തെരഞ്ഞെടുപ്പ് കോഴക്കേസ്; പ്രസീത അഴീക്കോടിന്റെയും കെ സുരേന്ദ്രന്റെയും ശബ്ദപരിശോധന ഇന്ന്‍ നടക്കും

തെരഞ്ഞെടുപ്പ് കോഴക്കേസ്; പ്രസീത അഴീക്കോടിന്റെയും കെ സുരേന്ദ്രന്റെയും ശബ്ദപരിശോധന ഇന്ന്‍ നടക്കും
Oct 11, 2021 12:52 PM | By Vyshnavy Rajan

കൊച്ചി : സുല്‍ത്താന്‍ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ജെആര്‍പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോടിന്റെ ശബ്ദപരിശോധന നടത്തുന്നു. കൊച്ചിയിലെ ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് ശബ്ദപരിശോധന നടക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ശബ്ദസാമ്പിളും ഇന്ന് ശേഖരിക്കും.

സുല്‍ത്താന്‍ ബത്തേരി മജിസ്‌ട്രേറ്റ് കോടതി ക്രൈംബ്രാഞ്ചിന് നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നാണ് പ്രസീതയുടെയും കെ സുരേന്ദ്രന്റെയും ശബ്ദപരിശോധന നടത്തുന്നത്. ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് സി കെ ജാനുവിനെ ബത്തേരി നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാക്കാന്‍ സുരേന്ദ്രന്‍ 35 ലക്ഷം രൂപ കോഴ നല്‍കിയെന്നാണ് കേസ്.

രാവിലെ ഒന്‍പതരയോടെയാണ് പ്രസീത അഴീക്കോട് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ എത്തിയത്. പ്രസീതയും കെ സുരേന്ദ്രനും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തു വന്നതിന് പിന്നാലെയാണ് കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്.

മാര്‍ച്ച് ഏഴിന് തിരുവനന്തപുരത്തെ ഹോട്ടലില്‍ വച്ച് പത്ത് ലക്ഷവും മാര്‍ച്ച് 26ന് ബത്തേരി മണിമല ഹോംസ്റ്റേയില്‍വച്ച് 25 ലക്ഷം രൂപയും സി.കെ ജാനുവിന് കൈമാറിയതായാണ് ആരോപണം. കെ. സുരേന്ദ്രനുമായുള്ള ശബ്ദരേഖയും പ്രസീത പുറത്തുവിട്ടിരുന്നു.

Election bribery case; The sound test of Praseetha Azhikode and K Surendran will be held today

Next TV

Related Stories
#SavitriJindal | പത്ത് വ‍ർഷം എംഎൽഎ; രാജ്യത്തെ ഏറ്റവും ധനികയായ വനിത നേതാവ്; കോൺ​ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു

Mar 28, 2024 05:08 PM

#SavitriJindal | പത്ത് വ‍ർഷം എംഎൽഎ; രാജ്യത്തെ ഏറ്റവും ധനികയായ വനിത നേതാവ്; കോൺ​ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു

രണ്ടു തവണ പിലിഭിത്തിൽ മത്സരിച്ച് എംപിയായ വരുണിന് ഇത്തവണ ബിജെപി സീറ്റ്...

Read More >>
#MSreekumar | ആലപ്പുഴ ഡിസിസി ജനറൽ സെക്രട്ടറി എം. ശ്രീകുമാർ രാജിവച്ചു; ഭാവി പരിപാടികൾ പിന്നീടെന്ന് കോൺഗ്രസ് നേതാവ്

Mar 28, 2024 03:48 PM

#MSreekumar | ആലപ്പുഴ ഡിസിസി ജനറൽ സെക്രട്ടറി എം. ശ്രീകുമാർ രാജിവച്ചു; ഭാവി പരിപാടികൾ പിന്നീടെന്ന് കോൺഗ്രസ് നേതാവ്

ചെന്നിത്തല പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ചു പാർട്ടിയുണ്ടാക്കിയ കരാർ ലംഘിക്കുന്നതിൽ പ്രതിഷേധിച്ചാണു രാജിയെന്നു...

Read More >>
#VDSatheesan | സംഘ്പരിവാറുകാര്‍ ആട്ടിൻതോലിട്ട ചെന്നായ്ക്കൾ; ഈസ്റ്റർ അവധി റദ്ദാക്കിയതിൽ പ്രതികരിച്ച് വി.ഡി. സതീശൻ

Mar 28, 2024 01:33 PM

#VDSatheesan | സംഘ്പരിവാറുകാര്‍ ആട്ടിൻതോലിട്ട ചെന്നായ്ക്കൾ; ഈസ്റ്റർ അവധി റദ്ദാക്കിയതിൽ പ്രതികരിച്ച് വി.ഡി. സതീശൻ

രാജ്യത്ത് വിഭജനം ഉണ്ടാക്കി ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം പരത്തി അതില്‍ നിന്ന് ലാഭം കൊയ്യാന്‍ ശ്രമിക്കുന്ന വര്‍ഗീയവാദികളാണ്...

Read More >>
#farzinmajeed | 'കെഎം കാണിച്ച പത്തിലൊന്നെ് തന്റേടം എകെയിൽ നിന്ന് കോൺഗ്രസ് പ്രവർത്തകർ പ്രതീക്ഷിക്കുന്നു', വിമർശനവുമായി ഫർസിൻ

Mar 28, 2024 07:03 AM

#farzinmajeed | 'കെഎം കാണിച്ച പത്തിലൊന്നെ് തന്റേടം എകെയിൽ നിന്ന് കോൺഗ്രസ് പ്രവർത്തകർ പ്രതീക്ഷിക്കുന്നു', വിമർശനവുമായി ഫർസിൻ

ഇതിന് മറുപടി എന്നോണമാണ് ആന്റണിയെ അടക്കം വിമർശിച്ചുള്ള ഫർസീന്റെ ഫേസ്ബുക്ക്...

Read More >>
#bjp | തൃശ്ശൂരില്‍ നാല് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

Mar 27, 2024 07:18 PM

#bjp | തൃശ്ശൂരില്‍ നാല് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പത്മജ വേണുഗോപാലിന് പിന്നാലെയാണ് കൂടുതല്‍ നേതാക്കള്‍ ബിജെപിയിലേക്ക്...

Read More >>
Top Stories