | കൊട്ടിക്കലാശത്തിനിടെ കല്ലേറിൽ എംഎൽഎയ്ക്ക് പരിക്ക്; കരുനാഗപ്പള്ളിയിൽ സംഘർഷം

കരുനാഗപ്പള്ളിയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയാണ്...

Read More >>
Top Stories










GCC News