തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൻ്റെ പരസ്യപ്രചാരണം നാളെ അവസാനിക്കും

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൻ്റെ പരസ്യപ്രചാരണം നാളെ അവസാനിക്കും
May 28, 2022 08:30 AM | By Vyshnavy Rajan

എറണാകുളം : തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൻ്റെ പരസ്യപ്രചാരണം നാളെ അവസാനിക്കും. കൊട്ടിക്കലാശം കേമമാക്കാനുള്ള തയാറെടുപ്പിലാണ് മുന്നണികൾ. അവസാന വോട്ടും ഉറപ്പിക്കാനുള്ള പാച്ചിലിലാണ് രാഷ്ട്രീയ പാർട്ടികൾ.

എൽഡിഎഫിനായി കോടിയേരി ബാലകൃഷ്ണനും യുഡിഎഫിനായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും എൻഡിഎയ്ക്കായി സുരേഷ് ഗോപിയും, കേന്ദ്ര മന്ത്രി വി.മുരളീധരനും ഇന്ന് മണ്ഡലത്തിൽ എത്തും. വിവിധ വിഷയങ്ങളിൽ ഇന്നും നേതാക്കളുടെ ആരോപണ പ്രത്യാരോപണങ്ങൾ തുടരും.

അടിയൊഴുക്ക് ഉണ്ടാകുമോയെന്ന് ഒരേ സമയം പ്രതീക്ഷയും ആശങ്കയുമുണ്ട് മുന്നണികൾക്ക്. ഇടത് വോട്ടുകൾക്കൊപ്പം കാലകാലങ്ങളായി കോൺഗ്രസിനൊപ്പം നിൽക്കുന്ന വോട്ടുകൾ ഭിന്നിപ്പിക്കുക, മുസ്ലീം ന്യൂനപക്ഷ വോട്ടുകൾ ഏകീകരിക്കുക, ട്വൻ്റി ട്വൻ്റി വോട്ടുകളിൽ ഒരു വിഭാഗം കൈക്കലാക്കുക തുടങ്ങിയവയാണ് ഇടത് തന്ത്രം.

ഇതുറപ്പിക്കാനുള്ള അവസാന വട്ട പരിശ്രമത്തിലാണ് മുന്നണി.ജോ ജോസഫിനായി, കോടിയേരി ബാലകൃഷ്ണൻ, ഇ.പി.ജയരാജൻ അടക്കമുള്ള നേതാക്കളും വി.ശിവൻകുട്ടി,കെ.എൻ.ബാലഗോപാൽ, വി.എൻ.വാസവൻ, ആൻ്റണി രാജു ഉൾപ്പടെയുള്ള മന്ത്രിമാരും ഇന്ന് പ്രചാരണത്തിന് നേതൃത്വം നൽകും.

യുഡിഎഫിനായി കോൺഗ്രസ് നേതൃത്വം ഒന്നാകെ തൃക്കാക്കരയിൽ കേന്ദ്രീകരിക്കും. അഭിമാന പോരാട്ടത്തിൽ 5000 മോ അതിൽ താഴെയോ വോട്ടിൻ്റെ ഭൂരിപക്ഷം ഉമ തോമസിന് ലഭിച്ചാൽ അത് ജയമായി പോലും കണക്കാക്കാനാകില്ലെന്ന വ്യക്തമാക്കിയുള്ള കണിശമായ പ്രവർത്തനത്തിലാണ് യുഡിഎഫ് ക്യാമ്പ്. വീടു കയറി ഓരോ വോട്ടും വീണ്ടും വീണ്ടും ഉറപ്പിക്കുന്നു.

ഇതിനായി മുതിർന്ന നേതാക്കൾ ഉൾപ്പടെ കളത്തിലുണ്ട്. എൻഡിഎക്കായി താര പ്രചാകരെത്തും. എ.എൻ രാധാകൃഷ്ണന് വോട്ടഭ്യർത്ഥിച്ച് 12 കേന്ദ്രങ്ങളിൽ ഇന്ന് സുരേഷ് ഗോപി പ്രസംഗിക്കും. കേന്ദ്രമന്ത്രി വി.മുരളീധരനും മണ്ഡലത്തിലെത്തും.

വൈകുന്നേരത്തോടെ മണ്ഡലത്തിലെത്തുന്ന വിവാദ നായകൻ പി.സി.ജോർജ് നയിക്കുന്ന റോഡ് ഷോ നാളെ തൃക്കാക്കരയെ ഇളക്കി മറിക്കുമെന്ന് എൻഡിഎ ക്യാമ്പ് കണക്ക് കൂട്ടുന്നു. ഒപ്പം അവസാന വട്ട കൂട്ടലും കിഴിക്കലുമായി കെ.സുരേന്ദ്രനും, പി കെ കൃഷ്ണദാസ് അടക്കമുള്ള നേതാക്കളും മണ്ഡലത്തിൽ സജീവമാണ്. മെയ് 30 ന് നിശബ്ദ പ്രചാരണവും, 31 ന് തെരഞ്ഞെടുപ്പും നടക്കും. ജൂൺ 3നാണ് വോട്ടെണ്ണൽ.

