മത വിദ്വേഷ മുദ്രാവാക്യ കേസ്; കുട്ടിയെയും കുടുംബത്തെയും കണ്ടെത്താനുള്ള അന്വേഷണം തുടർന്ന് പൊലീസ്

മത വിദ്വേഷ മുദ്രാവാക്യ കേസ്; കുട്ടിയെയും കുടുംബത്തെയും കണ്ടെത്താനുള്ള അന്വേഷണം തുടർന്ന് പൊലീസ്
May 28, 2022 07:31 AM | By Vyshnavy Rajan

ആലപ്പുഴ : മതവിദ്വേഷ മുദ്രാവാക്യ കേസിൽ കുട്ടിയെയും കുടുംബത്തെയും കണ്ടെത്താനുള്ള അന്വേഷണം തുടർന്ന് പൊലീസ് പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ ശക്തികേന്ദ്രകളിലാണ് അന്വേഷണം.

കേസിൽ കുട്ടിയുടെ മൊഴി നിർണായകമാണ്. അതേസമയം, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ അകാരണമായി കസ്റ്റഡിയിൽ എടുക്കുന്നു എന്നാരോപിച്ച് ഇന്ന് ആലപ്പുഴ എസ്പി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്. കേസിൽ ഇതുവരെ 20 പേരെ റിമാൻഡ് ചെയ്തു. റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു.

കുട്ടി എറണാകുളം ജില്ലക്കാരൻ ആണ്. ശിശുക്ഷേമ സമിതിക്ക് റിപ്പോർട്ട് നൽകുമെന്നും കുട്ടിക്ക് കൗൺസിലിങ് നൽകുമെന്നും കൊച്ചി കമ്മീഷനർ സിഎച്ച് നാഗരാജു പറഞ്ഞു. സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറി.

കുട്ടിയുടെ മൊഴി രേഖപ്പെടുത്തുമെന്നും എങ്ങനെ പ്രകടനത്തിൽ എത്തിയെന്നത് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച നടന്ന പോപ്പുലർ ഫ്രണ്ട് റാലിക്കിടെയാണ് കുട്ടി വിദ്വേഷ മുദ്രാവാക്യം മുഴക്കിയത്. കുട്ടി വിളിച്ച മുദ്രാവാക്യം മറ്റുള്ളവർ ഏറ്റുവിളിക്കുകയും ചെയ്തു.

ഇതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ സംഭവം വിവാദമാവുകയായിരുന്നു. തുടർന്ന് പൊലീസ് കേസെടുത്തു.

പ്രകടനത്തിൽ കുട്ടിയെ ചുമലിലേറ്റി നടന്ന അൻസാർ നജീബിനെ പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കൗതുകം തോന്നിയതിനാലാണ് കുട്ടിയെ ചുമലിലേറ്റിയതെന്നും കുട്ടിയെ തനിക്കറിയില്ലെന്നുമായിരുന്നു ഇയാളുടെ മൊഴി.

Religious hate slogan case; Police are continuing their search to locate the child and family

Next TV

Related Stories
#bodyfound |  കൊലപാതകമെന്ന് സൂചന; മാഹി റെയിൽവേ പരിസരത്ത് കണ്ട സ്ത്രീയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി

Apr 18, 2024 11:03 AM

#bodyfound | കൊലപാതകമെന്ന് സൂചന; മാഹി റെയിൽവേ പരിസരത്ത് കണ്ട സ്ത്രീയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി

ഏ​ക​ദേ​ശം 70 വ​യ​സ്സ് തോ​ന്നി​ക്കു​ന്ന മൃ​ത​ദേ​ഹം അ​ഴു​കി​യ​നി​ല​യി​ലാ​യി​രു​ന്നു. മൃ​ത​ദേ​ഹ​ത്തി​ന്റെ ത​ല​യി​ൽ മു​റി​വേ​റ്റ...

Read More >>
#shamamohamed |വിദ്വേഷ പ്രസംഗം; കോൺഗ്രസ് നേതാവ് ഷമ മുഹമ്മദിനെതിരെയും കേസ്

Apr 18, 2024 11:03 AM

#shamamohamed |വിദ്വേഷ പ്രസംഗം; കോൺഗ്രസ് നേതാവ് ഷമ മുഹമ്മദിനെതിരെയും കേസ്

കേരളത്തിന്‍റെ ആഭ്യന്തര മന്ത്രി ഏത് പാര്‍ട്ടിക്കാനാണെന്ന് ക്ഷമ മുഹമ്മദ്...

Read More >>
#KKShailaja |സൈബർ ആക്രമണത്തോട് എതിർപ്പുണ്ടെങ്കിൽ ഷാഫി പറമ്പിൽ തള്ളിപ്പറയണം -  കെ കെ ശൈലജ

Apr 18, 2024 10:57 AM

#KKShailaja |സൈബർ ആക്രമണത്തോട് എതിർപ്പുണ്ടെങ്കിൽ ഷാഫി പറമ്പിൽ തള്ളിപ്പറയണം - കെ കെ ശൈലജ

യുഡിഎഫ് സ്ഥാനാർഥി ഇടപെട്ട് അധിക്ഷേപം അവസാനിപ്പിക്കണമെന്നും അവർ പറഞ്ഞു....

Read More >>
#drowned | ഡാമിൽ മീൻ പിടിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു

Apr 18, 2024 10:56 AM

#drowned | ഡാമിൽ മീൻ പിടിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു

തുടർന്ന് ഡാമിൽ മീൻ പിടിക്കുകയായിരുന്ന ആളുകളുമായി ചേർന്നുനടത്തിയ തിരച്ചിലിലാണ് ജിമ്മിയെ അബോധാവസ്ഥയിൽ വെള്ളത്തിൽ കണ്ടെത്തിയത്. ആനച്ചാലിലെ...

Read More >>
#elephant |കുഴൽമന്ദം വിഷുവേലക്കിടെ ആനയിടഞ്ഞു ;ആനപ്പുറത്ത് തിടമ്പേറ്റിയ രണ്ടുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു

Apr 18, 2024 10:25 AM

#elephant |കുഴൽമന്ദം വിഷുവേലക്കിടെ ആനയിടഞ്ഞു ;ആനപ്പുറത്ത് തിടമ്പേറ്റിയ രണ്ടുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു

കുഴൽമന്ദം പൊലീസിന്‍റെയും വേല കമ്മിറ്റി ഭാരവാഹികളുടെയും സമയോചിതമായ ഇടപെടനെ തുടർന്നാണ് വലിയ ഒരു അപകടം...

Read More >>
#Theft |  കണ്ണൂരിൽ വീട് കുത്തിത്തുറന്ന് സ്വർണം കവർന്നെന്ന് പരാതി; സ്ഥിരീകരിക്കാതെ പോലീസ്

Apr 18, 2024 10:12 AM

#Theft | കണ്ണൂരിൽ വീട് കുത്തിത്തുറന്ന് സ്വർണം കവർന്നെന്ന് പരാതി; സ്ഥിരീകരിക്കാതെ പോലീസ്

വീടിനകത്ത് മുളകുപൊടി വിതറിയിട്ടുണ്ടായിരുന്നെന്ന് പോലീസ്...

Read More >>
Top Stories