Featured

പത്രപ്രവർത്തകൻ നെടുമുടി വേണു; വിട പറഞ്ഞത് അതുല്യപ്രതിഭ

Kerala |
Oct 11, 2021 02:11 PM

തിരുവനന്തപുരം : പത്രപ്രവർത്തകനായിരുന്ന ഒരു കാലഘട്ടം നെടുമുടി വേണുവിന്റെ ജീവിതത്തിലുണ്ട്. കാവാലത്തിന്റെ നാടകവേദിക്കൊപ്പം തിരുവനന്തപുരത്ത് എത്തിയ വേണുവിന് അദ്ദേഹവും സംവിധായകൻ അരവിന്ദനും ചേർന്നാണ് കലാകൗമുദിയിൽ ലേഖകനായി ജോലി വാങ്ങിനൽകുന്നത്.

പത്രപ്രവർത്തനത്തെ ഗൗരവത്തോടെയാണ് വേണു സമീപിച്ചത്. അത് അദ്ദേഹത്തിന് സംതൃപ്തി നൽകിയ ജോലിയുമായിരുന്നു. കലാകൗമുദിക്കുവേണ്ടി മലയാളത്തിലെ പ്രമുഖ നാടകകൃത്തുക്കൾ, സിനിമാപ്രവർത്തകർ, സംഗീതജ്ഞർ , സാമൂഹ്യപ്രവർത്തകർ തുടങ്ങിയവരുമായി വേണു അഭിമുഖം നടത്തി. സിനിമയുടെ പിന്നണിപ്രവർത്തകരെക്കുറിച്ച് അദ്ദേഹം ചെയ്ത ഫീച്ചർ ഏറെ ശ്രദ്ധേയമായിരുന്നു.

തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. ഒന്നിലധികം ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ട അദ്ദേഹം ഉദരരോഗത്തെ തുടര്‍ന്ന് ശസ്ത്രക്രിക്ക് വിധേയനായി ആശുപത്രിയില്‍ കഴിയുകയായിരുന്നു.


മലയാളത്തിലും തമിഴിലുമായി 500 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി സിനിമകൾക്ക് തിരക്കഥ രചിച്ച അദ്ദേഹം ഒരു ചിത്രം സംവിധാനം ചെയ്തിട്ടുമുണ്ട്. സിനിമയിലെ വിവിധ പ്രകടനങ്ങൾക്ക് രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും അദ്ദേഹം നേടിയിട്ടുണ്ട്.

ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളെയാണ് നെടുമുടി വേണുവിൻ്റെ വിയോഗത്തോടെ ചലച്ചിത്ര ലോകത്തിന് നഷ്ടമാകുന്നത്. 1948 മെയ് 22-ന് കുട്ടനാട്ടിലാണ് കെ.വേണുഗോപാൽ എന്ന നെടുമുടി വേണുവിൻ്റെ ജനനം. കാവാലം നാരായണപ്പണിക്കരുടെ തണലിലാണ് നെടുമുടി എന്ന കലാകാരൻ രൂപപ്പെട്ടത്.

തിയേറ്ററിലും ഡിജിറ്റല്‍ പ്ലാറ്റുഫോമിലും പ്രദര്‍ശനത്തിനെത്തിയ 'ആണും പെണ്ണും' എന്ന സിനിമയിലാണ് അദ്ദേഹം ഏറ്റവും അടുത്തായി അഭിനയിച്ചത്. ഡോ: ബിജു സംവിധാനം ചെയ്യുന്ന 'ഓറഞ്ച് മരങ്ങളുടെ വീട്' എന്ന സിനിമയിലും പ്രധാനവേഷം ചെയ്തിട്ടുണ്ട്.

കമല്‍ ഹാസന്റെ 'ഇന്ത്യന്‍ 2' ലും അദ്ദേഹം വേഷമിടുംമെന്ന വാര്‍ത്ത വന്നിരുന്നു. തിയേറ്റര്‍ റിലീസ് പ്രതീക്ഷിക്കുന്ന 'മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം' സിനിമയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.


Journalist Nedumudi Venu. nedumudi venu passed away

Next TV

Top Stories