കാട്ടുപന്നിയെ കൊല്ലാനുള്ള മാർഗനിർദേശങ്ങൾ പുതുക്കി സർക്കാർ ഉത്തരവിറങ്ങി

കാട്ടുപന്നിയെ കൊല്ലാനുള്ള മാർഗനിർദേശങ്ങൾ പുതുക്കി സർക്കാർ ഉത്തരവിറങ്ങി
Advertisement
May 28, 2022 10:18 PM | By Vyshnavy Rajan

ന്യൂഡൽഹി : കാട്ടുപന്നിയെ കൊല്ലാനുള്ള മാർഗനിർദേശങ്ങൾ പുതുക്കി സർക്കാർ ഉത്തരവിറങ്ങി. ജനവാസ മേഖലകളിൽ നാശം വരുത്തുന്ന കാട്ടുപന്നിയെ അനുയോജ്യ മാർഗങ്ങളിലൂടെ നശിപ്പിക്കാമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു.

പഞ്ചായത്ത് പ്രസിഡന്റ്, മുനിസിപ്പാലിറ്റി ചെയർമാൻ, മേയർ എന്നിവർക്കാണ് ഇതിന് അനുമതിയുള്ളത്. വിഷം,സ്‌ഫോടക വസ്തു, വൈദ്യുതി ഷോക്ക് എന്നീ മാർഗങ്ങളിലൂടെ കൊല്ലാൻ പാടില്ലെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് ജനവാസ മേഖലകളിൽ കാട്ടുപന്നി ശല്യം രൂക്ഷമായതിനെ തുടർന്നാണ് തീരുമാനം. നിലവിൽ കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള അനുമതി നൽകാനുള്ള അധികാരം ചീഫ് വൈൽഡ് ലൈഫ് വാര്‍ഡൻമാർക്ക് മാത്രമാണ്.

ജനജീവിതത്തിനും കൃഷിക്കും ഭീഷണിയായ കാട്ടുപന്നികളെ ക്ഷുദ്രജീവിയാക്കി പ്രഖ്യാപിക്കണമെന്ന സംസ്ഥാനത്തിന്‍റെ ആവശ്യം നേരത്തെ കേന്ദ്രം നിരാകരിച്ചിരുന്നു. പകരം അപകടകാരികളായ കാട്ടുപന്നികളെ തുരത്താനോ ആവശ്യമെങ്കിൽ ഇല്ലാതാക്കാനോ സംസ്ഥാനങ്ങൾക്ക് അധികാരം ഉപയോഗിക്കാമെന്നും കേന്ദ്രം നിര്‍ദേശിച്ചു.

വന്യജീവി നിയമം കര്‍ശനമായി പാലിച്ചുകൊണ്ടാകണം നടപടികൾ. ഇതുപ്രകാരം ചീഫ് വൈൽഫ് ലൈഫ് വാർഡന്‍റെ ഉത്തരവനുസരിച്ച് 2600 ലേറെ പന്നികളെ വെടിവച്ചുകൊന്നിരുന്നു.

The government has revised the guidelines for killing wild boar

Next TV

Related Stories
ഹിമാചലിലെ കുളുവില്‍ ബസ് അപകടം:16 പേര്‍ക്ക്  ദാരുണന്ത്യം

Jul 4, 2022 11:05 AM

ഹിമാചലിലെ കുളുവില്‍ ബസ് അപകടം:16 പേര്‍ക്ക് ദാരുണന്ത്യം

ഹിമാചലിലെ കുളുവില്‍ ബസ് അപകടം:16 പേര്‍ക്ക് ...

Read More >>
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിച്ചേക്കും

Jul 4, 2022 09:11 AM

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിച്ചേക്കും

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം ഇന്ന്...

Read More >>
കശ്മീരില്‍ അറസ്റ്റിലായ ഭീകരന് ബിജെപി ബന്ധം

Jul 3, 2022 10:42 PM

കശ്മീരില്‍ അറസ്റ്റിലായ ഭീകരന് ബിജെപി ബന്ധം

കശ്മീരില്‍ അറസ്റ്റിലായ ഭീകരന് ബിജെപി ബന്ധം. പിടിയിലായ താലിബ് ഹുസൈന്‍ ബിജെപി ഐടി സെല്‍ തലവനായിരുന്നു. എന്നാല്‍ താലിബ് ഹുസൈന്‍ മെയ് 27ന്...

Read More >>
യുപിയിലെ ക്ഷേത്രത്തിൽ യുവാവിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

Jul 3, 2022 08:34 PM

യുപിയിലെ ക്ഷേത്രത്തിൽ യുവാവിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ഉത്തർപ്രദേശിലെ അയോധ്യ ജില്ലയിൽ ക്ഷേത്രത്തിൽ ഉറങ്ങിക്കിടന്നയാൾ കഴുത്തറുത്ത് കൊല്ലപ്പെട്ട...

Read More >>
ബിഹാറിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീപിടിച്ചു

Jul 3, 2022 11:56 AM

ബിഹാറിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീപിടിച്ചു

ബിഹാറിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്...

Read More >>
നൂപുർ ശർമയുടെ അറസ്റ്റിനായി സമ്മർദ്ദം ശക്തമാക്കി പ്രതിപക്ഷ പാർട്ടികൾ

Jul 2, 2022 08:47 AM

നൂപുർ ശർമയുടെ അറസ്റ്റിനായി സമ്മർദ്ദം ശക്തമാക്കി പ്രതിപക്ഷ പാർട്ടികൾ

നൂപുർ ശർമയുടെ അറസ്റ്റിനായി സമ്മർദ്ദം ശക്തമാക്കി പ്രതിപക്ഷ...

Read More >>
Top Stories