മനസ്സ് പൊറുക്കുമോ..... കെ.കെ. രമ എം.എൽ.എ.യോട് സ്നേഹം പങ്കുവെച്ച് സിപിഐ എം പി ബി അംഗങ്ങൾ

മനസ്സ് പൊറുക്കുമോ..... കെ.കെ. രമ എം.എൽ.എ.യോട് സ്നേഹം പങ്കുവെച്ച് സിപിഐ എം പി ബി അംഗങ്ങൾ
Advertisement
May 27, 2022 07:29 AM | By Susmitha Surendran

കോഴിക്കോട്: കൊല്ലപ്പെട്ട ടി പി ചന്ദ്രശേഖരൻ്റെ ഭാര്യയും എം എൽ എ യുമായ കെ.കെ. രമയോട് സ്നേഹം പങ്കുവെച്ച് സിപിഐ എം പി ബി അംഗങ്ങൾ.

അരുംകൊലയെ തള്ളി പറഞ്ഞ് നിലപാടിൽ ഉറച്ചു നിന്ന നേതാക്കളായ സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗവും മുൻ രാജ്യസഭാംഗവുമായ വൃന്ദാ കാരാട്ടും സി.പി.എം. പൊളിറ്റ് ബ്യൂറോയിലെ മറ്റൊരു അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമായ സുഭാഷിണി അലിയുമാണ് കെ.കെ. രമ എം.എൽ.എ.യുമായി അടുത്തടുത്തി സ്നേഹം പങ്കുവെച്ചത്.

ആദ്യകാല എസ്എഫ്ഐ നേതാവ് കൂടിയാണ് രമ. തിരുവനന്തപുരത്ത് വനിതാസാമാജികരുടെ ദേശീയസമ്മേളനത്തിന്റെ വേദിയിലായിരുന്നു ഇരുവരും സംസാരിച്ചത്. വേദിയിലെത്തുംമുമ്പ് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിയും കെ.കെ രമയെ ആശ്ലേഷിച്ചിരുന്നു.

ചന്ദ്രശേഖരൻ വധത്തെ തള്ളി പറഞ്ഞ പാർടിയുടെ ആത്മാർത്ഥ നിലപാടാണ് സുന്നത നേതാക്കൾ കെ.കെ രമയുമായി പങ്കുവെച്ച സ്നേഹ ബന്ധം കാണിക്കുന്നതെന്ന് വിലയിരുത്തുന്നു. വ്യാഴാഴ്ചത്തെ സെമിനാറിൽ പ്രഭാഷകയായിരുന്നു വൃന്ദയും സുഭാഷിണി അലിയും.

വൃന്ദ പ്രസംഗിച്ച സെമിനാറിൽ നന്ദിപ്രകടിപ്പിക്കലായിരുന്നു രമയുടെ ചുമതല. രാഷ്ട്രീയപ്രതിയോഗികൾ രമയെ തള്ളിപ്പറഞ്ഞപ്പോഴും ചന്ദ്രശേഖരന്റെ കൊലപാതകത്തെ അപലപിച്ച നേതാവാണ് വൃന്ദ. അടുത്തിരുന്ന രമയുടെ കൈപിടിച്ച് കുശലാന്വേഷണത്തിനുശേഷമാണ് വൃന്ദ പിരിഞ്ഞത്.

രണ്ടാം സെഷൻ തുടങ്ങുന്നതിനുമുമ്പായിരുന്നു വേദിക്കുസമീപം രമയും സുഭാഷിണി അലിയും കണ്ടത്. സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മന്ത്രിയുമായ മുഹമ്മദ് റിയാസുമായി അടുത്ത സൗഹൃദ നിലപാടാണ് കെ.കെ രമ എം.എൽ എ പുലർത്തുന്നത്.