The Thrikkakara by-election campaign will end tomorrow

Next TV

Related Stories
#RameshChennithala | രാഹുൽ ഗാന്ധിയെ കൊഞ്ഞനം കുത്തിയത് അരോചകം; മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല

Apr 19, 2024 05:00 PM

#RameshChennithala | രാഹുൽ ഗാന്ധിയെ കൊഞ്ഞനം കുത്തിയത് അരോചകം; മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല

രാഹുൽ ഗാന്ധിക്കെതിരെ പറഞ്ഞ് ബി ജെ പി യുടേയും മോദിയുടെയും കൈയ്യടി നേടാൻ ശ്രമിക്കുന്ന പിണറായി താൻ ഇരിക്കുന്ന പദവിയെ...

Read More >>
#VrindaKarat | പിണറായിക്കെതിരായ രാഹുലിന്റെ പ്രസ്താവന അപലപനീയം; കേന്ദ്ര നേതൃത്വം തിരുത്തണം - വൃന്ദ കാരാട്ട്

Apr 19, 2024 03:43 PM

#VrindaKarat | പിണറായിക്കെതിരായ രാഹുലിന്റെ പ്രസ്താവന അപലപനീയം; കേന്ദ്ര നേതൃത്വം തിരുത്തണം - വൃന്ദ കാരാട്ട്

ബിജെപിക്കെതിരെ ആശയപരമായ പോരാട്ടത്തിലാണെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ബിജെപിയെ ആക്രമിച്ചാൽ അവർ കയ്യിലുള്ളതെല്ലാം വച്ച് തിരികെ ആക്രമിക്കും....

Read More >>
#KSudhakaran | കെ കെ ശൈലജക്കെതിരെ സൈബർ ആക്രമണം നടന്നിട്ടുണ്ടെങ്കിൽ അത് തെറ്റാണ് - കെ സുധാകരൻ

Apr 19, 2024 01:57 PM

#KSudhakaran | കെ കെ ശൈലജക്കെതിരെ സൈബർ ആക്രമണം നടന്നിട്ടുണ്ടെങ്കിൽ അത് തെറ്റാണ് - കെ സുധാകരൻ

കള്ളവോട്ട് ചെയ്യാതിരിക്കാൻ സിപിഎമ്മിന് ആവില്ലെന്ന് പറഞ്ഞ സുധാകരൻ യുഡിഎഫിന് 20 ൽ 20 കിട്ടുമെന്ന് സർവേഫലങ്ങൾ പുറത്തുവന്നതോടെയാണ് ഇത്തരം...

Read More >>
#SajiManjakadambil | നിലപാട് പ്രഖ്യാപിച്ച് സജി മഞ്ഞക്കടമ്പിൽ, പുതിയ പാര്‍ട്ടി രൂപീകരിച്ചു; പേര് കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക്

Apr 19, 2024 01:19 PM

#SajiManjakadambil | നിലപാട് പ്രഖ്യാപിച്ച് സജി മഞ്ഞക്കടമ്പിൽ, പുതിയ പാര്‍ട്ടി രൂപീകരിച്ചു; പേര് കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക്

സുസ്ഥിര കേന്ദ്രം സമൃദ്ധ കേരളം എന്ന മാണി സാറിന്‍റെ നയം ഞങ്ങൾ പിന്തുടരും. ബിജെപിയുടെ മുഴുവൻ ആശയങ്ങളോടും യോജിപ്പില്ലാത്ത കൊണ്ടാണ് ബിജെപിയിൽ...

Read More >>
#BinoyVishwam | കെ കെ ശൈലജ ടീച്ചർക്കെതിരെ നടത്തുന്ന അക്രമം കേരളത്തിലെ സ്ത്രീകള്‍ അംഗീകരിക്കില്ല - ബിനോയ് വിശ്വം

Apr 18, 2024 07:53 PM

#BinoyVishwam | കെ കെ ശൈലജ ടീച്ചർക്കെതിരെ നടത്തുന്ന അക്രമം കേരളത്തിലെ സ്ത്രീകള്‍ അംഗീകരിക്കില്ല - ബിനോയ് വിശ്വം

അതില്‍ സിപിഐയും കക്ഷിയാണ്. ദൂരദര്‍ശന്റെ ലോഗോയുടെ കാവിവത്കരണം ആമുഖം മാത്രമാണ്. ഈ നിറംമാറ്റം ഭരണഘടനാ മാറ്റത്തിന്റെ തുടക്കമാണ്. ഈ നിറംമാറ്റത്തിന്റെ...

Read More >>
Top Stories