റിയാസിനെ പരസ്യമായി അഭിനന്ദിക്കാനും രമ മടി കാട്ടിയിട്ടില്ല. ചന്ദ്രശേഖരനെ കൊല്ലിച്ചത് പാർട്ടിയല്ലെന്നും പാർട്ടി കടൽപോലുള്ള മഹാപ്രസ്ഥാനമാണെന്നും ഒഞ്ചിയത്ത് നേരിട്ടെത്തിയ അന്നത്തെ മുതിർന്ന കമ്മ്യൂണിസ്റ്റ് വി എസ് അച്ചുതാനന്തനും നിലപാട് വ്യക്തമാക്കിയിരുന്നു.

CPI MPB members share love with k.k Rema MLA

Next TV

Related Stories
എകെജി സെന്റർ ആക്രമിച്ച സംഭവം; അടിയന്തരപ്രമേയം സഭ ചര്‍ച്ച ചെയ്യുന്നു

Jul 4, 2022 01:36 PM

എകെജി സെന്റർ ആക്രമിച്ച സംഭവം; അടിയന്തരപ്രമേയം സഭ ചര്‍ച്ച ചെയ്യുന്നു

എകെജി സെന്റർ ആക്രമിച്ച സംഭവം; അടിയന്തരപ്രമേയം സഭ ചര്‍ച്ച...

Read More >>
പാലക്കാട് പ്രസവത്തെതുടർന്ന് അമ്മയും കുഞ്ഞും മരിച്ചു;  ചികിത്സാപിഴവെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്ത്

Jul 4, 2022 12:36 PM

പാലക്കാട് പ്രസവത്തെതുടർന്ന് അമ്മയും കുഞ്ഞും മരിച്ചു; ചികിത്സാപിഴവെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്ത്

പാലക്കാട് പ്രസവത്തെതുടർന്ന് അമ്മയും കുഞ്ഞും മരിച്ചു; ചികിത്സാപിഴവെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്ത്...

Read More >>
കോട്ടയം ഡിസിസി ഓഫിസ് ആക്രമിച്ച സംഭവത്തിൽ അഞ്ച് ഡിവൈഎഫ്ഐ പ്രവ‍ർത്തകർ അറസ്റ്റിൽ

Jul 4, 2022 12:30 PM

കോട്ടയം ഡിസിസി ഓഫിസ് ആക്രമിച്ച സംഭവത്തിൽ അഞ്ച് ഡിവൈഎഫ്ഐ പ്രവ‍ർത്തകർ അറസ്റ്റിൽ

കോട്ടയം ഡിസിസി ഓഫിസ് ആക്രമിച്ച സംഭവത്തിൽ അഞ്ച് ഡിവൈഎഫ്ഐ പ്രവ‍ർത്തകർ...

Read More >>
കോഴിക്കോട് മെഡിക്കൽ കോളജ് ക്യാംപസ് റോഡിൽ തെങ്ങു വീണ് ബൈക്ക് യാത്രികൻ മരിച്ചു

Jul 4, 2022 11:45 AM

കോഴിക്കോട് മെഡിക്കൽ കോളജ് ക്യാംപസ് റോഡിൽ തെങ്ങു വീണ് ബൈക്ക് യാത്രികൻ മരിച്ചു

കോഴിക്കോട് മെഡിക്കൽ കോളജ് ക്യാംപസ് റോഡിൽ തെങ്ങു വീണ് ബൈക്ക് യാത്രികൻ...

Read More >>
പൊള്ളാച്ചിയില്‍ നിന്ന് പിഞ്ചുകുഞ്ഞിനെ തട്ടിയെടുക്കല്‍; പാലക്കാട് സ്വദേശി അറസ്റ്റില്‍

Jul 4, 2022 11:18 AM

പൊള്ളാച്ചിയില്‍ നിന്ന് പിഞ്ചുകുഞ്ഞിനെ തട്ടിയെടുക്കല്‍; പാലക്കാട് സ്വദേശി അറസ്റ്റില്‍

പൊള്ളാച്ചിയില്‍ നിന്ന് പിഞ്ചുകുഞ്ഞിനെ തട്ടിയെടുക്കല്‍; പാലക്കാട് സ്വദേശി...

Read More >>
സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു

Jul 4, 2022 10:25 AM

സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു

സംസ്ഥാനത്ത് ഇന്ന് സ്വർണ വില...

Read More >>
Top Stories